മഹാരാഷ്ട്രയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേന-മുസ്ലിം ലീഗ് സഖ്യത്തിന്‍റെ ആഹ്ലാദ പ്രകടനത്തിന്‍റെ വീഡിയോയാണോ ഇത്..?

രാഷ്ട്രീയം

വിവരണം

“*സമുദായപാർട്ടിയുടെ ആഘോഷം കണ്ടില്ലെ ഇതാണ് ലീഗ്*

ഞമ്മക്ക് ഇവിടെ മാത്രമല്ലടോ സഖ്യം ഉള്ളത് ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട് മഹാരാഷ്ട്രയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേന & മുസ്ലിം ലീഗ് സഖ്യത്തിന്‍റെ ആഹ്ലാദ പ്രകടനം..” എന്ന അടിക്കുറിപ്പോടെ നവംബര്‍ 28, 2018 മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഒരു റാലി നാം കാണുന്നു. മുസ്ലിം ലീഗും മഹാരാഷ്ട്രയിലെ ഹിന്ദുത്വ അജണ്ട മുര്‍ക്കി പിടിക്കുന്ന ശിവസേനയും കുടി സഖ്യം ചേര്‍ന് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്‍റെ ആഘോഷപ്രകടനമാണ് നടത്തുന്നതെന്ന് പോസ്റ്റില്‍ വാദിക്കുന്നു. ഈ പഴയ പോസ്റ്റ്‌ വിണ്ടും ചിലര്‍ ഒക്ടോബര്‍ 18, 2019 മുതല്‍ പ്രചരിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചില പ്രൊഫൈലുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശിവസെനക്കൊപ്പം സഖ്യമുണ്ടാക്കി മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ ആഘോഷ പ്രകടനമാണോ നാം വീഡിയോയില്‍ കന്നുന്നത്? യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

FacebookArchived Link

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് അന്വേഷിച്ചു നോക്കി.  പക്ഷെ വീഡിയോയെ കുറിച്ച് യാതൊരു വിവരവും ഞങ്ങള്‍ക്ക് അതിലുടെ ലഭിച്ചില്ല. വീഡിയോ ശ്രദ്ധിച്ചപ്പോള്‍ 14ആമത്തെ സെക്കണ്ടില്‍ ഒരു കടയുടെ ഫ്ലെക്സ് ബോര്‍ഡ്‌ നമുക്ക് വീഡിയോയില്‍ കാണാം. ഫ്ലെക്സ് ബോര്‍ഡിനെ ശ്രദ്ധിച്ച് നോക്കിയാല്‍ കടയുടെ അഡ്രസ്‌ ഫ്ലെക്സ് ബോര്‍ഡില്‍ താഴെ നല്‍കിയതായി നമുക്ക് കാണാം. കടയുടെ പേര് എസ്.കെ. ഏജന്‍സിസാന്നെണ് നമുക്ക് കാണാം. അഡ്രസില്‍ ജാര്ഖണ്ടിലെ റാഞ്ചി നഗരത്തിന്‍റെ പേരാണ് എഴുതിയിട്ടുള്ളത്. താഴെ നല്‍കിയ ചിത്രങ്ങള്‍ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് ഈ കാര്യം വ്യക്തമാക്കും.

ഈ കടയുടെ പേര് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കട ജാര്ഖണ്ടിലെ റാഞ്ചിയിലുള്ള ഈ കടയുടെ ചിത്രം ലഭിച്ചു. ചിത്രത്തില്‍ കാണുന്ന ഫ്ലെക്സ് ബോര്‍ഡും വീഡിയോയില്‍ കാന്നുന്ന ഫ്ലെക്സ് ബോര്‍ഡും ഒരേ പോലെയാണ്.

ഈ ഒരു ഊഹം വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഡെക്കാന്‍ ക്രോണിക്കിളിന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വാര്‍ത്ത‍യില്‍ വീഡിയോയില്‍ നാം കാണുന്ന മുസ്ലിം ലീഗിന്‍റെ റാഞ്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി  മേയര്‍ സ്ഥാനാര്‍ഥിയായ മുഹമ്മദ്‌ ഷാഹിദിന്‍റെ ചിത്രം നല്‍കിട്ടുണ്ട്.

Deccan ChronicleArchived Link

കഴിഞ്ഞ കൊല്ലം നടന്ന ജാര്‍ഖണ്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരെഞ്ഞെടുപ്പില്‍ റാഞ്ചി കോര്‍പറേഷന്‍റെ  ഡെപ്യൂട്ടി  മേയര്‍ പദത്തിനായി മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മുഹമ്മദ്‌ ശാഹിദ് പ്രചരണം ചെയ്യുന്നതിന്‍റെ വീഡിയോയാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിക്കുന്നത്.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. വീഡിയോ മഹാരാഷ്ട്രയിലെതല്ല പകരം ജാര്‍ഖണ്ഡിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള തെരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന്‍റെതാണ്. 

Avatar

Title:മഹാരാഷ്ട്രയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേന-മുസ്ലിം ലീഗ് സഖ്യത്തിന്‍റെ ആഹ്ലാദ പ്രകടനത്തിന്‍റെ വീഡിയോയാണോ ഇത്..?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •