കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റെ വിസ്താരത്തിനിടെ കണ്ടെത്തിയ ഈ ക്ഷേത്രങ്ങളുടെ മുകളില്‍ മുസ്ലിങ്ങള്‍ അതിക്രമിച്ച് വീടുകളുണ്ടാക്കിയിരുന്നു എന്ന് വ്യാജപ്രചരണം…

വര്‍ഗീയം

കാശി വിശ്വനാഥ് കോറിഡോര്‍ ഉണ്ടാക്കുന്നതിനിടെ കുഴിച്ചപ്പോള്‍ കണ്ടെത്തിയ, പുരാതന ക്ഷേത്രങ്ങള്‍  അതിക്രമിച്ച് മുസ്ലിങ്ങള്‍ വീട് പണിതിരുന്ന സ്ഥലങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പൊളിച്ച വീടുകളുടെ ഇടയില്‍ ഒരു പുരാതന ക്ഷേത്രം കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്ന് ഗംഗാ നദിയിലേക്ക് റോഡ് വികസിപ്പിക്കാൻ മോഡി 80 മുസ്ലീം വീടുകൾ ഏറ്റെടുത്തു. അവർ വീടുകൾ തട്ടി തുടങ്ങിയപ്പോൾ 45 പുരാതന ക്ഷേത്രങ്ങൾ ആ സമുച്ചയങ്ങൾക്കുള്ളിൽ കണ്ടെത്തി. യഥാർത്ഥ കാശിവിശ്വനാഥ ക്ഷേത്രത്തെ കുപ്രസിദ്ധമായ ഗ്യാൻവാപി പള്ളിയാക്കി മാറ്റിയ ഔറംഗസേബ് പിന്നീട് ഈ ചെറിയ ക്ഷേത്രങ്ങളുടെ ചുറ്റിലും തന്റെ പട്ടാളക്കാരെ താമസിപ്പിക്കുകയും അവരുടെ വീടിനു മുകളിൽ കെട്ടിടങ്ങളും നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ മോഡി മുഗൾ സേനയിലെ എല്ലാ മുസ്ലീങ് കുടുബങ്ങ്ളെയും നീക്കം ചെയ്ത് ലോകത്തെ ഈ കടന്നുകയറ്റം ലോകത്തിന് തുറന്നു കാട്ടുന്നു .. 45 പുരാതന ക്ഷേത്രങ്ങളുടെ നിധി കണ്ടോ? ഈ വീഡിയോ കാണുക.

എന്നാല്‍ സത്യത്തില്‍ മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ പൊളിച്ചപ്പോഴാണോ ഈ പുരാതന ക്ഷേത്രം കണ്ടെത്തിയത്. നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കഴിഞ്ഞ കൊല്ലം ജൂണ്‍ മാസം മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് എന്ന് കണ്ടെത്തി. ഹിന്ദിയിലും ഇംഗ്ലീഷിലും ഇതേ വിവരണത്തോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.

കാശി വിശ്വനാഥ് കോറിഡോര്‍ പ്രൊജെക്റ്റ്, കാശി വിശ്വനാഥ് സ്പെഷ്യല്‍ ഏരിയ ഡെവലപ്പ്മെന്‍റ ബോര്‍ഡിന്‍റെ കീഴിലാണ് വരുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ പ്രൊജെക്റ്റിനു വേണ്ടി പോളിച്ച വീടുകളുടെ ഉടമസ്ഥന്മാരുടെ വിവരങ്ങള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ നമുക്ക് പല ഹിന്ദു കുടുംബങ്ങളുടെ പേരുകള്‍ കാണാം.

ആള്ട്ട് ന്യൂസ്‌ കാശി വിശ്വനാഥ് സ്പെഷ്യല്‍ ഏരിയ ഡെവലപ്പ്മെന്‍റ ബോര്‍ഡിന്‍റെ സി.ഇ.ഓ. വിശാല്‍ സിങ്ങുമായി സംസാരിച്ചപ്പോള്‍, “ഈ പ്രദേശം ഹിന്ദുകള്‍ താമസിക്കുന്ന പ്രദേശമാണ് രോട്ടെ മുസ്ലിം കുടുംബത്തിന്‍റെ വീട് പോലും ഞങ്ങള്‍ പൊളിച്ചിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞു.

വെബ്സൈറ്റില്‍ നല്‍കിയ പേരുകളിലും രോട്ടെ മുസ്ലിം കുടുംബത്തിന്‍റെ പേരില്ല. ഈ ഫാക്റ്റ് ചെക്ക്‌ തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

FACT CHECK: காசியில் இஸ்லாமியர்களின் வீடுகளை இடித்த போது 45 இந்து கோயில்கள் கண்டெடுக்கப்பட்டதா?

നിഗമനം

മുസ്ലിങ്ങള്‍ അതിക്രമിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങള്‍ പൊളിച്ചപ്പോള്‍ കണ്ടെത്തിയ ക്ഷേത്രത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിക്കുന്ന സ്ഥലത്ത് മുസ്ലിം വീടുകള്‍ പൊളിക്കുകയുണ്ടായില്ല. പൊളിച്ച വീടുകളുടെ ഉടമസ്ഥരുടെ പേരുകളും അവര്‍ക്ക് ലഭിച്ച നഷ്ടപരിഹാരത്തിന്‍റെയും വിവരങ്ങള്‍ കാശി വിശ്വനാഥ് കോറിഡോര്‍ പ്രൊജക്റ്റിന്‍റെ ഉത്തരവാദിത്തമുള്ള കാശി വിശ്വനാഥ് സ്പെഷ്യല്‍ ഏരിയ ഡെവലപ്പ്മെന്‍റ് ബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Avatar

Title:കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റെ വിസ്താരത്തിനിടെ കണ്ടെത്തിയ ഈ ക്ഷേത്രങ്ങളുടെ മുകളില്‍ മുസ്ലിങ്ങള്‍ അതിക്രമിച്ച് വീടുകളുണ്ടാക്കിയിരുന്നു എന്ന് വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •