പൊങ്കൽ ആഘോഷത്തിന്‍റെ വീഡിയോ യുകെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതല്ല… സത്യമിതാണ്…

Misleading അന്തര്‍ദേശീയം

കേരളത്തിലെ ക്ഷേത്രങ്ങള്‍ മകര സംക്രാന്തി ആഘോഷിക്കുന്ന അതേ വേളയില്‍  ഇന്ത്യയിലെയും ശ്രീലങ്കയിലെയും തമിഴ് സമൂഹം ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് പൊങ്കൽ. തായ് പൊങ്കൽ എന്നും ഇതിനെ വിളിക്കുന്നു. ഈ തായ് പൊങ്കൽ ഇവിടെയും ലോകമെമ്പാടുമുള്ള എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നേരുന്നു.” ഇന്ത്യന്‍ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനക് ഒരു വീഡിയോ സന്ദേശത്തിൽ ലോകമെമ്പാടും തായ് പൊങ്കൽ ആഘോഷിക്കുന്ന എല്ലാവര്‍ക്കും സാശംസകള്‍ അറിയിച്ചിരുന്നു. 

ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ യുകെ പ്രധാനമന്ത്രിയുടെ പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പ്രചരിക്കുന്ന ഒരു വീഡിയോയിൽ പട്ടാള യൂണിഫോം ധരിച്ച ഒരു കൂട്ടം പുരുഷന്മാർ പരമ്പരാഗത രീതിയിൽ വാഴയിലയിൽ പൊങ്കൽ വിരുന്ന് ആസ്വദിക്കുന്ന ദൃശ്യങ്ങളാണുള്ളത്. യുകെ പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധവും പൊങ്കൽ ഉത്സവം ആഘോഷിക്കുന്നു എന്നു സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിൻറെ ഓഫീസ് പൊങ്കൽ ആഘോഷിച്ചപ്പോൾ. ഓഫീസർമാർ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നു ☺️☺️”

FB postarchived link

എന്നാല്‍ ഈ വീഡിയോയ്ക്ക് യുകെ പ്രധാനമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

യുകെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ 2023 ജനുവരി 15 ന് പൊങ്കൽ പ്രമാണിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക് സംഘടിപ്പിച്ച സ്റ്റാഫ് ഉച്ചഭക്ഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി വാർത്താ ഏജൻസികൾ പ്രസിദ്ധീകരിച്ചതായി കണ്ടു. 

എന്നാൽ യുകെയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ അത്തരമൊരു ആഘോഷം നടത്തിയതിന്‍റെ  വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ ഹാന്‍റിലുകളില്‍ ഒന്നിലും പൊങ്കല്‍ ആഘോഷത്തെ കുറിച്ച് ചിത്രങ്ങളോ വീഡിയോകളോ കാണാന്‍ കഴിഞ്ഞില്ല. 

തുടർന്നുള്ള തിരച്ചിലിൽ തമിഴ് കൾച്ചർ വാട്ടർലൂ റീജിയണിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്ത ഇതേ വീഡിയോ ഞങ്ങൾ കണ്ടെത്തി. 

യുകെയിലല്ല, കാനഡയിലെ വാട്ടർലൂയിലാണ് വിരുന്ന് നടന്നതെന്ന് അതിൽ അറിയിക്കുന്നു. റീജണൽ ചെയർ സിറ്റി മേയർമാർ, കൗൺസിലർമാർ, പോലീസ് മേധാവി, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തതായും പോസ്റ്റിൽ പരാമർശമുണ്ട്.

പരിപാടിയുടെ ചില ചിത്രങ്ങൾ പങ്കുവെച്ച കിച്ചനർ സിറ്റി മേയർ ബെറി വ്ർബനോവിച്ചിന്‍റെ ഒരു ട്വീറ്റും ഞങ്ങൾ കണ്ടെത്തി.

കിച്ചനറും വാട്ടർലൂയും കാനഡയിലെ ഒന്‍റാറിയോയിൽ ഇരട്ട നഗരങ്ങളായി കണക്കാക്കപ്പെടുന്നു. വ്ർബനോവിച്ചിന്‍റെ ഒരു ട്വീറ്റിൽ വിരുന്നിൽ നിന്നുള്ള ഒരു ചിത്രവും അടങ്ങിയിരിക്കുന്നു. 

കിച്ചനറും വാട്ടർലൂയും കാനഡയിലെ ഒന്‍റാറിയോയിൽ ഇരട്ട നഗരങ്ങളായി കണക്കാക്കപ്പെടുന്നു. വ്ർബനോവിച്ചിന്‍റെ ഒരു ട്വീറ്റിൽ വിരുന്നിൽ നിന്നുള്ള ഒരു ചിത്രവും അടങ്ങിയിരിക്കുന്നു.

നിഗമനം 

വൈറൽ വീഡിയോയ്‌ക്കൊപ്പം നടത്തിയ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യുകെയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പൊങ്കൽ ആഘോഷത്തിന്‍റെ ദൃശ്യങ്ങളല്ല വീഡിയോയിൽ കാണിക്കുന്നത്. കാനഡയിലെ വാട്ടർലൂ ആസ്ഥാനമായുള്ള തമിഴ് കൾച്ചറൽ അസോസിയേഷൻ നടത്തിയ പൊങ്കൽ വിരുന്നിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പൊങ്കൽ ആഘോഷത്തിന്‍റെ വീഡിയോ യുകെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതല്ല… സത്യമിതാണ്…

Fact Check By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *