ഇന്ത്യന്‍ സൈനികരെ പ്രകീര്‍ത്തിക്കുന്ന ഈ വീഡിയോ ബൊളിവിയയില്‍ നിന്നുള്ളതാണ്… യാഥാര്‍ഥ്യമറിയൂ…

രാഷ്ട്രീയം

ഇന്ത്യയുടെ സൈനിക നടപടിയിൽ ഭാഗമായ ദൃശ്യങ്ങള്‍ എന്നു വാദിച്ചുകൊണ്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  

പ്രചരണം 

വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന സംഘത്തിലെ ഒരാള്‍ എതിർ വശത്ത് നിൽക്കുന്ന സംഘത്തിന് നേരെ എന്തോ ഒന്ന് എറിയുന്നത് കാണാം. എന്നാൽ അയാളിൽ തന്നെ സ്ഫോടനം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് തുടര്‍ന്ന് കാണുന്നത്. എതിർവശത്ത് നിൽക്കുന്നവര്‍ ഇന്ത്യയുടെ സൈനികരാണെന്നും അവര്‍ എതിരാളിയെ വെടിവച്ചു വീഴ്ത്തിയതാണ് എന്നും വാദിച്ച് വീഡിയോയോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “നീ കല്ല് എറിയുമ്പോൾ അപ്പുറത്ത് നിൽക്കുന്നത് ഭാരതത്തിന്റെ ധീരന്മാരായ സൈനികരാണ് 💪💪”

archived linkFB post

എന്നാൽ ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ഇന്ത്യയിൽനിന്നുള്ളതല്ലെന്നും ബൊളീവിയയിൽ നിന്നുള്ളതാണെന്നും വ്യക്തമായി 

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും  ബോളിവിയയില്‍ നിന്നുള്ളതാണെന്നും വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പോര്‍ച്ചുഗീസ് ഭാഷയില്‍,  ‘ലോക്കൽ പോലീസിന് നേരെ ഗ്രനേഡ് എറിയാൻ ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് കച്ചവടക്കാരനായ പ്ലിസിഡോ കോട്ട എന്നയാളുടെ കൈത്തണ്ട അറ്റുപോയി’ എന്ന വാര്‍ത്തയുണ്ട്. 

തിങ്കളാഴ്ച ഓഗസ്റ്റ് 8 നു ബൊളീവിയയിലാണ് സംഭവം. ദിയാരിയോ ഡാ അമസോനിയയിൽ നിന്നുള്ളതാണ് വിവരങ്ങൾ. ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പ്ലിസിഡോയ്ക്ക് പോലീസിനെ മറച്ച്  ഒരു കൊക്ക പ്ലാന്‍റേഷൻ ഉണ്ടായിരുന്നു (കൊക്കെയ്ൻ പ്ലാന്‍റ്). ഏജന്‍റുമാർക്ക് നേരെ പ്ലിസിഡോഗ്രനേഡ് എറിയാൻ ശ്രമിച്ചു. എന്നാൽ അയാൾ എറിഞ്ഞപ്പോള്‍  പിൻ വേര്‍പെട്ട് സ്ഫോടകവസ്തു അയാളുടെ കൈയിൽ തങ്ങി.

ട്വിറ്ററിൽ ന്യൂസ് മീഡിയ പുറത്തുവിട്ട വീഡിയോയിൽ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും പ്ലിസിഡോയുടെ കൈകാലുകളുടെ ഭാഗങ്ങൾ തെരുവിൽ ചിതറിത്തെറിക്കുകയും ചെയ്ത നിമിഷം കാണാൻ സാധിക്കും എന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്ലിസിഡോയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും അയാളുടെ ആരോഗ്യം അതിലോലമാണെന്നും സഹോദരൻ അറിയിച്ചു.” എന്നും പല വിദേശ മാധ്യമങ്ങളും ഈ സംഭവം വാര്‍ത്തയാക്കിയിരുന്നു. 

വീഡിയോ ദൃശ്യങ്ങൾ ഇന്ത്യയിൽനിന്നുള്ളതല്ല. ഇന്ത്യൻ സൈനികരുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവും ഇല്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്.  ഈ വീഡിയോ ദൃശ്യങ്ങൾ ബൊളീവിയയിൽ നിന്നുള്ളതാണ്, ഇന്ത്യയിൽനിന്നുതല്ല. ഇന്ത്യൻ സൈനികരുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യന്‍ സൈനികരെ പ്രകീര്‍ത്തിക്കുന്ന ഈ വീഡിയോ ബൊളിവിയയില്‍ നിന്നുള്ളതാണ്… യാഥാര്‍ഥ്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •