RSS റൂട്ട് മാര്‍ച്ചിന്‍റെ ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതല്ല… സത്യമിതാണ്….

ദേശീയം രാഷ്ട്രീയം

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ആർ എസ് എസ് പദസഞ്ചലനം എല്ലാ കൊല്ലവും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നടക്കാറുണ്ട്.  ഇത്തവണ ഒക്ടോബര്‍ രണ്ടിന് തമിഴ്നാട്ടിൽ പദസഞ്ചലനം നടത്താൻ അനുവദിക്കില്ല എന്ന് സർക്കാർ ഉത്തരവിട്ടിരുന്നു.  എന്നാൽ അതിനെ മറികടന്ന് ആർഎസ്എസ് പ്രവർത്തകർ പദസഞ്ചലനം നടത്തിയെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

 പ്രചരണം

യൂണിഫോം ധരിച്ച ആർഎസ്എസ് പ്രവർത്തകർ റൂട്ട് മാർച്ച് നടത്തുന്ന ദൃശ്യങ്ങളോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് അറിയിക്കുന്നത് ഇത് തമിഴ്നാട്  നിന്നുള്ളതാണ് എന്നാണ്. മുഖ്യമന്ത്രി സ്റ്റാലിൻ അനുമതി  നിഷേധിച്ചെങ്കിലും ആർഎസ്എസ് തമിഴ്നാട്ടിൽ റൂട്ട് മാര്‍ച്ച്  നടത്തുകതന്നെ ചെയ്തു  എന്നാണ്: “ആർഎസ്എസ് റൂട്ട് മാർച്ച് 🚩🚩🚩

നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ

അത് നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച സ്ഥലത്ത് നടന്നിരിക്കും 🔥🔥🔥

#rss #tamilnadu #routemarch #oct2”

archived linkFB post

എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള റാലിയുടെ ദൃശ്യങ്ങളല്ല ഇത് എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.  ആര്‍ എസ് എസ് റൂട്ട് മാര്‍ച്ച് വീഡിയോ  പുതുച്ചേരിയിൽ നിന്നുള്ളതാണ്.  

വസ്തുത ഇങ്ങനെ

പോസ്റ്റിലെ പ്രചരണവുമായി ബന്ധപ്പെട്ട വാർത്തകൾ തിരഞ്ഞപ്പോൾ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ തമിഴ്നാട്ടിൽ ആര്‍എസ്എസ് റൂട്ട് മാര്‍ച്ച്  നടന്നിട്ടില്ല എന്നാണ് വ്യക്തമായത്. പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുതുച്ചേരിയിൽ നടന്ന പദസഞ്ചലനത്തിന്‍റെതാണ്. 

കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സന്ദർഭത്തിൽ ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്തിയാല്‍ ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട് എന്ന വസ്തുത മുൻനിർത്തിയാണ് അനുമതി നിഷേധിച്ചത് എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ റൂട്ട് മാർച്ച് നടത്താനാണ് ആർഎസ്എസ് തീരുമാനിച്ചിരുന്നത്. മദ്രാസ് ഹൈക്കോടതി റൂട്ട് മാർച്ച് നടത്താമെന്ന് അനുകൂലമായ വിധി പ്രഖ്യാപിച്ചെങ്കിലും അതിനെ മറികടന്നാണ് സർക്കാർ നിലപാട് സ്വീകരിച്ചത്. ഒക്ടോബര്‍ രണ്ടിന് പകരം നവംബർ ആറിന് നടത്താൻ ഹൈക്കോടതി അനുവാദം നൽകിയിട്ടുണ്ട്.  ഇക്കാര്യം പല മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു.  മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ താഴെ കാണാം. 

പുതുശ്ശേരിക്ക് തമിഴ്നാടുമായി ഭരണപരമായി യാതൊരു ബന്ധവുമില്ല.  കേന്ദ്രഭരണപ്രദേശമാണ് പുതുച്ചേരി. പുതുച്ചേരിയിൽ ആർഎസ്എസ് റൂട്ട് മാർച്ച്  നടത്തിയതിനെ കുറിച്ച് നിരവധി മാധ്യമങ്ങൾ  ചിത്രങ്ങൾ സഹിതം റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

എന്നാൽ തമിഴ്നാട്ടിൽ ഒരിടത്തും ആർഎസ്എസ് മാർച്ച് നടന്നതായി ദേശീയ-പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ നൽകിയിട്ടില്ല.  ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസ് പദസഞ്ചലനം നടന്നത് പുതുച്ചേരിയിലാണ് തമിഴ്നാട്ടിലല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസ് പദസഞ്ചലനം നടന്നത് തമിഴ്നാട്ടിൽ അല്ല പുതുച്ചേരിയിൽ ആണ്. പുതുച്ചേരിയിൽ നിന്നുള്ള ആർഎസ്എസ് റൂട്ട് മാർച്ച് വീഡിയോ ആണ് തമിഴ്നാട്ടിലേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:RSS റൂട്ട് മാര്‍ച്ചിന്‍റെ ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതല്ല… സത്യമിതാണ്….

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •