FACT CHECK: മുംബൈയിലെ വീഡിയോ യു.പി. പോലീസിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു….

ദേശിയം

ഉത്തര്‍പ്രദേശ്‌ പോലീസ് പാവപെട്ട തെരുവില്‍ പച്ചകറി കച്ചവടം ചെയ്യുന്ന സ്ത്രികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ ഉത്തര്‍പ്രദേശിലെതല്ല എന്ന് കണ്ടെത്തി. 

പ്രചരണം

FacebookArchived Link

വീഡിയോയില്‍ നമുക്ക് ചില സ്ത്രികളും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ കൈയാങ്കളി നടക്കുന്നതായി കാണാം. പോലീസ് സ്ത്രിയുടെ വണ്ടി ട്രക്കില്‍ കെട്ടാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രി പോലീസുകാരെ തടയാന്‍ ശ്രമിക്കുന്നതായി കാണാം. പിന്നിട് സംഘര്‍ഷം രുക്ഷമാവുന്നതും അധികൃതര്‍ വണ്ടി മറിച്ചിടുന്നതും സ്ത്രികള്‍ അധികൃതരെ മര്‍ദിക്കുന്നതും പോലീസ് അധികൃതര്‍ സ്ത്രിയെ മര്‍ദിക്കുന്നതും കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “Up പാവപ്പെട്ട തെരുവ് കച്ചവടക്കാരെ പെണ്ണുങ്ങളെ യോഗിയുടെ പോലീസ് മർദ്ദിക്കുന്ന കാഴ്ചയാണിത് എന്താണ് ഇവർക്ക് ദളിതരോട് ഇത്ര പുച്ഛം രാമ രാജ്യത്തിന്റെ അവസ്ഥ ഇതായിരിക്കുമോ???

വസ്തുത അന്വേഷണം

വീഡിയോയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത് മറാത്തി ഭാഷയിലാണ്. അതിനാലാണ് വീഡിയോ കണ്ടപ്പോള്‍ സംശയം തോന്നിയത്. കൂടാതെ വീഡിയോയില്‍ കാണുന്ന ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റില്‍ MH01 രജിസ്റ്റരേഷനാണ് കാണുന്നത്.

ഞങ്ങള്‍ ഈ വിവരം വെച്ച് ഗൂഗിളില്‍ പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഏപ്രില്‍ 18ന് എ.എന്‍.ഐ. ചെയ്ത ഈ ട്വീറ്റ് ലഭിച്ചു.

ട്വീറ്റിന്‍റെ പ്രകാരം വീഡിയോ മുംബൈയിലെ മാന്‍ഖുര്‍ദ് എന്ന സ്ഥലത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. രാജ്യത്തില്‍ അതി വേഗതയോടെ വ്യാപിക്കുന്ന കോവിഡ്‌-19 രോഗത്തിന്‍റെ സാമുഹ വ്യാപനം തടയാന്‍ മഹാരാഷ്ട്രയിലും കര്‍ശനമായ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. മാന്‍ഖിര്‍ദിലെ ലല്ലുഭായി കോളനിയില്‍ ലോക്ക്ഡൌണ്‍ മാനദണ്ഡങ്ങൾ  ചിലര്‍ ലംഘിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ്‌ ബി.എം.സിയും മുംബൈ പോലീസ് അധികൃതരും വണ്ടികള്‍ ജപ്തി ചെയ്യാന്‍ എത്തിയത്. അപ്പോഴാണ്‌ വീഡിയോയില്‍ കാണുന്ന സംഭവം നടന്നത്.

Screenshot: Lokmat Report

ലേഖനം വായിക്കാന്‍-Lokmat | Archived Link

മുകളില്‍ നല്‍കിയ മറാത്തി മാധ്യമം ലോക്മതിന്‍റെ വാര്‍ത്ത‍ പ്രകാരം സംഭവത്തിനെ തുടര്‍ന്ന്‍ പോലീസ് ഒരു കുടുംബത്തിലെ നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ മുന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് വാര്‍ത്ത‍യില്‍ പറയുന്നു. യാസ്മീന്‍ ഷേഖ്, നവാസുദ്ദിന്‍ സോഫിയ ഇവയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

നിഗമനം

 ഉത്തര്‍പ്രദേശ്‌ പോലീസ് പാവപെട്ട തെരിവ് കച്ചവടക്കാര്‍ സ്ത്രികളെ മര്‍ദിക്കുന്നു എന്ന വാദം തെറ്റാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോ ഉത്തര്‍പ്രദേശിലെതള്ള പകരം മഹാരാഷ്ട്രയിലെതാണ്. ഏപ്രില്‍ മാസത്തില്‍ മുംബൈയിലെ മാന്‍ഖുര്‍ദില്‍ ലോക്ക്ഡൌണ്‍ ചട്ടങ്ങള്‍ ലംഘിച്ച തെരിവ് കച്ചവടക്കാര്‍ക്കെതിരെയുള്ള പോലീസ് നടപടിയുടെ വീഡിയോയാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

Avatar

Title:മുംബൈയിലെ വീഡിയോ യു.പി. പോലീസിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു….

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •