ഈ വീഡിയോയില്‍ അക്രമം നടതുനത് ബി.ജെ.പി. പ്രവര്‍ത്തകരോ അതോ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോ…?

രാഷ്ട്രീയം | Politics
ചിത്രം കടപ്പാട്: ഫെസ്ബൂക്ക്

വിവരണം

Archived Link

“ബിജെപി യുടെ തനി നിറം വേണോ ഇവന്മാരുടെ ഏകാധിപത്യം.. share…” എന്ന വാചകത്തോടൊപ്പം 2019  ഏപ്രിൽ 4 ന്, സ്നേഹതീരം & viral videos   എന്ന ഫേസ്‌ബുക്ക്  പേജാണ് മുകളിൽ നൽകിയ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചത്. പോസ്റ്റിനൊപ്പം നൽകിയ വീഡിയോയിൽ  ക്രൂരമായി ഒരു സംഘം മറ്റൊരു സംഘത്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നു. ഈ വീഡിയോയിൽ  മർദ്ദിക്കുന്ന സംഘം ബി.ജെ.പി പ്രവത്തകരാണെന്ന് പോസ്റ്റിന്‍റെ ഒപ്പം നൽകിയ വാചകത്തിൽ നിന്നും മനസിലാവുന്നു. ഈ വീഡിയോയ്ക്ക് ലഭിച്ചത് 5,500ക്കാളധികം  ഷെയറുകളാണ്. ഈ വീഡിയോയുടെ താഴെ ബി.ജെ.പി വിരുദ്ധ ചില കമന്‍റുകൾ നമുക്ക് കാണാം :

ഈ വീഡിയോയിൽ   ആക്രമണം നടത്തുന്നവർ  ബി.ജെ.പി പ്രവർത്തകർ തന്നെയാണോ അതോ വേറെ വല്ലവരുമാണോ? സത്യം എന്താണെന്നറിയാം.

വസ്തുത വിശകലനം

ആക്രമണം നടത്തിയ സംഘം  ബി.ജെ.പിയല്ല. മറിച്ച് ബി.ജെ.പിപ്രവർത്തകരാണ് ഇവിടെ മർദ്ദനത്തിന്  ഇരയാകുന്നത്. വീഡിയോയിൽ ഇംഗ്ലീഷിൽ ഈ കാര്യം വ്യക്തമായി പറയുന്നുണ്ട്.

ഈ സ്ക്രീൻഷോട്ടിൽ കാണുന്ന  തലക്കെട്ടിൽ, ബി.ജെ.പിയെ പിന്തുണയ്ക്കുന്ന  ഒരു വ്യക്തിയെ ടി.എം.സി. (തൃണമൂൽ കോൺഗ്രസ്സ് ) ‘ഗുണ്ടകൾ ’ ആക്രമിച്ചു, എന്ന് ഇംഗ്ലീഷിൽ  വ്യക്തമായിഎഴുതിയത് കാണാം. അതല്ലാതെ, ചിലർ കമന്‍റ് ബോക്സിൽ ഈ വീഡിയോയിൽ പറയുന്നത് പോസ്റ്റിൽ  പറയുന്ന വാചകത്തോടൊത്തു ചേരുന്നില്ല എന്ന അഭിപ്രായം നൽകിട്ടുണ്ട്.

2018  സെപ്റ്റംബർ  26 ന് , ബംഗാൾ   ബി.ജെ പി. ഇസ്ലാംപുരിൽ  നടന്ന പോലീസ് വെടിയ്പ്പിനെതിരെ ബംഗാളിൽ  ബന്ദ്‌പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതേത്തുടർന്ന് , കൊൽക്കത്തയുടെ അടുത്തുള്ള ബാരാശാത്തിൽ  റെയിൽവേ ക്രോസ്സിങ്ങിനടുത്ത് പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തകരെ ടി.എം.സി. പ്രവർത്തകർ ആക്രമിച്ചു.

https://youtu.be/QckxpXZiNeM

ഈ അക്രമത്തിൽ  ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നത് നമുക്ക് കാണാം. ഈ സ്ത്രീയുടെ പേര് നീലിമ ദേ സർക്കാർ  എന്നാണ്. അവർ ബി.ജെ.പി പ്രവർത്തകയാണ്. ബന്ദ്‌ നടക്കുന്ന സമയത്ത് ടി.എം.സി. പഞ്ചായത്ത് നേതാവായ അശ്രദ്  ഉസ്മാന്‍, നീലിമയെ മർദ്ദിച്ചു താഴെ വീഴ്ത്തിയ ശേഷം ചവിട്ടിയെന്നാണ് നീലിമ പത്ര പ്രവർത്തകരോട് പറഞ്ഞത്. പിന്നീട്  പത്രക്കാരോട് സംസാരിക്കുമ്പോൾ ലാത്തി ഉപയോഗിച്ച് നീലിമയെ മർദ്ദിച്ചത് അശ്രദ് ഉസ്മാന്‍റെ സഹായിയായ കുതുബുദ്ധിനാണെന്ന്  നീലിമ പറയുന്നു. 48 വയസ്സുള്ള നീലിമായെ ബാരശാത് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി അഡ്മിറ്റ്‌ ചെയ്തു. X-Ray, CT-Scan നടത്തി, ഡോക്ടർ  അഞ്ച് കുത്തിവയ്പുകളും വേദന സംഹാരികളും നൽകി പിറ്റേന്ന് ഡിസ്ചാർജ് നൽകി.

Hindustan TimesArchived Link
NDTVArchived Link
News18Archived Link
The StatesmanArchived Link

ഇതേക്കുറിച്ച്  നീലിമ പോലീസിൽ പരാതിയും നൽകിയിരുന്നു  പക്ഷേ പോലീസ് ഒരു നടപടിയും എടുത്തില്ല. ഇതിനെക്കുറിച്ച് നീലിമ  അവരുടെ ഫേസ്‌ബുക്ക് പേജിൽ ഈ പോസ്റ്റ്‌ ഒക്ടോബർ 1ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Archived Link

നിഗമനം

ഈ പോസ്റ്റ്‌ വ്യാജമാണ്. വീഡിയോയുടെ  ഒപ്പം ചേർത്ത വാചകം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ കഴിഞ്ഞ  കൊല്ലം ബി.ജെ .പി ബംഗാളിൽ പ്രഖ്യാപിച്ച ബന്ദിനെത്തുടർന്നുണ്ടായ സംഘർഷത്തിന്‍റേതാണ്. പ്രിയ വായനക്കാർ  ഈ പോസ്റ്റ്‌ വസ്തുത അറിയാതെ ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഈ വീഡിയോയില്‍ അക്രമം നടതുനത് ബി.ജെ.പി. പ്രവര്‍ത്തകരോ അതോ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോ…?

Fact Check By: Harish Nair 

Result: False