FACT CHECK: ‘ഭാരത്‌ മാതാ കി ജയ്‌…’ വിളിക്കുന്ന ഓസ്ട്രേലിയന്‍ ഫാനിന്‍റെ വീഡിയോ ഓസ്ട്രേലിയ-പാകിസ്ഥാന്‍ മല്‍സരത്തിലെതല്ല…

കായികം

ഓസ്ട്രേലിയ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ ഒരു ഓസ്ട്രേലിയന്‍ ഫാന്‍ ‘ഭാരത്‌ മാതാ കി ജയ്‌’ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയ്ക്ക് ലോകകപ്പില്‍ 11 നവംബറിന് നടന്ന ഓസ്ട്രേലിയ പാകിസ്ഥാന്‍ സെമി-ഫൈനല്‍ മത്സരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്‍റെ ജേഴ്സി ധരിച്ച് ‘ഭാരത്‌ മാതാ കി ജയ്‌…വന്ദേ മാതരം…’ എന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ഇത് ഓസ്ട്രേലിയ-പാക്‌ മല്‍സരത്തിനിടെ നടന്ന സംഭവമാണ് എന്നാണ്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: 

ഇന്ത്യ വിജയച്ചപോലെ  ഒരു  സുഖം ഓഹ്… ബല്ലാത്ത ജാതി…

എന്നാലും ഒരു കുളിർമ ഒരു മനഃസുഖം…

🤣🤣🤣

എന്നാല്‍ ഈ വീഡിയോയ്ക്ക് ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മില്‍ നടന്ന സെമി-ഫൈനല്‍ മത്സരവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് ഞങ്ങള്‍ വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ യുട്യൂബ് വീഡിയോ ലഭിച്ചു.

വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ഈ കൊല്ലം ജനുവരി 20നാണ്. അതായത് 10 മാസം മുമ്പ്. ഇതേ സമയം ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ടെസ്റ്റ്‌ പരമ്പര നടക്കുന്നുണ്ടായിരുന്നു. ഈ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയെ 2-1ന് തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. ഇതിലെ ഒരു ടെസ്റ്റ്‌ ബ്രിസ്ബേനിലെ ഗാബ എന്ന പേരില്‍ അറിയപെടുന്ന സ്റ്റാഡിയാത്തിലാണ് നടന്നത്. വീഡിയോയുടെ ശീര്‍ഷകം പ്രകാരം ഈ വീഡിയോ ഗാബയില്‍ നിന്നാണ്.

ഇന്‍സ്റ്റിട്യുറ്റ് ഫോര്‍ ഓസ്ട്രേലിയ ഇന്ത്യ എങ്ങേജ്മെന്‍റിന്‍റെ സി.ഇ.ഓ. ഡോ. അശുതോഷ് മിശ്രയും തന്‍റെ ട്വിട്ടര്‍ അക്കൗണ്ടില്‍ ജനുവരി 18ന് ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.

ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ചെക്ക് മറ്റു ഭാഷകളില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക:

English: Did Cricketer Matthew Wade Say ‘Bharat Mata Ki Jai’ After The Match?

Bangla: T20 World Cup: না, অস্ট্রেলিয়ান ক্রিকেট ফ্যানের ‘ভারত মাতা’ স্লোগান তোলার ভিডিওটি সম্প্রতির নয়

നിഗമനം

ഓസ്ട്രേലിയന്‍ ക്രിക്കെറ്റ് ഫാന്‍ ഭാരത്‌ മാതാ കി ജയ്‌ വിളിക്കുന്ന വീഡിയോയിന് ലോകകപ്പ് ടി-20യുമായും ഓസ്ട്രേലിയ-പാകിസ്ഥാനും തമ്മില്‍ നടന്ന സെമി-ഫൈനല്‍ മത്സരവുമായും യാതൊരു ബന്ധവുമില്ല. വീഡിയോ ജനുവരിയില്‍ നടന്ന ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ്‌ പരമ്പരയിലെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘ഭാരത്‌ മാതാ കി ജയ്‌…’ വിളിക്കുന്ന ഓസ്ട്രേലിയന്‍ ഫാനിന്‍റെ വീഡിയോ ഓസ്ട്രേലിയ-പാകിസ്ഥാന്‍ മല്‍സരത്തിലെതല്ല…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •