
ആസ്സാമില്‍ സ്വതന്ത്ര രാജ്യം ആവശ്യപെട്ട് ആസ്സാമില്‍ പ്രതിഷേധം നടത്തിയ ബംഗ്ലാദേശികളെ അസ്സാം പോലീസ് അടിച്ച് ഓടിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോകം.
പ്രചരണം
മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ഒരു പ്രതിഷേധ റാലിക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നത് നമുക്ക് കാണാം. ഈ പ്രതിഷേധം നടത്തുന്നത് ആസ്സാമിലെ ബംഗ്ലാദേശികളാണ് അതും ഒരു സ്വതന്ത്ര രാജ്യത്തിന് വേണ്ടി എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ആസ്സാമില്‍, ബംഗ്ളാദേശികള്‍ separate Muslim രാഷ്‌ട്രം വേണമെന്ന ആവശ്യവുമായി ജാഥ നടത്തി. ശേഷം സ്ക്രീനില്‍…..”
ഇതേ അടികുറിപ്പ് വെച്ച് വീഡിയോ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ വീഡിയോ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഇപ്പോഴത്തെതല്ല എന്ന് മനസിലായി. ഈ വീഡിയോ 2017ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. ഈ സംഭവത്തെ കുറിച്ച് യുട്യൂബില്‍ 2017 ല്‍ പ്രസിദ്ധികരിച്ച വാര്‍ത്ത നമുക്ക് താഴെ കാണാം.
ഈ വാര്‍ത്ത പ്രകാരം ഈ സംഭവം ആസ്സാമിലെ ഗോള്‍പ്പാറയിലാണ് സംഭവിച്ചത്. ഗോള്‍പ്പാറയില്‍ എന്‍.ആര്‍.സിക്കെതിരെ നടന്ന ഈ പ്രതിഷേധത്തിന് അനുവാദമില്ല എന്ന് പറഞ്ഞു പോലീസ് പ്രതിഷേധം തടഞ്ഞു. ഈ സംഭവം നമുക്ക് വീഡിയോയിലും കാണാം. പക്ഷെ ഇതിനെ തുടര്‍ന്ന്‍ പ്രതിഷേധകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി പുറമേ പോലീസ് പ്രതിഷേധകര്‍ക്കെതിരെ വെടിവെപ്പ് നടത്തി ഇതില്‍ ഒരു വ്യക്തി മരിച്ചിരുന്നു. ഇവര്‍ സ്വതന്ത്ര രാജ്യം ആവശ്യപെട്ടു എന്ന് എവിടെയും വാര്‍ത്തയില്‍ പറയുന്നില്ല. വീഡിയോയിലും എവിടെയും ഇതിനെ സംബന്ധിച്ചിട്ടുള്ള മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നില്ല.
ഇതിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ആസ്സാമി ഭാഷയില്‍ പ്രസിദ്ധികരിച്ച ജന്മഭൂമി എന്ന മാധ്യമ വെബ്സൈറ്റില്‍ ഞങ്ങള്‍ക്ക് ഇതിനെ കുറിച്ചുള്ള ഒരു വാര്‍ത്ത ലഭിച്ചു.

വാര്‍ത്തയിലും പറയുന്നത് ഈ പ്രതിഷേധം ഒരുക്കിയത് എന്‍.ആര്‍.സി കാരണം ചിലരെ ‘ഡൌട്ട്ഫുള്‍ സിറ്റിസന്‍സ്’ അതായത് സംശയമുള്ള പൌരന്മാര്‍ എന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം. ഇതിലും സ്വതന്ത്ര രാജ്യം പ്രതിഷേധിക്കുന്നവര്‍ ആവശ്യപെട്ടു എന്ന് എവിടെയും എഴുതിയിട്ടില്ല. ആസ്സാമില്‍ നടന്ന ഈ പ്രതിഷേധത്തിന്‍റെ വാര്‍ത്ത ദി വയര്‍, സ്ക്രോള്‍ എന്നി മാധ്യമങ്ങളും പ്രസിദ്ധികരിച്ചിരുന്നു. ദി സ്ക്രോള്‍ പ്രസിദ്ധികരിച്ച വാര്‍ത്ത പ്രകാരം എന്‍.ആര്‍.സിയില്‍ ആവശ്യപെട്ട രേഖകളില്‍ ചിലത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ പല വ്യക്തികളെ D-വോട്ടര്‍ ലിസ്റ്റ് എന്ന ലിസ്റ്റില്‍ ചേര്‍ത്തി. ഇവര്‍ക്ക് വോട്ടിംഗ് അവകാശം നിഷേധിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് മുസ്ലിങ്ങളെ സര്‍ക്കാര്‍ തെറ്റായി അനധികൃത കുടിയെറ്റുകാരായി ചിത്രികരിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ചില മുസ്ലിങ്ങള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇതിടയിലാണ് ഈ സംഭവമുണ്ടായത്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുന്ന്‍ കൊല്ലം മുമ്പേ ആസ്സാമില്‍ D-വോട്ടര്‍ ലിസ്റ്റില്‍ പെട്ട വോട്ടിംഗ് അവകാശം നഷ്ടപെട്ടവരുടെ പ്രതിഷേധ റാലിയാണ് അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശികള്‍ അവര്‍ക്കായി ഒരു രാജ്യം ആവശ്യപെടുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ആസ്സാമില്‍ സ്വതന്ത്ര രാജ്യം ആവശ്യപെട്ട് സമരം ചെയ്യുന്ന ബംഗ്ലാദേശികളെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
