പൊന്നാനി ബീച്ചിന്‍റെ വീഡിയോ രാമ സേതുവിന്‍റെ പേരില്‍ പ്രചരിക്കുന്നു…

കൌതുകം

വിവരണം

രാമ സേതുവിന്‍റെ വീഡിയോയുടെ പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കൊല്ലം മുതല്‍ ഫെസ്ബൂക്കില്‍ പല ഭാഷകളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ കടലിന്‍റെ  നടുവില്‍ നിന്ന് നടന്നു  പോകുന്ന ജനങ്ങളെ നമുക്ക് കാണാം. സമുദ്രത്തിന്‍റെ നടുവിലുള്ള മണലിന്‍റെ ഈ പാലം രാമ സേതുവാന്നെണ് വാദിക്കുന്ന പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. രാമ സേതുവിന്‍റെ വീഡിയോ എന്ന് അവകാശപ്പെട്ട് ഈ വീഡിയോ പങ്ക് വെക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഈ വീഡിയോ രാമ സേതുവിന്‍റെ പേരില്‍ ട്വിട്ടര്‍, വാട്സാപ്പ്, ഫെസ്ബൂക്ക് തുടങ്ങിയ പല സാമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. പക്ഷെ വീഡിയോ തമിഴ് നാട്ടിലെ രാമെശ്വരം ജില്ലയിലെ പപാമ്പന്‍ ദ്വീപില്‍ നിന്ന് ശ്രി ലങ്കയുടെ മാന്നാര്‍ ദ്വീപു വരെയുള്ള രാമ സേതുവിന്‍റെതല്ല പകരം കേരളത്തിലെ പൊന്നാനി ബീച്ചിന്‍റെന്‍റെതാണ്. ഈ വീഡിയോയുടെ വസ്തുത ഞങ്ങള്‍ എങ്ങനെ അറിഞ്ഞുവെന്നു  അറിയാം.

FacebookArchived Link

വസ്തുത അവേഷണം

ഈ വീഡിയോ അഭിലാഷ് വിശ്വയാണ് ഉണ്ടാക്കിയതെണ് നമുക്ക് വീഡിയോയില്‍ കാണുന്നു. അഭിലാഷിന്‍റെ ഫോണ്‍ നമ്പറും നമുക്ക് വീഡിയോയില്‍ കൃത്യമായി കാണാം. ഞങ്ങള്‍ ഗൂഗിളില്‍ അഭിലാഷിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അഭിലാഷ് ചെയ്തൊരു ട്വീറ്റ് ലഭിച്ചു. 

ഈ വീഡിയോ രാമ സേതുവിന്‍റെതാണ് എന്ന തരത്തില്‍ തമിഴ്, കന്നട, തെലുഗു ഭാഷകളിലും ഏറെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ രാമ സേതുവിന്‍റെതല്ല. ഈ വീഡിയോ കേരളത്തില്‍ വന്ന ജലപ്രളയതിനു ശേഷം ഞാന്‍ ഹേലികാം ഉപയോഗിച് എടുത്തതാന്നെണ് അഭിലാഷ് ട്വീട്ടില്‍ വ്യക്തമാക്കുന്നു.

കുടാതെ ഞങ്ങളുടെ പ്രതിനിധി അഭിലാഷുമായി ഫോണില്‍ സംസാരിച്ചപ്പോഴും ഈ വീഡിയോ കഴിഞ്ഞ കൊല്ലം പൊന്നാനി ബീച്ചില്‍ ജലപ്രളയത്തിനെ തുടര്‍ന്നുണ്ടായ ഒരു മണല്‍ത്തിട്ടയുടെ വീഡിയോയാണ് എന്ന് വ്യക്തമാക്കി. 

ഈ സംഭവത്തിനെ കുറിച്ച് മനോരമ, മാതൃഭൂമി തുടങ്ങിയ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത‍യും നല്‍കിട്ടുണ്ട്.

ManoramaArchived Link
AsianetArchived Link

നിഗമനം

ഈ വീഡിയോ രാമ സേതുവിന്‍റെതല്ല പകരം പൊന്നാനിയിലെ ബീച്ചിന്‍റെതാണ്. കഴിഞ്ഞ കൊല്ലം വന്ന പ്രളയതിനു ശേഷം പൊന്നാനി ബീച്ചില്‍ ഉണ്ടായ മണല്‍തിട്ടയുടെ അഭിലാഷ് വിശ്വ എടുത്ത വീഡിയോയാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.

Avatar

Title:പൊന്നാനി ബീച്ചിന്‍റെ വീഡിയോ രാമ സേതുവിന്‍റെ പേരില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •