FACT CHECK: നാഗ്പ്പൂരിലെ ‘ഗാംബ്ലിംഗ് കിംഗ്‌’ ബാല്യ ബിനെകറുടെ കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ദേശിയം

നാഗ്പൂറില്‍ RSS പ്രവര്‍ത്തകര്‍ ഒരു ദളിത്‌ IAS അധികാരിയെ വെട്ടി കൊന്നു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയെ കുറിച്ചുള്ള പ്രചരണം പൂര്‍ണമായി തെറ്റാണെന്ന്  കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോ ഒരു ടിവിയില്‍ നിന്ന് പിടിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ്. വീഡിയോയില്‍ നമുക്ക് ഒരു വ്യക്തിയെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുന്നതും കോടാലിയും കത്തിയും വെച്ച് വെട്ടുന്നതും കാണാം. കൊലപാതകം ചെയ്ത ശേഷം ഇവര്‍ ഓടി പോകുന്നതും നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “യോഗിയുടെ നാഗപ്പൂരിൽ RSS പ്രവർത്തകർ ദളിത് IAS ഓഫീസറെ പരസ്യമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ 16 വയസ്സുകാരി മകളെ കാറിൽ കൂട്ടാബലാത്സംഗം ചെയ്യുന്ന ഭീകര കാഴ്ചകൾ

ഇതുപോലെ കേരളമാക്കി തീർക്കാനാണ് ലീഗ്‌ കോൺഗ്രസ്സ് ബീജെപി ശക്യം രൂപീകരിക്കുന്നത് സുഹൃത്തുക്കളെ ഒരുവോട്ടുപോലും ഈ കള്ളനാറികൾക്ക് ഇട്ട് പോകരുത്..”

ഈ വീഡിയോ പലരും ഫെസ്ബൂക്കിലൂടെ പങ്ക് വെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Search results showing video widely shared on Facebook

പ്രചാരണത്തിന്‍റെ സത്യവസ്ഥ ഇങ്ങനെ…

വീഡിയോയെ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു എനിട്ട്‌ അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.

ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ്, “നാഗ്പൂറില്‍ ചുതാട്ടം കേന്ദ്രങ്ങള്‍ നടത്തുന്ന കിഷോര്‍ അലിയാസ് ബാല്യ ബിനെകറിനെ ഒരു പെട്രോള്‍ പമ്പിന്‍റെ മുന്നില്‍ പകല്‍ വിളിച്ചത് കുത്തി കൊന്നു. സംഭവസ്ഥലം മഹാരാഷ്ട്രയുടെ അഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്‍റെ വസതിയോട് വെറും ഒരു കിലോമീറ്റര്‍ മാത്രം അകലത്തിലാണ്.” 

ബാല്യ ബിനെകര്‍ 1995 മുതല്‍ വിവിധ കുറ്റങ്ങള്‍ക്ക് വേണ്ടി പല തവണ അറസ്റ്റ് ആയിട്ടുണ്ട്. ഇയാള്‍ നാഗ്പൂറില്‍ ചുതാട്ടത്തിന്‍റെ കേന്ദ്രങ്ങള്‍ നടത്തുന്ന കാരണം ഇയാളെ ഗംബ്ലിംഗ് കിംഗ്‌ എന്ന പേരിലും ആളുകള്‍ക്കിടയില്‍ അറിയപ്പെടാറുണ്ട്. ഇയാളുടെ മരണത്തിനെ തുടര്‍ന്ന്‍ നാഗ്പൂര്‍ പോലീസ് മുഖ്യ പ്രതി ചേതന്‍ ഹസാരെയെ പിടികൂടിയിരുന്നു. കൊലപ്പെട്ട ബാല്യ ബിനെകര്‍ ഹസാരെയുടെ പിതാവിനെ 2001ല്‍ കൊലപെടുത്തിയിരുന്നു. ഹസാരെ ബിനെകരെ കൊന്നത് ഈ പക വിട്ടാനായിരിക്കാം എന്ന് പോലീസ് പ്രാഥമികമായ സംശയിച്ചിരുന്നു.

 പിന്നിട് ഈ കൊലപാതകത്തില്‍ പങ്കെടുത്ത മറ്റു പ്രതികള്‍, രജത് താമ്പേ, അസീം ലുഡേകര്‍, ഭരത് പണ്ഡിറ്റ്‌, രവി ഏലിയാസ് ചിന്‍റ്റു നാഗചാരി, ആകാശ് ഖരെ, അനികെത് മന്തപൂര്‍വാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ കേസിന്‍റെ അന്വേഷണം നാഗ്പൂര്‍ പോലീസ് നടത്തി കൊണ്ടിരിക്കുകയാണ്. ഇത് വരെ അറസ്റ്റ് ആയ എല്ലാ പ്രതികളെ ഒക്ടോബര്‍ 10 വരെ റിമാണ്ടില്‍ എടുക്കാന്‍ കോടതി ഉത്തരവ് വിട്ടിട്ടുണ്ട്.

BhaskarArchived Link

നിഗമനം

RSS പ്രവര്‍ത്തകര്‍ ഒരു ദളിത്‌ IAS ഓഫീസറെ വെട്ടി കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ നാഗ്പൂറില്‍ ചൂതാട്ടം കേന്ദ്രങ്ങള്‍ നടത്തുന്ന കിഷോര്‍ ഏലിയാസ് ബാല്യ ബിനെകരുടെ കൊലപാതകത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങളാണ്.

Avatar

Title:നാഗ്പ്പൂരിലെ ‘ഗാംബ്ലിംഗ് കിംഗ്‌’ ബാല്യ ബിനെകറുടെ കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •