ജര്‍മ്മനിയില്‍ ജനിച്ച മൂന്ന്‍ കണ്ണുള്ള കുഞ്ഞിന്‍റെ വൈറല്‍ വീഡിയോ വ്യാജമാണ്…

അന്തര്‍ദേശിയ൦ കൌതുകം

സാമുഹ്യ മാധ്യമങ്ങളില്‍ ജര്‍മ്മനിയില്‍ ജനിച്ച ഒരു അത്ഭുത കുഞ്ഞ് എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ പ്രത്യേകത എന്ന് പറഞ്ഞാല്‍ കുട്ടിക്ക് മുന്ന്‍ കണ്ണുകലുണ്ട്. ഈ വീഡിയോ ഞങ്ങളുടെ വായനക്കാര്‍ ഞങ്ങള്‍ക്ക് അന്വേഷിക്കാനായി ആയിച്ചു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോ എഡിറ്റഡ ആണെന്ന് വ്യക്തമായി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ വീഡിയോയെ കുറിച്ചുള്ള പ്രചാരണവും വീഡിയോയുടെ സത്യാവസ്ഥ എന്താണെന്നും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: “ജർമ്മനിയിൽ ജനിച്ച മൂന്ന് കണ്ണ് ഉള്ള ഒരു അത്ഭുത ശിശു.”

വസ്തുത അന്വേഷണം

വീഡിയോയിനെ പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന മുന്നാമത്തെ കണ്ണ് എഡിറ്റ്‌ ചെയ്തതാന്നെന്ന്‍ വ്യക്തമാക്കുന്നു. സുക്ഷിച്ച് നോക്കിയാല്‍ ശിശുവിന്‍റെ ഇടത്ത് കണ്ണും നീരയിലുള്ള കണ്ണും ഒന്നാനെയാണ് എന്ന് നമുക്ക് മനസിലാകും. ഈ കണ്ണുകള്‍ ഒന്നനെയാണ് വെറും കോപ്പി ചെയ്ത് ശിശുവിന്‍റെ നിരയില്‍ ഒട്ടിച്ചതാണ്. താഴെ നല്‍കിയ ഫ്രേമുകളില്‍ നമുക്ക് ഈ രണ്ട് കണ്ണുകള്‍ എങ്ങനെ ഒരേ പോലെ നീക്കം ചെയ്യുന്നു എന്ന് നമുക്ക് വ്യക്തമായി കാണാം.

ചിത്രങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു യുട്യൂബ് വീഡിയോ ലഭിച്ചു. ഈ വീഡിയോയുടെ അടികുറിപ്പ് പ്രകാരം കുട്ടിക്ക് ജനനാലുള്ള ഒരു ദോഷം ഡിപ്രൊസോപ്പസ് ആണ്. പക്ഷെ ഈ ദോഷത്തില്‍ മുഖത്തിലുള്ള എല്ലാ അവയവങ്ങള്‍ ഒന്ന് കൂട്തലുണ്ടാകും. പക്ഷെ ഈ കുഞ്ഞിന് വെറും ഒരു കണ്ണാണ് അധികമുള്ളത്. 

ഈ വീഡിയോയുടെ അന്വേഷണം ഇതിനെ മുമ്പേയും പല വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ നടത്തിട്ടുണ്ട് പക്ഷെ ഏറ്റവും ആദ്യം ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയത് ഹോക്സ് ഓര്‍ ഫാക്റ്റ് എന്ന വെബ്സൈറ്റ് ആണ്. 

നിഗമനം

ജര്‍മ്മനിയില്‍ ജനിച്ച മൂന്ന്‍ കണ്ണുകലുള്ള ശിശു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ എഡിറ്റഡ ആണ്. 

Avatar

Title:ജര്‍മ്മനിയില്‍ ജനിച്ച മൂന്ന്‍ കണ്ണുള്ള കുഞ്ഞിന്‍റെ വൈറല്‍ വീഡിയോ വ്യാജമാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •