‘ഡെല്‍ഹിയിലെ മഴയില്‍ ഒറ്റപ്പെട്ടുപോയ കുരങ്ങ് കുട്ടികള്‍’- പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തായ്ലന്‍റില്‍ നിന്നുള്ളതാണ്…

Missing Context സാമൂഹികം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒരു യുവാവ് കാരുണ്യപൂര്‍വം കുരങ്ങ്  കുട്ടിക്ക് ഭക്ഷണം നൽകുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള വീഡിയോ ആണിത് എന്നാണ് വിവരണത്തില്‍ സൂചിപ്പിക്കുന്നത്. 

പ്രചരണം 

ഡെല്‍ഹി ഈയിടെ കനത്ത മഴ അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ വാര്‍ത്ത നാം അറിഞ്ഞിരുന്നു. യമുനാ നദിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്ന് ജനജീവിതം തടസപ്പെട്ടു.  മഴയത്ത് ആകെ നനഞ്ഞ് തണുത്തു വിറയ്ക്കുന്ന രണ്ടു കുരങ്ങുകളെ ദൃശ്യങ്ങളില്‍ കാണാം.  ദയനീയമായ നോട്ടത്തോടെ ഇരിക്കുന്ന കുരങ്ങുകളുടെ സമീപം ഒരാള്‍ വരുകയും പാല്‍കുപ്പിയില്‍ പാക്കറ്റ് പാല്‍ പകര്‍ന്നു നല്‍കുകയും വിശന്നു തളര്‍ന്നിരുന്ന കുരങ്ങ് കുട്ടി ആര്‍ത്തിയോടെ പാല്‍കുടിക്കുന്നതും കാണാം.  മൃഗങ്ങള്‍ക്ക് വേണ്ടി ആയാലും ആവശ്യ സമയത്ത് വേണ്ടത് കൊടുക്കാന്‍ കഴിയുക എന്നത് മഹത്തായ കാര്യമാണ്. ഡെല്‍ഹിയില്‍ ഈയിടെ ഉണ്ടായ കനത്ത മഴയിലാണ് കുരങ്ങ് കുട്ടികള്‍ക്ക് ദുരവസ്ഥ നേരിട്ടതെന്നും ഇങ്ങനെ പാല്‍ പകര്‍ന്നു നല്‍കിയതെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഡൽഹിയിലെ മഹാമാരിയിൽ

ഒറ്റപ്പെട്ട് പോയ

അമ്മയും കുഞ്ഞും ….😪

അവരെ കണ്ടപ്പോൾ അവർക്ക്

ഭക്ഷണം നൽകാൻ എത്തിയ

മനുഷ്യ രൂപം ധരിച്ച ദൈവം ….

വിശന്നവന് അന്നം നൽകുന്നവൻ തന്നെയാണ് യഥാർത്ഥ ദൈവം ….❤️

കുഞ്ഞിന് പാൽ നൽകുമ്പോൾ ആ ദൈവത്തിന് മുന്നിൽ നന്ദിയോടെ

തല കുനിച്ചിരിക്കുന്ന അമ്മ …..

പാൽ ആർത്തിയോടെ കഴിക്കുമ്പോഴും അത് നൽകുന്നവനെ ആർദ്രതയോടെ നോക്കുന്ന കുഞ്ഞു കണ്ണുകൾ …

ഒടുവിൽ കുഞ്ഞിന്റെ വയർ നിറഞ്ഞപ്പോൾ അമ്മക്ക് നേരെ പാൽ പാത്രം നീട്ടി നൽകിയപ്പോൾ അതുവരെ അടക്കി വെച്ച വിശപ്പിന്റെ ആളലിൽ ആർത്തിയോടെ കഴിക്കുന്ന അമ്മ …..

ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ടല്ലാതെ നിങ്ങൾക്കിത് കണ്ടു തീർക്കാനാവില്ല…😔

FB postarchived link

എന്നാല്‍ ദൃശ്യങ്ങള്‍ ഡെല്‍ഹിയില്‍ നിന്നുള്ളതല്ലെന്നും തായ്ലന്‍റിലെ വീഡിയോ ആണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ആദ്യം ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  യഥാർത്ഥ വീഡിയോ യുട്യൂബില്‍  നിന്നും  ലഭിച്ചു. 2023 ജൂൺ 16-നാണ് അപ്‌ലോഡ് ചെയ്‌തത്. 

ഇതിന്‍റെ ബാക്കി ദൃശ്യങ്ങള്‍ മറ്റൊരു വീഡിയോയില്‍  അപ്ലോഡ് ചെയ്തിട്ടുണ്ട്. 

തായ്‌ലൻഡിലെ കാട്ടിൽ നിന്നുള്ളതാണ് ഈ യൂട്യൂബ് ചാനൽ. ഈ ചാനലിൽ കുരങ്ങുകളുടെ ദൃശ്യങ്ങളാണ് കൂടുതലും ഉണ്ടാവുക എന്ന് ഡിസ്ക്രിപ്ഷനില്‍ നല്‍കിയിട്ടുണ്ട്. 

ഈ വീഡിയോ ഡെല്‍ഹിയില്‍ വനത്തിൽ നിന്നല്ല, തായ്‌ലൻഡിലെ വനത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്.

കൂടാതെ, ഈ വീഡിയോയിലെ പാൽ പാക്കറ്റ് തായ്‌ലൻഡിൽ വിതരണം ചെയ്യുന്നതാണ്. രണ്ടും തമ്മിലുള്ള താരതമ്യ വീഡിയോ നിങ്ങൾക്ക് ചുവടെ കാണാൻ കഴിയും.

നിഗമനം 

പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. ദൃശ്യങ്ങള്‍ ഡെല്‍ഹിയില്‍ നിന്നുള്ളതല്ല, തായ്‌ലൻഡിലെ കാട്ടിൽ നിന്നുള്ളതാണ്. ദൃശ്യങ്ങള്‍ക്ക് ഒരു മാസം പഴക്കമുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഡെല്‍ഹിയിലെ മഴയില്‍ ഒറ്റപ്പെട്ടുപോയ കുരങ്ങ് കുട്ടികള്‍’- പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തായ്ലന്‍റില്‍ നിന്നുള്ളതാണ്…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •