FACT CHECK: ഈ വൈറല്‍ വീഡിയോ ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെതല്ല; സത്യാവസ്ഥ അറിയൂ…

ദേശിയം

ഹത്രാസില്‍ കഴിഞ്ഞ ആഴ്ച്ച മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായിളോട് ഉത്തര്‍ പ്രദേശ്‌ പോലീസ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.
പക്ഷെ ഈ വീഡിയോയില്‍ കാണുന്നത് ഹത്രാസില്‍ ക്രൂരതക്ക് ഏറെയായ ദളിത്‌ പെണ്‍കുട്ടിയുടെ കുടുംബങ്ങളല്ല. കൂടാതെ ഈ വീഡിയോയ്ക്ക് ഹത്രാസില്‍ നടന്ന ക്രൂര സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം…

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു സ്ത്രിയെ ക്രൂരമായി മര്‍ദിക്കുന്നതായി കാണാം. ഈ വീഡിയോ തന്‍റെ മോളെ ഒന്ന് നോക്കാന്‍ അപേക്ഷിക്കുന്ന ഹത്രാസില്‍ ക്രൂരതക്ക് ഏറെയായ പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്നതാണ് എന്നാണ്‌ വാദം. വീഡിയോയുടെ ഒപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: 

ഉത്തരപ്രദേശ് ഹാത്രാസയിലെ പെൺകുട്ടിയുടെ അമ്മഎന്‍റെ മോളുടെ ശവം എങ്കിലും എനിക്ക് കാണണം എന്നു പറയുമ്പോൾ മാതാവിനെ മർദ്ദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ…..😡 ജനാധിപത്യത്തിന്‍റെ ചിതയൊരുക്കി സവർണ്ണനായ യോഗി അദിത്യ നാഥ്….

പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെ….

വീഡിയോയെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ നേടാന്‍ ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് വിവിധ ഫ്രെമുകളുടെ ചിത്രങ്ങളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ പത്രിക എന്ന ഹിന്ദി മാധ്യമ വെബ്സൈറ്റ് യുടുബില്‍ പ്രസിദ്ധികരിച്ച ഉത്തര്‍ പ്രദേശ്‌ പോലീസിന്‍റെ ഹമീര്‍പ്പൂര്‍ ജില്ല എസ്.പിയുടെ ബൈറ്റ് ലഭിച്ചു.

ഈ വീഡിയോ സെപ്റ്റംബര്‍ മാസം അവസാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതാണ്. വീഡിയോക്കെതിരെ ജനങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ രോഷം പ്രകടിപ്പിച്ചപ്പോള്‍ ഹമീര്‍പ്പൂര്‍ എസ്.പി. നരേന്ദ്ര കുമാര്‍ സിംഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടരുടെ നേതൃത്വത്തില്‍ സംഭവത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ചു. ഈ സംഭവം പഴയതാണ് ഈയിടെയൊന്നും നടന്നതല്ല എന്ന് അദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
ഞങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ടൈംസ്‌ ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്താ പ്രകാരം സംഭവത്തില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഹമീര്‍പ്പൂര്‍ സദര്‍ കൊത്ത്വാലി പോലീസ് സ്റ്റേഷന്‍ എസ്.ഓ. ശ്യാം പ്രതാപ് പറ്റെലാണ്. 

Screenshot: TOI report

Screenshot: TOI report

ലേഖനം വായിക്കാന്‍-TOI|Archived Link

ഈ വിവരം ഉപയോഗിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒക്ടോബര്‍ 1, 2020ന് ദൈനിക്‌ ജാഗ്രന്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രകാരം ആരോപിതനായ എസ്.ഓ. ശ്യാം പ്രതാപ്‌ പറ്റെലിനെ സസ്പണ്ട് ചെയ്തിട്ടുണ്ട്. അദേഹത്തിന്‍റെ സ്ഥാനത്ത് വിക്രംജീത് സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് പുതിയ എസ്.ഓ. ആയി നിയമിച്ചത്.

Screenshot: Jagran Report

ലേഖനം വായിക്കാന്‍-Jagran| Archived Link

ഞങ്ങളുടെ പ്രതിനിധി സദര്‍ കൊത്വാലി പോലീസ് സ്റ്റേഷനിന്‍റെ പുതിയ എസ്.പി. വിക്രംജീത് സിംഗുമായി സംസാരിച്ചപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെ-
ഈ സംഭവത്തിന്‍റെ അന്വേഷണം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനുരാഗ് സിംഗ് നടത്തുന്നുണ്ട്. അന്വേഷണത്തിനെ തുടര്‍ന്ന്‍ പഴയ എസ്.ഓയെ മാറ്റി എന്നെ ഇവിടെ നിയമിച്ചതാണ്. സംഭവത്തിന്‍റെ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ സംഭവത്തിന്‍റെ മുഴുവന്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.

നിഗമനം

വീഡിയോയില്‍ കാണുന്നത് ഹത്രാസില്‍ പീഡനത്തിന് ഏറെയായി ജീവന്‍ നഷ്ടപെട്ട പെണ്‍കുട്ടിയുടെ അമ്മയോ മറ്റ് കുടുംബാംഗങ്ങളോ അല്ല. പകരം ഈ വീഡിയോ ഉത്തര്‍ പ്രദേശിലെ മറ്റോരു നഗരമായ ഹമീര്‍പ്പുരില്‍ സംഭവിച്ച വേറെയൊരു സംഭവത്തിന്‍റെതാണ്. വീഡിയോയില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പണ്ട് ചെയ്തിട്ടുണ്ട്.  സംഭവത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തിന് ഹത്രാസില്‍ ദളിത്‌ യുവതിയുടെ മരണവുമായി യാതൊരു ബന്ധവുമില്ല.

Update: 10 Oct 2020- ഹിന്ദി ടീമിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്‌ പ്രകാരം എസ്.പി. നരേന്ദ്രകുമാര്‍ സിംഗ്, സര്‍ക്കിള്‍ ഓഫീസര്‍ അനുരാഗ് സിംഗ് എന്നിവരുടെ പ്രസ്താവനകള്‍ ചേര്‍ക്കുകയാണ്. 

Avatar

Title:ഈ വൈറല്‍ വീഡിയോ ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •