
പ്രധാനമന്ത്രി നരേന്ദ്രമോദി ബാഡ്മിന്‍റന്‍ കളിയ്ക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതല്ല പകരം ഹര്യാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു നേതാവ് ഷട്ടില്‍ കളിക്കാന്‍ ശ്രമിക്കുന്നതില്‍ പരാജയപെടുന്നത്തായി കാണാം. ഈ വീഡിയോയോടോപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“🌹 ബാറ്റ്‌മിന്റനിൽ കഴിവ് തെളിയിക്കുന്ന ഇന്ത്യയുടെ അഭിമാനം 🙏🙏
ഇന്ത്യയുടെ വളർച്ച പോലെ തന്നെ
നേരെ താഴോട്ട്…. 🌹😊😋”
ഇതേ അടികുറിപ്പോടെ പലരും ഈ വീഡിയോ പ്രച്ചരിപ്പിക്കുന്നതായി നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

ഈ വീഡിയോകള്‍ക്ക് ലഭിച്ച കമ്മന്‍റുകള്‍ പരിശോധിച്ചാല്‍ ഈ വീഡിയോയില്‍ കാണുന്നത് പ്രധാനമന്ത്രിയാണെന്ന് പലരും തെറ്റിദ്ധരിച്ചതായി നമുക്ക് കാണാം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ഈ വീഡിയോയില്‍ നമ്മള്‍ കാണുന്നത് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് ഗൂഗിളില്‍ വീഡിയോയുമായി ബന്ധപെട്ട കീവേര്‍ഡ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹര്യാന തക് പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു. വീഡിയോയുടെ അടികുറിപ്പില്‍ ഈ വീഡിയോ ഹര്യാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്‍റെതാണ് എന്ന് വ്യക്തമാക്കിട്ടുണ്ട്.
ഈ വീഡിയോയുടെ സ്രോതസ് കോണ്‍ഗ്രസ് നേതാവ് ബി.വി. ശ്രിനിവാസ് ചെയ്ത ഒരു ട്വീറ്റാണ്. അദ്ദേഹത്തിന്‍റെ ട്വിട്ടര്‍ അക്കൗണ്ടില്‍ ഞങ്ങള്‍ക്ക് ആ ട്വീറ്റ് ലഭിച്ചു. ട്വീറ്റില്‍ നല്‍കിയ വീഡിയോ വളരെ വ്യക്തമാണ്. ഇതില്‍ നമുക്ക് ഖട്ടറിനെ വ്യക്തമായി കാണാം.
खट्टर साहब, घबराना नही है… pic.twitter.com/ZNfifx7mHd
— Srinivas BV (@srinivasiyc) January 2, 2022
നിഗമനം
മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ ഒരു വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുകെയാണ്. പലരും ഈ വീഡിയോ പ്രധാനമന്ത്രി മോദിയുടെതാണ് എന്ന് വിശ്വസിച്ച് ഷെയര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഹര്യാനയിലെ പഞ്ചകുലയില്‍ മുഖ്യമന്ത്രി ഖട്ടര്‍ ബാഡ്മിന്‍റന്‍ കളിക്കുമ്പോള്‍ എടുത്ത വീഡിയോയാണ് മോശമായ ക്വാളിറ്റിയില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Title:സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ വീഡിയോയില്‍ ബാഡ്മിന്‍റന്‍ കളിക്കുന്നത് പ്രധാനമന്ത്രിയല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
