FACT CHECK: 2004ല്‍ അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നടത്തിയ നടപടിയുടെ വീഡിയോ ഇസ്രയേലി സൈന്യത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശിയ൦

ഇസ്രയേല്‍ ഹമാസിനെതിരെ നടത്തിയ സൈന്യ നടപടിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയിന് നിലവില്‍ ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ “ഹമാസ് തീവ്രവാദികളെ ഇസ്രായേൽ സേന പിടികൂടുന്ന ദൃശ്യങ്ങൾ …” എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ ഒരു പള്ളിയുടെ സമീപം സൈന്യ നടപടിയുടെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ഈ ഒരു പ്രൊഫൈലില്‍ നിന്ന് മാത്രമല്ല. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടിലും കാണാം.

Screenshot: CrowdTangle search results show similar posts.

എന്നാല്‍ എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ നമുക്ക് ഇംഗ്ലീഷില്‍ സംഭാഷണം കേള്‍ക്കാം. കുടാതെ ഈ വീഡിയോ പഴയതും തോന്നുന്നുണ്ട്. ഞങ്ങള്‍ വീഡിയോ In-Vid We Verify ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ച് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് വിധേയമാക്കി. അതില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് 2010ല്‍ യുട്യൂബില്‍ പ്രസിദ്ധികരിച്ച ഇതേ വീഡിയോ ലഭിച്ചു.

മുകളില്‍ നല്‍കിയ വീഡിയോ ഒക്ടോബര്‍ 2004ല്‍ ഇറാക്കിലെ സമാറയില്‍ ഗോള്‍ഡന്‍ മോസ്ക്ക് എന്ന പേരില്‍ അറിയപെടുന്ന ഇമാം അലി അല ഹാദിയുടെ ഹറാം എന്ന പള്ളിയുടെ സമീപമാണ് ഓപറേഷന്‍ ബാറ്റന്‍ റോഗ് അതവ സമാറയുടെ യുദ്ധം എന്ന പേരില്‍ അറിയപെടുന്നത്. ഇറാക്കില്‍ കലാപകാരികളില്‍ നിന്ന് സമാറയെ മോചിപ്പിക്കാനാണ് അമേരിക്കയുടെ സ്പെഷ്യല്‍ ഫോഴ്സ്സും ഇറാക്കി സൈന്യവും ഈ സംയുക്ത നടപടി എടുത്തത്. 

Screenshot: Times Magazine article, dated: 3rd Oct 2004, titled: Appointment in Samarra

ലേഖനം വായിക്കാന്‍-Time Archive

വൈറല്‍ വീഡിയോയില്‍ കാണുന്ന പള്ളി ഇറാക്കിലെ സമാറയിലെ ഗോള്‍ഡന്‍ മോസ്ക്ക് തന്നെയാണ്. നമുക്ക് വീഡിയോയില്‍ ഈ പള്ളിയുടെ ദ്വാരവും താഴികക്കുടവും കാണാം. 

ഈ പള്ളിയുടെ സ്റ്റ്രീറ്റ് വ്യു താഴെ നല്‍കിയിട്ടുണ്ട്. സ്റ്റ്രീറ്റ് വ്യുവില്‍ നിന്നും വീഡിയോയില്‍ കാണുന്ന സ്ഥലം ഇറാക്കിലെ ഗോള്‍ഡന്‍ മോസ്ക്ക് തന്നെയാണ് എന്ന് വ്യക്തമാകുന്നു.

നിഗമനം

വീഡിയോ 16 കൊല്ലം മുമ്പേ അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നടത്തിയ സൈന്യ നടപടിയുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയ്ക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:2004ല്‍ അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നടത്തിയ നടപടിയുടെ വീഡിയോ ഇസ്രയേലി സൈന്യത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *