വീഡിയോയില്‍ എടുത്തെറിയുന്ന വിമാനയാത്രികരുടെ ലഗേജ് ഗള്‍ഫില്‍ നിന്നു വന്ന മലയാളി പ്രവാസികളുടെതാണോ..?

സാമൂഹികം

വിവരണം

FacebookArchived Link

“ഗൾഫിൽ നിന്നും പ്രവാസികൾ കൊണ്ടു വരുന്ന ലഗേജുകൾ എത്ര ലാഘവത്തോടെയാണ് വലിച്ചെറിയുന്നത് …??? അധികാരികളിൽ എത്തും വരെ ഷെയർ ചെയ്യൂ….” എന്ന അടിക്കുറിപ്പോടെ നന്മയുടെ തീരം എന്ന ഫെസ്ബൂക്ക് പേജ് 2019 ജൂണ്‍ 29, മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാര്‍ കന്വേയര്‍ ബെല്‍റ്റില്‍ നിന്നു വരുന്ന വിമാനയാത്രികരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതായി കാണാന്‍ സാധിക്കുന്നു. ഇവര്‍ വളരെ അശ്രദ്ധമായി  തൂക്കി എറിയുന്നതായി കാണാം. ഉടഞ്ഞു പോകാന്‍ സാധ്യതയുള്ള ലഗേജ് വരെ ഇവര്‍ ശ്രദ്ധിക്കാതെ  തൂക്കി എറിയുന്നു. പോസ്റ്റില്‍ പറയുന്നത് ഈ ലഗേജ് ഗള്‍ഫില്‍ നിന്നു വന്ന പ്രവസികളുടെതാണ് എന്നാണ്. ഈ വീഡിയോ ഏത്  വിമാനത്താവളത്തില്‍ നിന്നാണ് ഷൂട്ട്‌ ചെയ്തത് എന്ന വിവരം പോസ്റ്റില്‍ നല്കിയിട്ടില്ല. പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 1100ക്കാളധികം ഷെയറുകലാണ്. യഥാര്‍ത്ഥത്തില്‍ ഗള്‍ഫില്‍ കഷ്ടപാട് സഹിച്ച് പണം ഉണ്ടാക്കി നാട്ടിലേക്ക് വരുന്ന  പ്രവാസികളുടെ ലഗേജ് ആണോ നമ്മള്‍ വീഡിയോയില്‍ കാണുന്നത്? വീഡിയോയില്‍ കാണുന്ന വിമാനത്താവളം എവിടെയാണ്? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

വീഡിയോയെ  കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോ In-Vid എന്ന ടൂള്‍ ഉപയോഗിച്ച് പല പ്രധാന ഫ്രെയിമുകളില്‍ വിഭജിച്ചു. വിവിധ ഫ്രേമുകളില്‍ വിഭജിച്ച ശേഷം ഞങ്ങള്‍ അതില്‍ നിന്ന് ലഭിച്ച ഒരു ഫ്രേം ഉപയോഗിച്ച് റിവര്‍സ് ഇമേജ് അന്വേഷണം നടത്തി. അതിലുടെ ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

മുകളില്‍ നല്‍കിയ സ്ക്രീന്ഷോട്ടില്‍ കാണുന്ന പോലെ വീഡിയോ ഹോങ്കോങ്ങിലെതാണ് എന്ന് മനസിലാക്കുന്നു. ഞങ്ങള്‍ ഈ ലിങ്ക് ഉപയോഗിച്ച് വാര്‍ത്ത‍ സന്ദര്‍ശിച്ചപ്പോള്‍ വീഡിയോയുടെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. 

വീഡിയോ കഴിഞ്ഞ കൊല്ലം ഒരു വിമാനയാത്രികന്‍ ഹോങ്കോങ്ങില്‍ നിന്ന് ഷൂട്ട്‌ ചെയ്തതാണ്. വീഡിയോയില്‍ കാണുന്ന ജീവനക്കാര്‍ Cathay Pacific എന്ന എയര്‍ലൈന്‍സിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ വിമാനയത്രികളുടെ ലഗേജ് എടുത്തു എറിയുമ്പോള്‍ മാര്സേല്ല ഫര്നാണ്ടോ സോലിസ് വാകര്‍ എന്ന ഒരു സ്ത്രി തന്‍റെ മൊബൈല്‍ ഫോണില്‍  വീഡിയോ ചിത്രീകരിച്ചു. “ഇങ്ങനെയാണ് ഇവര്‍ നമ്മളുടെ പ്രിയ ലഗേജിനെ കൈകാര്യം ചെയ്യുന്നത് എന്ന് അടിക്കുറിപ്പോടെ മാര്‍സെല സാമുഹിക മാധ്യമങ്ങളില്‍  ഈ വീഡിയോ പ്രചരിപ്പിച്ചു. എനിക്ക് അവരുടെ ജോലിക്ക് പ്രശ്നം ഉണ്ടാക്കാന്‍ താല്പര്യമില്ല.  പക്ഷെ അവര്‍ കാര്യങ്ങളുടെ ഗൌരവം മനസിലാക്കണം എന്ന് മാര്‍സെല മാധ്യമങ്ങളെ  അറിയിച്ചു. വീഡിയോ വൈറല്‍  ആയതിനു  ശേഷം പലരും രൂക്ഷമായി സാമുഹിക മാധ്യമങ്ങളിലൂടെ ഇതിന്‍റെ എതിരെ പ്രതികരിച്ചു. ജിവനക്കാരെ ജോലിയില്‍ നിന്നു പിരിച്ചു വിടണം, ഇവരുടെ മൊതലാളി ഈ വീഡിയോ കാണണം എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍  സാമുഹിക മാധ്യമങ്ങളിലൂടെ  ന്നയിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് Cathay Pacific എയര്‍ലൈന്‍സ് യാത്രക്കാരോട് മാപ്പ് പറഞു.

The SunArchived Link
Express.co.ukArchived Link
Channel News AsiaArchived Link
Fox NewsArchived Link

പോസ്റ്റില്‍ പറയുന്ന പോലെ ഈ ലഗേജ് ഗള്‍ഫില്‍ നിന്ന് വന്ന പ്രവാസികളുടെതല്ല. വീഡിയോ ഹോങ്കോങ്ങിലെതാണ്.

നിഗമനം

പോസ്റ്റില്‍ അവകാശപ്പെടുന്നത്  തെറ്റാണ്. വീഡിയോ ഹോങ്കോങ്ങിലെതാണ്, കേരളത്തില്‍ എത്തിയ പ്രവാസി മലയാളികളുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ ആണിതെന്ന് പലോരും തെറ്റിദ്ധരിക്കുന്നുണ്ട്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍  ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

Avatar

Title:വീഡിയോയില്‍ എടുത്തെറിയുന്ന വിമാനയാത്രികരുടെ ലഗേജ് ഗള്‍ഫില്‍ നിന്നു വന്ന മലയാളി പ്രവാസികളുടെതാണോ..?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •