FACT CHECK: വീഡിയോയില്‍പ്രധാനമന്ത്രി മോദിയെ പ്രശന്സിക്കുന്നവക്താവ് പാകിസ്ഥാനി പത്രകാക്കാരനല്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന ഒരു പാകിസ്ഥാനി പത്രകാരന്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന വ്യക്തി പാകിസ്ഥാനിപത്രക്കാരനല്ല എന്ന് കണ്ടെത്തി. ഈ വ്യക്തി ആരാണ് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന വീഡിയോയില്‍ ഒരു വക്താവ് പ്രസംഗിക്കുന്നതായി നമുക്ക് കാണാം. പ്രസംഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അദ്ദേഹത്തിനെ പോലെയാകാന്‍ ശ്രോതാക്കളോട് ആവശ്യപെടുന്നു. അദ്ദേഹം എങ്ങനെ ഒരു ദിവസം പോലും അവധി എടുക്കാതെ ഇത്ര നേരം പണിയെടക്കുന്നത് നോക്കി നമ്മള്‍ പഠിക്കണം എന്ന് വക്താവ് ഉപദേശിക്കുന്നു. ഈ വക്താവ് ഒരു പാകിസ്ഥാനി പത്രകാരനാണ് എന്ന് വാദിച്ച് അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
പാകിസ്ഥാനി പത്രകാർ മോദിയെ പറ്റി പറയുന്നത് കേൾക്കുക എന്നിട്ടും ഇവിടെ കുറെ എണ്ണത്തിന് നേരം വെളുത്തിട്ടില്ല

ബിജെപി എന്താണെന്നു ലോകത്തു ഒരുത്തനും അറിയില്ലായിരുന്നു ഒരാൾ മൈതാനത്ത് ഇറങ്ങി ദൃശ്യം മാറ്റിമറിച്ചു 5 വർഷത്തിൽ ഒരിക്കലും റെസ്റ്റ് എടുത്തില്ല അസുഖത്തിന് പോലും അദ്ദേഹത്തെ തൊടാൻ കഴിഞ്ഞില്ല ജലദോഷമോ ചുമയോപോലും ഇതുവരെ അദ്ദേഹത്തിന് ഉണ്ടായതായി ആരും കണ്ടിട്ടില്ല അതാണ് മോദി രാജ്യം എന്ന സ്വപ്നം കാണുന്നവരെ രോഗം എന്നല്ല ഒരു ശക്തിയും തൊടില്ല നിങ്ങൾ കണ്ടു പടിക്കു ഇന്ത്യയുടെ ലീഡറെ

ഇതേ അടികുറിപ്പ് വെച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search Results showing similar posts.

വസ്തുത അന്വേഷണം

വീഡിയോയില്‍ പ്രസങ്ങിക്കുന്ന വക്താവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഈ വീഡിയോയെ In-Vid We Verify എന്ന ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് വിവിധചിത്രങ്ങളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈവീഡിയോ ലഭിച്ചു. ഈ വീഡിയോ യഥാര്‍ത്ഥ വീഡിയോയുടെ ഒരു ചെറിയ ഭാഗമാണ്. മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.

വീഡിയോയില്‍ പ്രസംഗിക്കുന്ന വക്താവ് പാകിസ്ഥാനി പത്രകാരനല്ല പകരം ഇന്ത്യയിലെ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എം.എല്‍.എം.) കോച്ച്ഹര്‍ഷ്വര്‍ദ്ധന്‍ ജെയിന്‍ ആണ്.മുകളില്‍ നല്‍കിയ വീഡിയോയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.യെയും പ്രശംസിച്ച് പ്രസംഗം നടത്തുന്നത് നമുക്ക് കേള്‍ക്കാം.പിമാര്‍ക്കറ്റിംഗില്‍ ഏറ്റവും താഴെ തട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ഒരിക്കലും മടിക്കരുത് എന്ന ഉപദേശം നല്‍കുന്ന ജെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെ പരിശ്രമിച്ച് ഒരു കാലത്ത് തീര്‍ന്നു എന്ന് എല്ലാവരും കരുതിയ ബി.ജെ.പി എന്ന പാര്‍ട്ടിയെ ഇന്ന് വലിയ മാറ്റം വരുത്തിയത് എന്ന് വീഡിയോയില്‍ പറയുന്നു.

Screenshot: Harshawardhan Jain’s Website.

Harshvardhan Jain – Motivational Speaker in India | MLM Business Coach 

ഹര്ഷവര്‍ദ്ധന്‍ ജെയിന്‍ ഒരു സെലസ് ആന്‍ഡ്‌എം.എല്‍.എം കോച്ചാണ്. ഇയാളുടെ വെബ്സൈറ്റ് പ്രകാരം ഇയാള്‍ ഒരു ‘മോട്ടിവേഷനല്‍ സ്പീക്കര്‍’ ആണ്.തന്‍റെ പ്രസംഗങ്ങള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനം കൊടുക്കുന്നതാണ് ഇയാളുടെ പണി എന്ന് വെബ്സൈറ്റില്‍ പറയുന്നു. മാര്‍ക്കറ്റിംഗിന്‍റെ ഒരു പ്രകാരമാണ്. ഇതില്‍ ഒരു ആള്‍മറ്റു ആളുകളെ ചേര്‍ത്ത് ഒരു ഡിസ്ട്രിബ്യുട്ടരും സെയില്‍സ്മാന്‍ മാരുടെയും ഒരു പരമ്പരയുണ്ടാകും.എം.എല്‍.എമിന്‍റെപേരില്‍ ചില തട്ടിപ്പുകളും നമ്മള്‍ ഈ അടുത്ത കാലത്ത് കണ്ടിട്ടുണ്ട്. ഈ രിതി ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ നിര്‍മിച്ച പദ്ധതിയെ പിറാമിഡ് സ്കീംഎന്ന് പറയും.

നിഗമനം

വീഡിയോയില്‍ നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പ്രശംസിക്കുന്ന വക്താവ് ഒരു പാകിസ്ഥാനി പത്രകാരന്‍ അല്ല. പകരം ഇന്ത്യയിലെ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പദ്ധതിയുടെ പരിശീലകനാണ്.

Avatar

Title:വീഡിയോയില്‍പ്രധാനമന്ത്രി മോദിയെ പ്രശന്സിക്കുന്നവക്താവ് പാകിസ്ഥാനി പത്രകാക്കാരനല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •