പൗരത്വ രജിസ്ട്രേഷനെതിരെ നാഗ്പൂരിൽ നടന്ന ബഹുജന പ്രതിഷേധ ജാഥയുടെ വീഡിയോയാണോ ഇത്…?

സാമൂഹികം

വിവരണം

FacebookArchived Link

“ഇവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ….!

അതും സങ്കി തലസ്ഥാനത്തിന്റെ മൂക്കിന് താഴേ… ! പൗരത്വ രജിസ്ട്രേഷനെതിരെ നാഗ്പൂരിൽ നടന്ന ബഹുജന പ്രതിഷേധ ജാഥ…!” എന്ന അടികുരിപ്പോടെ സെപ്റ്റംബര്‍ 3, 2019 മുതല്‍ ഒരു വീഡിയോ  RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ നിന്ന് Sheifudeen Babu എന്ന ഫെസ്ബൂക് പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ആയിരത്തോളം ജനങ്ങള്‍ കയ്യില്‍ ബാനറുകള്‍ എടുത്ത് ഒരു ജാഥയില്‍ പങ്കെടുക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു. വീഡിയോ ഉണ്ടാക്കുന്ന വ്യക്തി ജാഥയെ കുറിച്ച് പശ്ചാത്തലത്തില്‍ കമന്‍റ്റെറിചെയ്യുന്നുണ്ട്. ഈ ജാഥ സുപ്രീം കോടതി ഉത്തരിവ് പ്രകാരം ആസാമില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൌരുത്വം രജിസ്ട്രേഷനെതിരെയാണെന്ന് പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നു. എന്നാല്‍ ഈ ജാഥ പൌരുത്വ രജിസ്റ്റരേഷനിനെതിരെ നാഗ്പൂരില്‍ ഉണ്ടായ ജാഥയുടെതാണോ? നാഗ്പൂരില്‍ പൌരുത്വ രജിസ്ട്രേഷനെതിരെ ഇങ്ങനെയൊരു ജാഥ ഉണ്ടായിരുന്നോ? വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോ സുക്ഷ്മമായി പരിശോധിച്ചു. വീഡിയോ എടക്കുന്ന വ്യക്തി ജാഥയെ കുറിച്ച് കമന്‍റ്റെറി ചെയ്യുന്നുണ്ട്. ജാഥയെ കുറിച്ച് പറയുമ്പോള്‍ അദേഹം ഈ ജാഥ അധികം സംവരണം രാജ്യത്തിന്‌ കേടാണ് എന്ന് സര്‍ക്കാരെ ബോധ്യപെടുത്തണം എന്ന തരത്തില്‍ പരാമര്‍ശം നടത്തുന്നുണ്ട്. വീഡിയോയില്‍ സുക്ഷിച്ചു നോക്കിയാല്‍ പല സ്ഥലത്തും ‘സേവ് മെറിറ്റ്‌’ എന്ന് പല ബാനറുകളില്‍ എഴുതിയതായി നമുക്ക് കാണാം.

മുകളില്‍ നല്‍കിയ ചിത്രങ്ങളില്‍ മെറിറ്റിനെ  രക്ഷിക്കണം എന്ന് സന്ദേശം അടയാളങ്ങളില്‍ കണ്ണാം. ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ടൈംസ്‌ ഓഫ് ഇന്ത്യ ഇതേ ജാഥയുടെ മുകളില്‍ ജൂണ്‍ മാസത്തില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്ഷോട്ടും ലിങ്കുകളും താഴെ നല്‍കിട്ടുണ്ട്.

TOIArchived Link

ജൂണ്‍ മാസത്തില്‍ നാഗ്പൂരില്‍ 60കാലും അധികം സംഘടനകളിലെ ആയിര കണക്കിന് ജനങ്ങള്‍ “സേവ് മെറിറ്റ്‌ സേവ് നേഷന്‍” എന്ന പേരിലുള്ള ഒരു ജാഥയില്‍ പങ്കെടുത്തു. സംബതികദ്രിഷ്ടയ പിന്നോക്ക വിഭാഗവും, സമുഹികമായും വിദ്യാഭ്യാസത്തിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് പിജി മെഡിക്കല്‍ കോഴ്സുകളില്‍ സംവരണതിനെ എതിർത്താണ് ഈ സമരം തോടങ്ങിയത്. പീന്നീട് ഇതില്‍ കോമ്മെര്‍സ്, എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അവരുടെ മാതാ പിതാക്കളും ചേർന്നു. ഇവര്‍ എല്ലാവരും ജൂണ്‍ 7ന് നാഗ്പൂരില്‍ വീഡിയോയില്‍ കാണുന്ന ജാഥ സംഘടിപ്പിച്ചു. ഈ വീഡിയോക്ക് പൌരുത്വ രജിസ്റ്റ്രേഷനുമായി യാതൊരു ബന്ധവുമില്ല.

ഇതേ വീഡിയോ വ്യത്യസ്ത അവകാശവാദങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുണ്ടായി. ഈ വീഡിയോ മോദി സര്‍ക്കാരിനെതിരെ നാഗ്പൂരില്‍ നടന്ന പ്രതിഷേധ ജാഥയുടെതാണ് എന്ന് അവകാശപ്പെട്ട ഒരു പോസ്റ്റിന്‍റെ വസ്തുത അന്വേഷണം ഫെക്റ്റ് ഹന്റ്റ് എന്ന വെബ്സൈറ്റ് നടത്തിയിരുന്നു. വസ്തുത അന്വേഷണ റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Fact HuntArchived Link

ഈ ജാഥ കാശ്മീരില്‍ നിന്ന് അനുചെദം 370 എടുത്ത കളഞ്ഞതിനെ പ്രതിഷേധിച്ച എടുത്തതാണ് എന്ന് ചിലര്‍ അവകാശപ്പെട്ടു സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇങ്ങനെയൊരു പോസ്റ്റിന്‍റെ വസ്തുത അന്വേഷണം ഒള്റ്റ് ന്യൂസ്‌ നടത്തിയിരുന്നു. അവര്‍ നടത്തിയ വസ്തുത അന്വേഷണത്തിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Alt NewsArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂർണ്ണമായി വ്യാജമാണ്. നാഗ്പൂരില്‍ ജൂണ്‍ മാസത്തില്‍ നടന്ന “സേവ് മെറിറ്റ്‌ സേവ് നേഷന്‍” റാലിയുടെ വീഡിയോയാണ് പ്രസ്തുത പോസ്റ്റില്‍ പൌരുത്വ രജിസ്ട്രേഷനെതിരെ സംഘടിപ്പിച്ച ജാഥ എന്ന് അവകാശപ്പെട്ട് തെറ്റായി പ്രചരിപ്പിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ വീഡിയോ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •  
  •