ഭീകരാക്രമണം തടയുന്നതിന്‍റെതാണോ ഈ വീഡിയോ…?

അന്തർദേശിയ൦
വീഡിയോ സ്ക്രീന്ഷോട്ട്

വിവരണം

Archived Link

“ഭീകരർ സഞ്ചരിച്ച വാഹനം ലോക്ക് ചെയ്യുന്നത് കാണൂ” എന്ന വച്ചക്തോടൊപ്പം 2019   ഡിസംബര്‍ 12 ന് ഇരിങ്ങാലക്കുടക്കാരൻ എന്ന ഫേസ്‌ബുക്ക്  പേജ് ഒരു പോസ്റ്റ്‌  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിന്‍റെ ഒപ്പം ഒരു വീഡിയോയും പങ്കു

വെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ കറുത്ത വസ്ത്രം ധരിച്ച  ധരിച്ച ഒരു സംഘം ഒരു ബസ് തടയുന്നതായി കാണാന്‍ സാധിക്കും. ഈ സംഘം ഒരു ബസ്  വഴി തടഞ്ഞു നിർത്തിയതിനു ശേഷം ബസിന്‍റെ ചീളുകൾ പൊട്ടിച്ച്‌ ആൾക്കാരെ പുറത്ത് ഇറക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഈ ബസിൽ  യഥാർത്ഥത്തിൽ ഭീകരർ ഉണ്ടായിരുന്നോ അതോഇത് വേറെ വല്ല സംഭവവുമാണോ ? ഈ വീഡിയോയുടെ വസ്തുത എന്താണെന്ന് നമുക്ക് ഒന്നു പരിശോധിച്ച് നോക്കാം.

വസ്തുത വിശകലനം

വീഡിയോയെ  കുറിച്ച്‌ കൂടതലറിയാൻ  ഞങ്ങൾ ഈ വീഡിയോയുടെ പല സ്ക്രീൻഷോട്ടുകളെടുത്ത്  ഗൂഗിൾ reverse image തിരിയൽ നടത്തി. അതിന്‍റെ ഫലങ്ങൾ താഴെ നല്കിയ സ്ക്രീൻഷോട്ട് പ്രകാരം.

ഫലങ്ങളിൽ  ലഭിച്ച ലിങ്കുകൾ  പരിശോധിച്ചപ്പോൾ റോമാനിയൻ  ഭാഷയിൽ ഒരു ലേഖനം ഞങ്ങൾക്ക്  ലഭിച്ചു. ഈ ലേഖനം ഞങ്ങൾ ഗൂഗിൾ ട്രാൻസ്‌ലേറ്റർ  ഉപയോഗിച്ച് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി.

Stiri De ClujArchived Link

ലേഖനം വായിച്ചാൽ  മനസിലാകുന്നത് ഈ വീഡിയോ റൊമാനിയയിൽ നടന്ന  ഒരു അഭ്യാസത്തിന്‍റെതാണ് എന്നാണ്. ഈ അഭ്യാസം ATLAS Network എന്ന സംഘടനയാണ്  നടത്തിയത്. ATLAS Network എന്ന   ഈ സംഘം യൂറോപ്യൻ യൂണിയന്‍റെ 28 അംഗരാജ്യങ്ങളുടെ കീഴിൽ  തന്ത്രപരമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഘടകങ്ങളുടെ ഒരു സഖ്യമാണ്.  2001 സെപ്റ്റംബര്‍ 9ന് അമേരിക്കയിൽ നടന്ന ഭികരാക്രമണത്തെ തുടർന്നാണ്  ഈ സഖ്യം രൂപികരിച്ചത്. ജര്‍മ്മനി, ഫ്രാന്‍സ്‌, ഇറ്റലി, പോർട്ടുഗൽ നോർവേ, ഐസ്ലാൻഡ്  എന്നീ രാജ്യങ്ങളുടെ തന്ത്രപരമായ പ്രവർത്തനം നടത്തുന്ന പോലീസ് സംഘങ്ങളോടൊപ്പം റൊമാനിയയുടെ നാഷണൽ പോലീസും ഈ സഖ്യത്തിന്‍റെ അംഗമാണ്.  കഴിഞ്ഞ കൊല്ലം ഒക്ടോബ൪ മാസത്തിലാണ് ഈ അഭ്യാസം നടന്നത്. ഈ അഭ്യാസത്തില്‍ റൊമാനിയയുടെ പോലീസ് (വിശേഷ സേവനവും ഇടപെടൽ സേവനം, പ്രവര്‍ത്തന കേന്ദ്രം ) ഒപ്പം പാരാ മിലിട്ടറി സൈന്യമായ യാണ്ടാമും (Gendarme) SUCT Bulgaria, EAO Cyprus, EKAM Greece എന്നിവരും  ചേർന്നിട്ടാണ്  നടത്തിയത്. ഇതൊരു സാധാരണ അഭ്യാസത്തിന്‍റെ ഭാഗമാണ്. ഇത് ഭീകരാക്രമണം തടയുന്ന നടപടിയുടെ ദൃശ്യമല്ല.

ഈ വീഡിയോ യൂട്യൂബിലും SauRoNKinGs എന്ന ചാനൽ  പ്രസിധികരിച്ചട്ടുണ്ട്. ഈ വീഡിയോയുടെ അടികുറിപ്പിൽ  വ്യക്തമായി എഴുതിയിട്ടുണ്ട് ഇത് ഒരു അഭ്യാസം മാത്രമാണ് എന്ന്. അത് കൂടാതെ ഈ അഭ്യാസത്തെ പറ്റിയുള്ള വിശദാംശങ്ങളും  ഈ വീഡിയോയുടെ അടികുറിപ്പിൽ നല്കിയിട്ടുണ്ട്. വീഡിയോ സന്ദർശിച്ച്‌ നമുക്ക് അത് വായിക്കാം. ഈ സംഭവം നടന്ന സ്ഥലം ജോർജു  (Giurgiu) റൊമാനിയ, തിയതി 10 ഒക്ടോബർ 2018, സമയം 11 മണി എന്ന വിവരങ്ങളാണ് ഈ വീഡിയോയുടെ അടികുറിപ്പിൽ നല്കിയിട്ടുള്ളത്.  ഇതു കൂടാതെ ഈ അഭ്യാസത്തിൽ പങ്കെടുത്ത സംഘനകളുടെ പേരും നല്കിയിട്ടുണ്ട്.

ഈ വീഡിയോ ഫേസ്‌ബുക്കിൽ  ATLASexercise എന്ന ഹാഷ്ടാഗ്  ഉപയോഗിച്ച് Politia Romana എന്ന ഫെസ്ബൂക് പേജും ഈ വീഡിയോപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോയുടെ അടികുറിപ്പിൽ യൂട്യൂബ് വീഡിയോയിൽ  നല്കിയ വിവരങ്ങളാണ് റോമാനിയന് ഭാഷയിൽ നല്കിയിരിക്കുന്നത്.

Archived Link

നിഗമനം

ഈ വീഡിയോ ഒരു അഭ്യാസത്തിന്റേതാണ്.  ഈ വീഡിയോ ഭീകരർ സഞ്ചരിക്കുന്ന വാഹനം തടയുന്നതിന്റെതല്ല. ഈ അഭ്യാസം രോമാനിയയിൽ  കഴിഞ്ഞ കൊല്ലം ATLAS network നടത്തിയ European Atlas Common Exercise (ACC II) ന്‍റെ  ഭാഗമാണ്

Avatar

Title:ഭീകരാക്രമണം തടയുന്നതിന്‍റെതാണോ ഈ വീഡിയോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •