സൈനികരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്തെതല്ല, സത്യമിങ്ങനെ…

ദേശീയം

കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള എന്‍‌ഡി‌എ സർക്കാർ ഭരിച്ച കാലത്ത് ഇന്ത്യയിൽ സൈനികരുടെ അവസ്ഥ വളരെ മോശമായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണിത് എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

കോൺഗ്രസ് ഭരണകാലത്ത് സൈനികർ പൊതുജനങ്ങളിൽ നിന്നും ഇത്തരം ആക്രമണങ്ങൾ നേരിട്ടിരുന്നുവെന്നും ഇപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത്തരം ആക്രമണങ്ങൾ സൈനികർക്കു നേരെ നടക്കുന്നില്ലെന്നും അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആളുകൾ കല്ലെറിയുന്ന ദൃശ്യങ്ങൾ കാണാം ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ ഒരൊറ്റ കാര്യം മതി മേദിക്ക് ഒരു വോട്ട് കൊടുക്കാൻ …….🙏

मोदीजी को २०१४ में ऐसा भारत मिला था। क्या मोदी विरोधियों को फिरसे यही भारत चाहिए? पुछता है भारत.._🙏 2014ൽ കോൺഗ്രസ്‌ ഗവണ്മെന്റ് മോദിജിയ്ക്കു കൊടുത്ത ഭാരതം വീഡിയോയിൽ…

വീണ്ടും ഈ രീതിയിൽ ആക്കണോ നമ്മുടെ ഭാരതത്തെ…. 🤔🤔🤔”

FB postarchived link

എന്നാൽ ഈ വീഡിയോ കോൺഗ്രസ് നേതൃത്വത്തിൽ എന്‍‌ഡി‌എ സര്‍ക്കാര്‍  ഇന്ത്യ ഭരിച്ചിരുന്ന കാലത്തെതല്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾക്ക് വ്യക്തമായി 

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ വീഡിയോ 2016 ന് യൂട്യൂബ് ചാനലിൽ അപ്ഡേറ്റ് പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടു. “ബുർഹാൻ വാനിയുടെ മരണത്തിന് ശേഷം ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിന്‍റെ തത്സമയ വീഡിയോ” എന്ന അടിക്കുറിപ്പിലാണ് വീഡിയോ

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ സമാന ദൃശ്യങ്ങൾ ഉൾപ്പെടുത്തി ക്വിന്‍റ്  മാധ്യമം  പ്രസിദ്ധീകരിച്ച വാർത്ത ബുള്ളറ്റിന്‍ ലഭിച്ചു. 

സൈനികർക്ക് നേരെ തദ്ദേശ തീവ്രവാദികൾ ആക്രമണം നടത്തുന്നു എന്ന വിവരണത്തോടെയാണ് വീഡിയോ കൊടുത്തിട്ടുള്ളത് 2016 ജൂലൈ മാസത്തിൽ നടന്ന അക്രമദൃശ്യങ്ങളാണ് ഇത്.

പ്രസിദ്ധ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദ സംഘടനയുടെ നേതാവായിരുന്ന 2018 ജൂലൈ എട്ടിന് സൈന്യം വധിച്ചതിന് പിന്നാലെയാണ് കാശ്മീരിൽ സൈനികർക്ക് നേരെ കലാപം ഉണ്ടാകുന്നത് പോലീസുകാർ സമരക്കാർ തുടങ്ങി അനേകം പേർ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ബിജെപിയുടെ പിന്തുണയോടെ അധികാരത്തിൽ ഉണ്ടായിരുന്ന പിഡിപി ബിജെപിയുമായി തെറ്റി. അന്താരാഷ്ട്ര മാധ്യമങ്ങളും സംഭവത്തെക്കുറിച്ച് വാർത്ത നൽകിയിരുന്നു.

ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം ഏതാനും വർഷങ്ങളായി കാശ്മീരിൽ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള അക്രമ സംഭവങ്ങളും കലാപങ്ങളും കുറഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോകസഭയിൽ വ്യക്തമാക്കിയിരുന്നു. “കശ്മീരിലെ സുരക്ഷാ സേനയുടെ ഉയർച്ചയും എൻഐഎ പോലുള്ള കേന്ദ്ര ഏജൻസികളുടെ കടുത്ത നടപടികളും നടപടികളും മൂലം താഴ്വരയിൽ കല്ലേറുണ്ടായ സംഭവങ്ങൾ കുറയുകയും ഭീകരാക്രമണങ്ങൾ കുറയുകയും ചെയ്തു. 2010ൽ ജമ്മു കശ്മീരിൽ 2654 കല്ലേറുണ്ടായെന്നും 2023ൽ കല്ലേറുണ്ടായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ആഴ്ച ലോക്‌സഭയെ അഭിസംബോധന ചെയ്തു പറഞ്ഞു. 

2010ൽ 132 സംഘടിത സമരങ്ങൾ നടന്നപ്പോൾ 2023ൽ ഒരു സമരം പോലും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 2010ൽ 112 സാധാരണക്കാർ കല്ലേറിൽ മരിച്ചപ്പോൾ 2023ൽ ഒരാൾ പോലും മരിച്ചില്ല. 2010-ൽ 6,235 സുരക്ഷാ ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരിക്കേറ്റു, 2023-ൽ ഒരാൾക്ക് പോലും പരിക്കേറ്റില്ല. 

2004-2014 നും 2014-2023 നും ഇടയിൽ ജമ്മു കശ്മീരിൽ തീവ്രവാദ സംഭവങ്ങളിൽ 70%, സാധാരണക്കാരുടെ മരണത്തിൽ 72%, സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ 59% കുറവുണ്ടായതായി ഷാ പറഞ്ഞു.” എന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ന്യൂസ് 18 റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ആദ്യ മന്ത്രിസഭ കേന്ദ്രത്തിൽ അധികാരമേറ്റത് 2014 മെയ് 26നായിരുന്നു കാശ്മീരിലെ നിന്നുള്ള ഈ സംഭവം നടക്കുന്നത് 2016 ലാണ് അതായത് പ്രധാനമന്ത്രി കേന്ദ്രത്തിൽ ബിജെപി ഭരണം അധികാരത്തിലേറിയ ശേഷമാണ് ഈ സംഭവം നടന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് കാശ്മീരിൽ സൈനികർക്ക് നേരെ കല്ലെറിയുന്ന ഈ ദൃശ്യങ്ങൾ 2016 ലേതാണ്. 2016 കേന്ദ്രം ഭരിച്ചിരുന്നത് ബിജെപി സർക്കാർ ആണ്. 2014 മെയ് വരെയാണ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ത്യ ഭരിച്ചത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സൈനികരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്തെതല്ല, സത്യമിങ്ങനെ…

Written By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *