
വിവരണം
“വീണ്ടും യുവാവിനെതിരെ RSS ആക്രമണം… അവർ കൊണ്ടുവരുന്ന അച്ചാദിൻ ഇതൊക്കെയാണ്…
ഈ രംഗം ഹൃദയഭേദകം…
ഒന്നേ അഭ്യർത്ഥിക്കാനുള്ളു…
ബിജെപിക്ക് കെട്ടിവച്ച കാശ് കിട്ടരുത്.. “
എന്ന വാചകത്തോടൊപ്പം Ilyas Red Vkd എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ 2019 മാർച്ച് 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം ഒരു വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ ഒരു യുവാവിനെ ഒരു സംഘം അതിക്രൂരമായി മർദ്ദിക്കുന്നതു കാണാം. യുവാവിനെ മർദ്ദിക്കുന്ന സംഘം ആർഎസ്എസ് അംഗങ്ങളാണെന്ന് പോസ്റ്റ് വാദിക്കുന്നു.
മാർച്ച് 24 നു തന്നെ Sreejith Mohan എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റിനൊപ്പം ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. അതിനൊപ്പമുള്ള വാചകം ഇപ്രകാരം:
“ഇത് പോലെ നമ്മുടെ സംഘത്തിന്റെ യഥാർത്ഥ മുഖം പുറത്തെടുക്കേണ്ടി വരും കേരളത്തിലും. എന്നാലേ ഈ ദളിത്, ഈഴവ, നസ്രാണി മേത്തന്മാരൊക്കെ ഇനി ബിജെപി ക്ക് വോട്ട് തരൂ.. ??️?
കേരളത്തിലെ സ്വയംസേവകർക്ക് പ്രചോദനമേകാൻ ഉത്തരേന്ത്യയിൽ നിന്നുള്ള RSS ന്റെ പുതിയ വീഡിയോ ?
ജയ് ബജ്റംഗി ???”
യഥാര്‍ത്ഥത്തില്‍ ഈ കുറ്റവാളികള്‍ ആരാണ്? ഇവര്‍ ആർഎസ്എസ്സുകാരാണോ അതോ മറ്റു വല്ലവരുമാണോ? നമുക്ക് പരിശോധിച്ച നോക്കാം.
വസ്തുത വിശകലനം
ഞങ്ങൾ വീഡിയോയെപ്പറ്റി കൂടതലറിയാനായി വീഡിയോയുടെ പല സ്ക്രീൻഷോട്ടുകളെടുത്ത് ഗൂഗിളിൽ reverse image തിരയൽ നടത്തി. അതിലൂടെ ലഭിച്ച പരിണാമങ്ങൾ താഴെ നല്‍കിയിട്ടുണ്ട്..
പരിണാമങ്ങളിൽ ലഭിച്ച ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വീഡിയോ ലഭിച്ചു.
വീഡിയോയിൽ കാണുന്ന സഘതിന്റെ പേര് ഫ്രാക്ച്ചർ ഗാങ് (Fracture Gang)എന്നാണ്. ഇവർ ഡൽഹിക്കു സമീപമുള്ള ഹരിയാനയിൽ ഫാരിദാബാദ് നഗരത്തിലാണ് പ്രവർത്തിക്കുന്നത്. കൊള്ളയടിക്കുകയാണ് ഇവരുടെ പണി. എതിർക്കുന്നവരെ ഇവർ മർദ്ദിച്ച് എല്ലൊടിക്കും എന്നിട്ട് ആ മർദ്ദനത്തിന്റെ വീഡിയോ ഉണ്ടാക്കി പ്രച്ചരിപ്പിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തും. വീഡിയോയിൽ ഇവർ മർദ്ദിക്കുന്ന വ്യക്തി ഒരു വ്യാപാരിയാണ്. അദ്ദേഹം കൊള്ള സംഘത്തെ എതിർത്തു.തുടർന്ന് സംഘം ഇയാളെ ക്രൂരമായി മർദ്ദിച്ച ശേഷം വീഡിയോ എടുത്തു. ഹരിയാന പോലീസ് ഇവരെ കഴിഞ്ഞ മാസം 13 ന് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതേപ്പറ്റി കൂടതലറിയാനായി താഴെ നല്കിയ ലിങ്കുകളും വീഡിയോകളും സന്ദർശിക്കാം..
NDTV | Archived Link |
Indian Express | Archived Link |
Times of India | Archived Link |
Navbharat Times | Archived Link |
Boomlive ഇതേ വീഡിയോയുടെ മുകളിൽ ഒരു പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. അതേക്കുറിച്ചറിയാൻ താഴെ നല്കിയ ലിങ്ക് പരിശോധിക്കുക..
Boom | Archived Link |
നിഗമനം
ഈ പോസ്റ്റിൽ പറയുന്ന വിവരണം വ്യാജമാണ്. ഈ വീഡിയോ ഫ്രാക്ച്ചർ ഗാങ് എന്ന ഒരു സംഘത്തിന്റെതാണ്. ഇതിന് ഒരു വർഗ്ഗീയ ഛായ നല്കി രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി പ്രചരിപ്പിക്കുകയാണ്. പ്രിയ വായനക്കാർ ദയവായി ഈ പോസ്റ്റ് ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ഈ വീഡിയോയിൽ അക്രമണം നടത്തുന്ന സംഘം ആർഎസ്എസ്സുകാരാണോ…?
Fact Check By: Harish NairResult: False
