ടിബറ്റില്‍ റോഡില്‍ മുട്ടിക്കിടക്കുന്ന ആകാശം… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മണല്‍ക്കാറ്റിന്‍റെതാണ്…

അന്തര്‍ദേശീയം കാലാവസ്ഥ

അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും അതുകൊണ്ടുള്ള ദുരിതങ്ങളും സന്തുലിത കാലാവസ്ഥയ്ക്ക് പേരുകേട്ട ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിപ്പേര് കിട്ടിയ കേരളത്തിൽ പോലും കൂടെക്കൂടെ അനുഭവവേദ്യമാവുകയാണ്. ലോകമെമ്പാടും ധ്രുവ പ്രദേശങ്ങൾ ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനം ഭയാനകമായ രീതിയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ മേഘം താഴെ ഭൂമിയിൽ വന്ന് മുട്ടിനിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് 

പ്രചരണം 

ടിബറ്റിൽ മേഘങ്ങൾ താഴെ എത്തി റോഡിൽ വന്ന് മുട്ടിനിൽക്കുന്നു എന്നു തോന്നുന്ന രീതിയില്‍  ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  റോഡിൽ മേഘപടലങ്ങളുടെ മറ പോലെ ഉയരത്തില്‍ കാണാം തൊട്ടരുകിൽ ഒരു ട്രക്കും ട്രക്കിലെ ജീവനക്കാരനും നിൽക്കുന്നതും കാണാം. ടിബറ്റില്‍ കാണപ്പെട്ട ആകാശമറയാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ടിബറ്റിൽ റോഡിൽ മുട്ടി നിൽക്കുന്ന മേഘം മൂലം മുൻപോട്ട് പോകാൻ പറ്റാതെ വാഹനങ്ങൾ നിർത്തേണ്ടി വന്നിരിക്കുന്നു. വളരെ മനോഹരമായ അത്യപൂർവ്വ കാഴ്ച്ച.😳”

FB postarchived link

എന്നാൽ ഇത് ടിബറ്റിൽ മേഘ പടലങ്ങൾ റോഡിലേക്കെത്തിയ ദൃശ്യങ്ങളല്ലെന്നും മണൽ കാറ്റിന്‍റെതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് 2016 മുതൽ ഇന്‍റര്‍നെറ്റിൽ പ്രചരിക്കുന്ന വീഡിയോ ആണെന്ന് വ്യക്തമായി. ചൈനയിൽ നിന്നുമുള്ള ന്യൂസ് ഏജൻസിയായ  China Xinhua News 2016 മെയ് 24ന് മണൽ കാറ്റിനെ കുറിച്ച് ട്വീറ്റ്  നൽകിയിട്ടുണ്ട്.

ചൈനയിൽ മണൽക്കാറ്റ് ഇടയ്ക്കിടെ ഉണ്ടാവാറുള്ളതാണെന്ന് വാർത്തകൾ വ്യക്തമാക്കുന്നു.

2016 ഒരു യൂട്യൂബ് ചാനൽ ഇതേ വീഡിയോ നൽകിയിട്ടുണ്ട്. 

ഗൾഫ് രാജ്യങ്ങളിൽ ഇടയ്ക്കിടെ മണൽക്കാറ്റ് ഉണ്ടാകുന്നതായി വാർത്തകൾ വരാറുണ്ട്. പ്രസ്തുത വീഡിയോ ഒരു മണൽ കാറ്റിന്‍റെതാണെന്ന് വ്യക്തമാണ്. ടിബറ്റില്‍ മണല്‍ക്കാറ്റ് ഇടയ്ക്ക് ഉണ്ടായതായി വാര്‍ത്തകളുണ്ട്. അതല്ലാതെ മേഘങ്ങള്‍ റോഡ് മറച്ച് നിലകൊണ്ടു എന്നുള്ള വിശ്വസനീയമായ വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചില്ല. മേഘങ്ങൾ താഴെയായി തോന്നുന്ന പ്രതിഭാസം പർവ്വത പ്രദേശങ്ങളിൽ ഉയരമുള്ളിടത്ത് സാധാരണ കാണാൻ കഴിയുന്നതാണ്. കേരളത്തിൽ ഇടുക്കിയിലെയും മൂന്നാറിലെയും പല സ്ഥലങ്ങളിലും ആകാശം താഴെയായി കാണുന്ന പ്രതിഭാസം കാണാൻ സാധിക്കും. എന്നാൽ ഇങ്ങനെ കാണുന്ന ആകാശത്തിന് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നതുപോലെ പൊടിയുടെ നിറമല്ല ഉണ്ടാവുക, മുകളില്‍ നാം കാണുന്ന അതേ നിറമാണ് കാണുക

പ്രസ്തുത വീഡിയോ മണൽക്കാറ്റിന്‍റെതാണ് എന്നു വ്യക്തമാണ്. എന്നാൽ എവിടെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. 2016 മുതൽ പ്രചരിക്കുന്നതുകൊണ്ട് അതിനുമുമ്പ് ഉണ്ടായതാവാമെന്ന് അനുമാനിക്കുന്നു 

നിഗമനം 

പോസ്റ്റിലെ വീഡിയോ ടിബറ്റിൽ മേഘങ്ങൾ റോഡിൽ വന്ന് മുട്ടിനിൽക്കുന്നതിന്‍റെതല്ല മണൽകാറ്റിന്‍റെതാണ് ഈ വീഡിയോ. 2016 മുതൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ ചൈനയില്‍ നിന്നുള്ളതാണെന്ന് അനുമാനിക്കുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ടിബറ്റില്‍ റോഡില്‍ മുട്ടിക്കിടക്കുന്ന ആകാശം… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മണല്‍ക്കാറ്റിന്‍റെതാണ്…

Fact Check By: Vasuki S 

Result: MISLEADING