വീഡിയോയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നത് പുടിന്‍റെ മകളല്ല; സത്യാവസ്ഥ അറിയൂ…

അന്തര്‍ദേശിയ൦

ഈ അടുത്ത ദിവസങ്ങളില്‍ നമ്മള്‍ റഷ്യ കോവിഡ്‌-19 രോഗത്തിനെതിരെ വാക്സിന്‍ വികസിപ്പിച്ചു എന്ന തരത്തിലെ വാര്‍ത്തകള്‍ കണ്ടിരുന്നു. റഷ്യയുടെ പ്രസിഡന്റ്‌ വ്ലാദിമിര്‍ പുടിനാണ് ഈ വാദം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. തന്‍റെ മകള്‍ക്കും വാക്സിന്‍ കുത്തിയിട്ടുണ്ട് എന്നും അദേഹം പറയുകയുണ്ടായി. ഇതിന്‍റെ പശ്ചാതലത്തില്‍ ഒരു റഷ്യന്‍ പെണ്‍കുട്ടിയുടെ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ പെണ്‍കുട്ടിക്ക് ഡോക്ടര്‍മാര്‍ മരുന്ന്‍ കുത്തി വെക്കുന്നതായി നമുക്ക് ദ്രിശ്യങ്ങളില്‍ കാണാം. 

FacebookArchived Link

വീഡിയോയുടെ ഒപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“കോവിഡ് 19 എതിരായുള്ള വാക്‌സിന്‍ വികസിപ്പിക്കുന്ന ആദ്യ രാജ്യം റഷ്യ. കോവിഡിനെതിരേയുള്ള വാക്‌സിനേഷന്‍ റഷ്യയില്‍ തുടങ്ങിയതായി പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചു. ആദ്യമായി മരുന്നു കുത്തിവച്ചവരില്‍ പുടിന്റെ മകളും ഉള്‍പ്പെടുന്നു
World’s First Vaccine Against Chinese COVID’19 got registered today in Russia.

#CoronaVaccine
#RussianVaccine

വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി റഷ്യന്‍ പ്രസിഡന്റ്‌ വ്ലാദമിര്‍ പുട്ടിനിന്‍റെ മകളാണെന്ന്‍ അടിക്കുറിപ്പില്‍ നിന്ന്  തോന്നുന്നുണ്ട്. ഈ കാര്യം പോസ്റ്റിന് ലഭിച്ച കമന്റുകളില്‍ നിന്ന് വ്യക്തമാണ്.

പക്ഷെ വീഡിയോയില്‍ കാണുന്നത് റഷ്യന്‍ പ്രസിഡന്റ്‌ വ്ലാദമിര്‍ പുടിന്‍റെ മകളല്ല. വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് നമുക്ക് അറിയാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ച് Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ വീഡിയോ ലഭിച്ചു.

വീഡിയോയുടെ റഷ്യനിലുള്ള അടിക്കുറിപ്പിനെ തര്ജ്ജമ ചെയ്തപ്പോള്‍ ഈ വീഡിയോ റഷ്യയില്‍ വോളെന്‍റിയര്‍മാരെ വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായി കോവിഡ്‌ വാക്സിന്‍ കുത്തി വെക്കുന്നതിന്‍റെ വീഡിയോയാണ്. പ്രസ്തുത വൈറല്‍ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയെ നമുക്ക് ഈ വീഡിയോയില്‍ കാണാം. ഈ കാര്യം RUPTLY എന്ന അന്താരാഷ്ട്ര മാധ്യമം അവരുടെ വെബ്സൈറ്റില്‍ നല്‍കിയ ഈ വാര്‍ത്ത‍യില്‍ നിന്നും വ്യക്തമാണ്.

RuptlyArchived Link

റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയുടെ ഒരു അഭിമുഖവും ലഭിച്ചു. 

വീഡിയോയുടെ അടികുറിപ്പ് റഷ്യനിലാണ്. വീഡിയോയുടെ അടികുറിപ്പിനു ഗൂഗിള്‍ നല്‍കുന്ന പരിഭാഷ ഇങ്ങനെയാണ്:  “വോളണ്ടിയര്‍ നതാലിയ സൈന്യത്തില്‍ ഡോക്ടര്‍ ആവാന്‍ പഠിക്കുകയാണ്. കിരോവ് മിലിറ്ററി മെഡിക്കല്‍ അക്കാദമിയില്‍ അവസാന വര്‍ഷത്തിലാണ് അവള്‍ പഠിക്കുന്നത്. അവള്‍ക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയാം. കായികത്തിലും അവള്‍ റഷ്യക്ക് അന്താരാഷ്ട്ര തലത്തില്‍ പല സമ്മാനങ്ങള്‍ നേടി കൊടുത്തിട്ടുണ്ട് ”

ഇതിനെ മുന്നേ ബൂംലൈവ് ഈ പ്രചാരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്.  

നിഗമനം

വീഡിയോയില്‍ കാണുന്ന പെണ്കുട്ടി റഷ്യന്‍ പ്രസിഡന്‍റിന്‍റെ മകളല്ല. വീഡിയോയുടെ അടികുറിപ്പ് മൂലം പലരും വീഡിയോയില്‍ കാണുന്ന നതാലിയ എന്ന റഷ്യന്‍ വോളന്‍റിയറെ വ്ലാദമിര്‍ പുടിനിന്‍റെ മകള്‍ എന്ന തരത്തില്‍ തെറ്റിദ്ധരിക്കുന്നുണ്ട്. 

Avatar

Title:വീഡിയോയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നത് പുടിന്‍റെ മകളല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •