വ്യാജ യാചകനെ പോലീസ് പിടികൂടിയത് പാകിസ്താനിലാണ്… ഉത്തര്‍പ്രദേശിലല്ല…

രാഷ്ട്രീയം

ബിജെപി വക്താവ് നൂപുര്‍ ശർമ,  മുഹമ്മദ് നബിയെപ്പറ്റി വിവാദ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിൽ പലയിടത്തും കലാപങ്ങളും സംഘർഷങ്ങളും നടന്നതായി നമ്മൾ വാർത്തകളിൽ കണ്ടിരുന്നു. ഉത്തർപ്രദേശ് പോലീസ് വ്യാജനായ ഒരു വികലാംഗനെ പിടികൂടിയതിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.  

പ്രചരണം

നടക്കാൻ കഴിവില്ലാത്ത ഒരു വ്യക്തിയെ സ്ത്രീ റോഡിലൂടെ  വീൽചെയറിൽ കൂടെ കൊണ്ടു വരുന്നതും പോലീസ് വന്ന് പരിശോധിച്ചശേഷം ഇയാളെ എഴുന്നേൽപ്പിച്ച് നടത്തി കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഉത്തർപ്രദേശ് പോലീസ് വികലാംഗനായി അഭിനയിച്ച തട്ടിപ്പുകാരനെ സമർത്ഥമായി പിടികൂടി എന്നാണ് ആണ് ഈ വീഡിയോയിലൂടെ നൽകുന്ന സന്ദേശം. ഇത് സൂചിപ്പിച്ച് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതാണ് യു.പി പോലീസിന്റെ മാജിക് സ്പർശന മാത്രയാൽ അംഗവൈകല്യം ഉള്ളയാൾ എഴുന്നേറ്റ് നടക്കുന്നു 😜

archived linkFB post

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ദൃശ്യങ്ങൾക്ക് ഉത്തേപ്രദേശ് പോലീസുമായോ അല്ലെങ്കിൽ ഇന്ത്യയുമായി പോലുമോ യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി 

വസ്തുത ഇതാണ്

വീഡിയോയുടെ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോഓൾ വീഡിയോ പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കുന്ന ചില സൂചനകൾ ലഭിച്ചു.  ക്യാപിറ്റൽ സിറ്റി പോലീസ് ലാഹോര്‍ എന്ന ട്വിറ്റർ പേജിൽ നിന്നും ഈ വീഡിയോ ജൂൺ 11ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 

ഉർദുവിൽ നൽകിയിരിക്കുന്ന വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ്: പോലീസിന്‍റെ പരിശോധനയിൽ വ്യാജ വികലാംഗൻ സുഖം പ്രാപിച്ചു. യാചകനെന്ന വ്യാജേന അഭിനയിച്ച ഒരാളെ ബാഗ്ബൻപുര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം സ്ത്രീയും വ്യാജ വൈകല്യവുമായി ഭിക്ഷാടനം നാദത്തി വരികയായിരുന്നു. പോലീസ് ഇടപെടലിനെ തുടര്‍ന്ന് വീൽചെയറിൽ നിന്നും എഴുന്നേറ്റ് നടന്നു നീങ്ങുന്ന വ്യാജ യാചകനെ ദൃശ്യങ്ങളിൽ കാണാം.”

വികലാംഗനായി അഭിനയിച്ച്  ഭിക്ഷ യാചിച്ച് ജീവിച്ചുപോന്ന വ്യക്തിയെ ബാഗ്ബൻപുര പോലീസ് അറസ്റ്റ് ചെയ്ത വാർത്തയാണ് ട്വീറ്റില്‍ നൽകിയിട്ടുള്ളത്.  ഇയാളും കൂടെ ഒരു സ്ത്രീയും വ്യാജ വൈകല്യവുമായി വീൽചെയറിൽ ഭിക്ഷ യാചിച്ച് സഞ്ചരിക്കുകയായിരുന്നു എന്നാണ്  വ്യക്തമാകുന്നത്. 

ലാഹോർ ഡിഐജിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇതേ  വീഡിയോ നൽകിയിട്ടുണ്ട്.  സമാന വിവരണം തന്നെയാണ് വീഡിയോ യ്ക്കൊപ്പം നൽകിയിട്ടുള്ളത്. 

ഉത്തർപ്രദേശ് പോലീസിന്‍റെ മികവിനെ പ്രകീർത്തിച്ച് പ്രചരിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ പാകിസ്താനിലെ ലാഹോറിൽ നിന്നും ഉള്ളതാണെന്ന്  അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  ഉത്തർപ്രദേശുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. പാകിസ്താനില്‍ നിന്നുള്ള മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയിരുന്നു.  

നിഗമനം 

തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തുന്നത്. ഈ വീഡിയോ ഉത്തർപ്രദേശില്‍ നിന്നുള്ളതല്ല.  പാകിസ്ഥാനിലെ ലാഹോറില്‍ അംഗവൈകല്യം അഭിനയിച്ച ഒരു വ്യക്തിയെ പോലീസ് പിടികൂടിയ ദൃശ്യങ്ങളാണ് വീഡിയോയില്‍  കാണുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വ്യാജ യാചകനെ പോലീസ് പിടികൂടിയത് പാകിസ്താനിലാണ്… ഉത്തര്‍പ്രദേശിലല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.