ഈ വീഡിയോ ഉത്തര്‍പ്രദേശില്‍ കോവിഡ്‌ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട്പോക്കുന്നതിന്‍റേതല്ല; സത്യാവസ്ഥ ഇങ്ങനെ…

ദേശിയം

ഇന്ത്യയില്‍ മാര്‍ച്ച്‌ 26ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു ശേഷം നമ്മള്‍ ഉത്തര്‍പ്രദേശ്‌, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നി സംസ്ഥാനത്തില്‍ നിന്ന് അന്യ സംസ്ഥാനത്തിലേക്ക് ജോലി ചെയ്യാന്‍ പോയ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലുടെയും സാമുഹ്യ മാധ്യമങ്ങളിലുടെയും അറിഞ്ഞിരുന്നു. സാമുഹ്യ മാധ്യമങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ കിലോമീറ്ററോളം നടന്ന് തന്‍റെ നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരുപാട് സങ്കടകരമായ ചിത്രങ്ങളും ദൃശ്യങ്ങളും നമ്മള്‍ കണ്ടിരുന്നു. ഇതിന്‍റെ ഇടയില്‍ ലോക്ക്ഡൌനുമായി യാതൊരു ബന്ധമില്ലാത്ത ചിത്രങ്ങളും ദൃശ്യങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില വ്യാജപ്രചരണങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ നിങ്ങളുടെ മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട്. ഇതേ പരമ്പരയില്‍ തെറ്റായ വിവരണം ചേര്‍ത്ത് പ്രചരിപ്പിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഞങ്ങള്‍ അന്വേഷണം നടത്തിയത്. ഈ വീഡിയോ ഉത്തര്‍പ്രദേശില്‍ ഒരു കോവിഡ്‌ ബാധിച്ച രോഗിയെ ആശുപത്രിയില്‍ കൊണ്ട് പോക്കുന്നതിന്‍റെ ദൃശ്യങ്ങലാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഒരു വായനക്കാരന്‍ വാട്ട്സാപ്പില്‍ അഭ്യര്‍ഥിച്ചു. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഞ്ചാബില്‍ നിന്ന് മധ്യപ്രദേശിലെ തന്‍റെ നാട്ടിലേക്ക് തന്‍റെ വയ്യാത്ത മകനെ കൊണ്ട് 800 കിലോമീറ്ററിലധിക ദൂരം നടന്ന ഒരു അച്ഛന്‍റെതാണ് എന്ന് മനസിലായി. സംഭവത്തിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാം.

വിവരണം

  വാട്ട്സാപ്പ് സന്ദേശം

വീഡിയോയുടെ ഒപ്പം പ്രചരിക്കുന്ന വാചകം: “രാജാവിനെ പല്ലക്കിൽ കയറ്റി കൊണ്ട് പോകുന്നത് അല്ല ഇത് . സങ്കി നേതാവ് യോഗി ഭരിക്കുന്ന യു പി യിൽ കൊറോണ രോഗിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന രംഗം ആണ് ഇത് . കുണ്ടൻ സങ്കികൾ ഈ നാടിനു ആപത്ത്”

ഫെസ്ബൂക്ക് പോസ്റ്റുകള്‍-

FacebookArchived Link

വീഡിയോ-

വസ്തുത അന്വേഷണം

ഈ വീഡിയോയിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഏഷ്യാനെറ്റ്‌ ഹിന്ദി വെബ്‌സൈറ്റില്‍ ഈ വീഡിയോയെ കുറിച്ച് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Asianet HindiArchived Link

വാര്‍ത്ത‍ പ്രകാരം മധ്യപ്രദേശിലെ സിന്ഗ്രോലിയിലെ നിവാസിയായ രാജ്കുമാര്‍ എന്ന തൊഴിലാളി കുടുംബമടക്കം പഞ്ചാബിലെ ലുധിയാനയില്‍ താമസിച്ചിരുന്നതാണ്. ലോക്ക് ഡൌണ്‍ കാരണം വരുമാനം നിന്നപ്പോള്‍ തന്‍റെ രോഗിയായ മകനെ കട്ടിലടക്കം പൊക്കി തിരിച്ച് സിന്ഗ്രോലിയിലെക്ക് യാത്ര തുടങ്ങി. 800 കിലോമീറ്ററിലധികം യാത്ര ചെയ്ത് ഇവര്‍ ഉത്തര്‍പ്രദേശിലെ കാന്‍പ്പുരില്‍ എത്തിയപ്പോള്‍ എടുത്ത വീഡിയോയാണ് നാം കാണുന്നത്.

ലോക്മത് എന്ന മാധ്യമ വെബ്സൈറ്റ് നല്‍കിയ വാര്‍ത്ത‍ പ്രകാരം കാന്പ്പുരിലെ രമാദേവിയില്‍ എത്തിയപ്പോള്‍ അവിടെത്തെ എസ്.എച്ച്.ഓ. രാംകുമാര്‍ ഗുപ്താ ഇവരെ കണ്ടു. ഗുപ്തയുടെ മുന്നില്‍ രാജ്കുമാര്‍ പൊട്ടി കരഞ്ഞു അയാളുടെ സങ്കടം പറഞ്ഞു. രാജ്കുമാറിന്‍റെ 15 വയസായ മകന്‍ ബ്രജേഷ് കുമാറിന് കഴുത്തില്‍ പറ്റിയ ഗുരുതരമായ പരിക്ക് കാരണം നടക്കാന്‍ സാധിക്കില്ല അതിനാല്‍ മകനെ എടുത്താണ്  ഇങ്ങനെ ഇത്ര ദൂരം യാത്ര ചെയ്തത്. പിന്നിട് പോലീസ് ഇവരെ ഭക്ഷണം നല്‍കി വണ്ടി എരുപ്പടാക്കി അവരുടെ നാട്ടിലേക്ക് യാത്ര ആയിച്ചു.

India TimesArchived Link
LokmatArchived Link

നിഗമനം

വാട്ട്സാപ്പ് സന്ദേശത്തില്‍ പ്രചരിക്കുന്ന വീഡിയോ പഞ്ചാബില്‍ നിന്ന് തന്‍റെ വയ്യാത്ത മകനെ കട്ടിലില്‍ കിടത്തി ചുമന്ന്‍ കൊണ്ട് പോകുന്ന ഒരു പിതാവിന്‍റെതാണ്. കട്ടിലില്‍ കിടക്കുന്ന പയ്യന് കോവിഡ്‌ രോഗം ബാധിച്ചിട്ടില്ല. കഴുത്തില്‍ പറ്റിയ ഒരു ഗുരുതരമായ പരിക്ക് മൂലം ഈ പയ്യന് നടക്കാന്‍ സാധിക്കില്ല. 800 കിലോമീറ്റര്‍ കടന്നു ഉത്തര്‍പ്രദേശിലെ കാന്പ്പുരില്‍ ഇവര്‍ എത്തിയപ്പോള്‍ ഇവര്‍ക്ക് വേണ്ടി ഉത്തര്‍പ്രദേശ്‌ പോലീസ് പ്രത്യേക വാഹനം ഏര്‍പ്പാടാക്കി അവരുടെ നാട്ടിലേക്ക് അയച്ചു.

Avatar

Title:ഈ വീഡിയോ ഉത്തര്‍പ്രദേശില്‍ കോവിഡ്‌ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട്പോക്കുന്നതിന്‍റേതല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •