പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിയുടെ കൈ ഒടിച്ച് പ്രകടനം നടത്തുന്നത് യു.പി. പോലീസല്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ യു.പി. പോലീസ് കൈ ഓടിച്ച് റോഡിലൂടെ പരേഡ് നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സംഭവം സത്യമാണെങ്കിലും സംഭവം നടന്നത് യു.പിയിലല്ല. എന്താണ് സംഭവത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു യുവാവ് പോലീസ് ഉദ്യോഗസ്ഥനെ വടികൊണ്ട്  അടിക്കുന്നതായി കാണാം. ഉദ്യോഗസ്ഥന്‍ അടി കൊണ്ട് അവിടെ  നിന്ന് രക്ഷപെടുന്നതും നമുക്ക് കാണാം. പിന്നിട് അതേ യുവാവുമായി പോലീസ് റോഡില്‍ പരേഡ് ചെയ്യുന്നതും നമുക്ക് കാണാം. യുവാവിന് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. കുടാതെ പരിക്ക് കാരണം യുവാവിന് നടക്കാനും പറ്റുന്നില്ല എന്നും നമുക്ക് വീഡിയോയില്‍ കാണാം. പോലീസിനെ ആക്രമിച്ച യുവാവിനെ യോഗിയുടെ യുപി പോലീസ് ഇപ്രകാരമാണ് ശാസിക്കുന്നത് എന്നാണ്‌ വീഡിയോയില്‍ നിന്ന് മനസിലാവുന്നത്. എന്നാല്‍ ഈ വാദം എത്രത്തോളം സത്യമാണ് നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് യുട്യൂബില്‍ തിരഞ്ഞു നോക്കി. അതില്‍ ഞങ്ങള്‍ക്ക് നവഭാരത് അവരുടെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. വീഡിയോയുടെ വിവരണ പ്രകാരം, സംഭവം മധ്യപ്രദേശിലെ ഇന്‍ഡോറിലേതാണ് എന്ന് മനസിലാവുന്നു.

ഇതേ വിവരം ഈ വീഡിയോ പോസ്റ്റ്‌ ചെയ്ത Zee, Republic, Bansal News എന്ന ദേശിയ/പ്രാദേഷിക മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത‍യില്‍ നിന്ന് വ്യക്തമാകുന്നു. രണ്ടാമത്തെ വീഡിയോയും അതേ യുവാവിന്‍റെതാണ്. ദി ഫ്രീ പ്രസ്‌ ജര്‍നള്‍ നല്‍കിയ വാര്‍ത്ത‍ പ്രകാരം പിടിയിലായ പ്രതിയുടെ പേര് ദിനേശ് പ്രജാപതി എന്നാണ്. ജയപ്രകാശ് ജയസ്വാല്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനോട് തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മദ്യപിച്ച ദിനേശ് കോണ്‍സ്റ്റബിളിനെ, കോണ്‍സ്റ്റബിളിന്‍റെ വടി എടുത്ത് മര്‍ദിക്കാന്‍ തുടങ്ങി. ഈ ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. 9 ഏപ്രിലിനാണ് ഈ സംഭവമുണ്ടായത്.

വാര്‍ത്ത‍ വായിക്കാന്‍- FJPE | Archived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് ഭാഗികമായി സത്യമാണ്. മദ്യപിച്ച് പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച യുവാവിനെ പോലീസ് പിടിച്ച് പരിക്കേറ്റ അവസ്ഥയില്‍ റോഡില്‍ പരേഡ് ചെയ്ത സംഭവം സത്യമാണ് പക്ഷെ സംഭവം നടന്നത് യു.പിയിലല്ല മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിയുടെ കൈ ഒടിച്ച് പ്രകടനം നടത്തുന്നത് യു.പി. പോലീസല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •