രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോടൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു  ബന്ധവുമില്ല…

പ്രാദേശികം രാഷ്ട്രീയം

വിശേഷങ്ങളും വിവാദങ്ങളുമായി ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയിൽ നിന്നാരംഭിച്ച് ജമ്മുകാശ്മീരിൽ അവസാനിക്കുന്ന യാത്ര 150 ദിവസത്തേക്കാണ് തയ്യാറാക്കിയിട്ടുള്ളത്.  കേരള പര്യടനത്തിനിടെ രാഹുൽ ഗാന്ധി കഴക്കൂട്ടത്ത് വേദിയിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

പ്രചരണം

കോൺഗ്രസ് നേതാക്കളും വിദ്യാർഥികളുമായി രാഹുൽഗാന്ധി ആഹ്ളാദപൂര്‍വം വേദിയിൽ നൃത്തച്ചുവടുകൾ വയ്ക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴക്കൂട്ടത്താണ് രാഹുല്‍ ഗാന്ധി നൃത്ത ചെയ്യുന്നത് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കഴക്കൂട്ടത്തെ ആഘോഷരാവിലേക്ക്

സ്വാഗതം 🤓😂😂

archived linkFB post

എന്നാൽ എന്നാൽ ഈ വീഡിയോയ്ക്ക് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ലെന്നും പഴയതാണ് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2021 മാർച്ച് ഒന്നിന് ടൈംസ് ഓഫ് ഇന്ത്യ  പങ്കുവെച്ച് ഒരു വീഡിയോ ലഭിച്ചു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍  എത്തിയ രാഹുൽ ഗാന്ധി മുളഗുമൂട് സെന്‍റ്. ജോസഫ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂളിൽ വിദ്യാർഥികളുമായി സംവദിക്കാന്‍ എത്തിയപ്പോള്‍ കുട്ടികളോടൊത്ത് നൃത്തം ചെയ്യുന്നു…  എന്നാണ് വിവരണം നൽകിയിട്ടുള്ളത്. കൂടാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഔദ്യോഗിക യുട്യൂബ് ചാനലില്‍ പരിപാടിയുടെ മുഴുവന്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

വീഡിയോയുടെ 26.29 മിനിറ്റ് മുതല്‍ ദൃശ്യങ്ങള്‍ കാണാം. 

ന്യൂസ് 18 ചാനൽ ട്വിറ്റർ ഹാന്‍റിലില്‍  ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.  2021 തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നടന്ന പരിപാടിയില്‍ നിന്നുള്ള ഈ വീഡിയോയ്ക്ക് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയുമായി യാതൊരുവിധ ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. രാഹുൽഗാന്ധി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ 2021 മാർച്ചിൽ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍  സെന്‍റ്. ജോസഫ് മെട്രികുലേഷൻ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളുമായി സംവദിക്കാന്‍ എത്തിയപ്പോഴുള്ളതാണ്. ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കേരളത്തിലൂടെ കടന്നുപോകുന്ന ജോഡോ യാത്രയുമായി തെറ്റായി ബന്ധപ്പെടുത്തി  പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോടൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.