സൈനികന്‍ കുഞ്ഞിനെ രക്ഷിക്കുന്ന ഈ വീഡിയോ യഥാര്‍ഥമല്ല, പ്രത്യേകം ചിത്രീകരിച്ചതാണ്…

സാമൂഹികം

സൈനികർ  ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സദാ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഡ്യൂട്ടിക്കിടയിൽ അല്ലാതെയും സൈനികർ പലരുടെയും ജീവൻ രക്ഷിച്ച കഥകൾ നാം വാർത്തകളിലൂടെ അറിയാറുണ്ട്. കാറിന് മുന്നില്‍പ്പെട്ട ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കുന്ന സൈനികന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഈയിടെ വൈറലായിട്ടുണ്ട്. 

 പ്രചരണം

റോഡിലൂടെ ഒരു അമ്മ കുഞ്ഞുമായി നടന്നുവരുന്നതും ഫോൺ കോൾ വരുമ്പോൾ അവർ അതിൽ മുഴുകുന്നതും ഇതിനിടെ കുഞ്ഞ് അമ്മയുടെ ശ്രദ്ദയില്‍ പെടാതെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുമ്പോള്‍ കാര്‍  ചീറിപ്പാഞ്ഞു വരുന്നതും ആ നേരം റോഡില്‍ ഉണ്ടായിരുന്ന സൈനികന്‍ പെട്ടെന്ന് ധൈര്യപൂര്‍വം കുഞ്ഞിനെ വാരിയെടുത്ത് റോഡരികിലേക്ക് മാറ്റി കു രക്ഷപെടുത്തുന്നത്തും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് അയാൾ തിരിച്ചു വന്ന് അമ്മയെ ശാസിക്കുന്നതും  അമ്മയുടെ മൊബൈൽ ഫോൺ കയ്യിൽ നിന്നും വാങ്ങി വലിച്ചെറിയുന്നതും കാണാം.   ഇവ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് എന്ന മട്ടിലാണ് പ്രചരിപ്പിക്കുന്നത്.

വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  

FB postarchived link

വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്‍റെതല്ല എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു.  

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോയെ കുറിച്ച് യൂട്യൂബിൽ അന്വേഷിച്ചപ്പോൾ തേർഡ് ഐ എന്ന യൂട്യൂബ് ചാനൽ ഈ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ്  പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 

ജൂൺ 14 നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോയുടെ ഒടുവിൽ  ഇത് വിനോദത്തിനും വിജ്ഞാനത്തിനുമായി ചിത്രീകരിച്ച വീഡിയോ ആണെന്ന് ഡിസ്ക്ലൈമർ എഴുതി കാണിക്കുന്നുണ്ട്.

ഈ വീഡിയോയിൽ നിന്നുമുള്ള ഭാഗങ്ങളാണ് യഥാർത്ഥ സംഭവത്തിന്‍റെത് എന്ന് സൂചിപ്പിച്ച് പോസ്റ്റിൽ നൽകിയിട്ടുള്ളത്. 

ഇവ കൂടി വായിക്കൂ: 

തയ്യല്‍ക്കടയിലെ ‘പീഡന ശ്രമം’ – ബോധവൽക്കരണ വീഡിയോയാണ്,  യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല…

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്…

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാര്‍ക്കില്‍ ചെറുപ്പക്കാരനോടൊപ്പം പിടികൂടി’യ വീഡിയോ യഥാര്‍ത്ഥമല്ല…  ചിത്രീകരിച്ചതാണ്…

നിഗമനം 

പോസ്റ്റിലെ വീഡിയോ യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്‍റെതല്ല വിനോദത്തിനും വിജ്ഞാനത്തിനുമായി ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്ന ചാനൽ നിർമ്മിച്ച വീഡിയോ ആണിത്. യഥാർത്ഥ സംഭവത്തിന്‍റെതാണ് എന്ന് തെറ്റിദ്ധരിച്ച് പലരും ഷെയർ ചെയ്യുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സൈനികന്‍ കുഞ്ഞിനെ രക്ഷിക്കുന്ന ഈ വീഡിയോ യഥാര്‍ഥമല്ല, പ്രത്യേകം ചിത്രീകരിച്ചതാണ്…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •