
വിവരണം
Archived Link |
“ഇന്ത്യ പാകിസ്താന് ഇന്നലെ adv ആയി കൊടുത്ത ദീപാവലി ആശംസകൾ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഒക്ടോബര്‍ 23, 2019 മുതല്‍ ചില ഫെസ്ബൂക്ക് പേജുകളും പ്രൊഫൈലുകളും പ്രചരിപ്പിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തചില ദിവസങ്ങളിലായി ഒരു സമ്മര്‍ദത്തിന്‍റെ അന്തരിക്ഷമുണ്ട്. ഇന്ത്യന്‍ സൈന്യം പാക് സൈന്യവും തമ്മില്‍ കാശ്മീരില്‍ നടക്കുന്ന വെടിവെപ്പാണ് ഇതിനു കാരണം. പാക് ആര്‍മി ഇന്ത്യക്ക് എതിരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യയുടെ രണ്ട് ജവാന്മാര്‍ ജമ്മു കാശ്മീരിലെ കുപ്പ്വാരയില്‍ വീരമൃത്യു വരിച്ചു. ഇതിന്‍റെ പ്രതികാര നടപടിയില്‍ ഇന്ത്യന്‍ സൈന്യം അര്ട്ടിലരി ഫയറിംഗ് ചെയ്തു POKയിലെ തിവ്രവാദികളുടെ ലൌഞ്ചിംഗ് പാഡുകള്‍ നഷ്പ്പിച്ചു. ഈ പശ്ചാത്തലത്തില്‍ പല ചിത്രങ്ങളും ദ്രിശ്യങ്ങളും ഇന്ത്യന്‍ സൈന്യത്തിന്‍റെ പാകിസ്ഥാനെതിരെ നടപടിയെന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും വ്യാജമാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത പോസ്റ്റില്‍ പങ്ക് വെക്കുന്ന വീഡിയോ ഇന്ത്യന്‍ സൈന്യത്തിന്‍റെ പകിസ്താനെതിരെ എടുത്ത നടപടിയുടെതാണോ? വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോയെ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
മുകളില്‍ കാന്നുന്ന പോലെ അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് വ്യക്തമാക്കുന്നു. ഈ വീഡിയോ ജൂണ്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ലഭ്യമാണ്. അതിനാല്‍ ഈ വീഡിയോ അടുത്ത കാലത്ത് നടന്ന സൈന്യ നടപടിയുടെതല്ല എന്ന് വ്യക്തമാണ്. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളിലെ ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ വീഡിയോയെ കുറിച്ച് പ്രമുഖ ദൃശ്യ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു.
Republic TV പ്രസിദ്ധികരിച്ച ഈ വാര്‍ത്ത പ്രകാരം ഈ വീഡിയോ ഇന്ത്യന്‍ സൈന്യം മഹാരാഷ്ട്രയിലെ നാഷികിലെ ദേവലാളിയില്‍ നടത്തിയ അര്ട്ടിലരി പരിക്ഷണത്തിന്‍റെ വീഡിയോയാണ്. റഷ്യന്‍ നിര്മിതിയായ BM-21 രോക്കെറ്റ് ലോഞ്ചറിന്‍റെ പരിക്ഷണം ഇന്ത്യന്‍ സൈന്യം ജൂണ്‍ മാസത്തില്‍ നാഷികില്‍ നടത്തിയിരുന്നു. ഈ വീഡിയോ ഇതേ സംഭവത്തിന്‍റെതാണ്. റിപ്പബ്ലിക്ക് ടിവി പ്രസിദ്ധികരിച്ച വാര്‍ത്തയുടെ വീഡിയോ താഴെ നല്‍കിട്ടുണ്ട്.
(Republic TV)
ഈ സംഭവത്തിനെ കുറിച്ച് ടിവി9 ഭാരതവറഷ് പ്രസിദ്ധികരിച്ച വാര്‍ത്ത താഴെ നല്‍കിട്ടുണ്ട്.
(TV9 Bharatvarsha)
നിഗമനം
പ്രസ്തുത പോസ്റ്റിളുടെ പ്രചരിപ്പിക്കുന്ന വീഡിയോ രണ്ട് മാസം പഴയതാണ്. ഈ വീഡിയോ ഇന്ത്യന്‍ സൈന്യത്തിന്‍റെ നാഷികില്‍ നടന്ന BM-21 രോക്കറ്റ് ലോഞ്ചരുടെ പരീക്ഷണത്തിന്‍റെതാണ്.

Title:ഇന്നലെ ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ നടത്തിയ വെടിവെയ്പ്പിന്‍റെ വീഡിയോയാണോ ഇത്…?
Fact Check By: Mukundan KResult: False
