മുസ്ലിം വേഷവിധാനം കാരണം ക്രൂര മർദ്ദനമേറ്റ് മരിച്ച ഒരു മുസ്ലിം അധ്യപകന്‍റെ വീഡിയോയാണോ ഇത്…?

സാമൂഹികം

വിവരണം

FacebookArchived Link

“മോഡിയുടെ പുതിയ ഇന്ത്യ, കാലമേ പിറക്കുമോ ഇതുപോലൊരു പ്രധാനമന്ത്രി യെ… മുസ്ലിം വേഷവിധാനം കാരണം ഒരു അധ്യാപകന് ക്രൂര മർദ്ദനം പുലർച്ചെ മരണവും. ഇല്ല നിനക്ക് നീതി കിട്ടില്ല സഹോദര ഇവിടെ ?

#modi #rssgoons #rssterrorism #fakegovernment #share” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ ഒരു വീഡിയോ DYFI വള്ളക്കടവ് മണ്ഡപം സഖാക്കൾ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. വീഡിയോ രണ്ട് വീഡിയോകള്‍ ചേര്‍ത്തിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യത്തെ വീഡിയോയില്‍ ഒരു മുസ്ലിം വ്യക്തിയെ ചിലര്‍ മര്‍ദിക്കുന്നതായി നാം കാണുന്നു. അടുത്ത വീഡിയോയില്‍ ഒരു മുസ്ലിം വ്യക്തിയുടെ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ മൃതദേഹം സന്ദര്‍ശിക്കുന്ന ചിലരുടെ വീഡിയോ നാം കാണുന്നു. വീഡിയോയില്‍ മൃതദേഹത്തില്‍ മുറികള്‍ പരിശോധിക്കുകയാണ് ഇവര്‍ എന്ന് വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം മുസ്ലിം വേഷവിധാനം കാരണം ഒരു അധ്യാപകനെ ക്രുരമായി മര്ധിക്കുന്ന ദൃശ്യങ്ങളാണ് നാം ആദ്യത്തെ വീഡിയോയില്‍ കാണുന്നത് ഈ അധ്യപകം മര്‍ദനമേറ്റ കാരണം പീന്നീട് മരിക്കുകയുണ്ടായി എന്നിട്ട് അദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ വീഡിയോയാണ് രണ്ടാമത്തെ വീഡിയോ എന്നാന്ന് അവകാശവാദം. ഈ അവകാശവാദം സത്യമാണോ അതോ വെറും വ്യാജം, നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുത അന്വേഷണം 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോയില്‍ ആദ്യത്തെ വീഡിയോ ഇതിനെ മുമ്പേയും തെറ്റായ വിവരണം ചേര്‍ത്തി പ്രചരിപ്പിക്കുകയുണ്ടായി. അപ്പോള്‍ ഞങ്ങള്‍ ഈ വീഡിയോ പരിശോധിച്ചു, വീഡിയോയില്‍ നടക്കുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. ഈ വീഡിയോയുടെ പരിശോധന റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് സന്ദര്‍ശിക്കാം.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന വീഡിയോയാണോ ഇത്…?

സംഭവം ഉത്തര്‍ പ്രദേശിലെ മീററ്റിലേതാണ്. വീഡിയോയില്‍ മര്‍ദനം ഏറ്റ  വ്യക്തി ഒരു പെണ്‍കുട്ടിയോടൊപ്പം ബസില്‍ യാത്ര ചെയ്യുകയുണ്ടായി. ബസ്‌ സ്റ്റോപ്പില്‍ ബസ് നിന്നപ്പോള്‍ പെണ്‍കുട്ടി ഇയാള്‍ തന്നെ പിഡിപ്പിച്ചു എന്ന് ബന്ധുക്കളോട് പറഞ്ഞു. അതിനെ ശേഷം ബന്ധുക്കള്‍ ചേര്‍ന്ന് ഈ പയ്യനെ തല്ലി. 

ഈ സംഭവത്തിന്‍റെ വീഡിയോ പിന്നീട് സാമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയി. പ്രസ്തുത പോസ്റ്റില്‍ കാണുന്ന വീഡിയോ ഈ സംഭവത്തിന്‍റെതാണ്. പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു എന്നട്ട് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മേരറ്റ് പോലീസ് എസ്എസ്പി അജയ് കുമാര്‍ സാഹണി മാധ്യമങ്ങളെ അറിയിച്ചു.

ഇത് പോലെ തന്നെ രണ്ട് വ്യത്യസ്ത വീഡിയോകളെ കൂടെ ചേര്‍ത്തി ഒരു വീഡിയോ ഉണ്ടാക്കി തെറ്റായ വിവരണവുമായി പ്രചരിക്കുന്ന ഒരു പോസ്റ്റ്‌ ബൂമ്ലൈവ് എന്ന വസ്തുത അന്വേഷണം വെബ്സൈറ്റ് ഒരു റിപ്പോര്‍ട്ട്‌ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട്‌ പ്രകാരം രണ്ടാമത്തെ വീഡിയോ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍റെ അടുത്ത് മൊബൈല്‍ കടക്കാരോട് ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് കടക്കാരുടെ മര്‍ദനമേറ്റ് മരിച്ച മൊഹമ്മദ്‌ കാറി ഒവൈസ് എന്ന ചെരുപ്പക്കാരന്‍റെ മൃതദേഹം ബന്ധുക്കള്‍ പരിശോധിക്കുന്നതിന്‍റെതാണ്. പോസ്റ്റ്‌ മാര്‍ട്ടം നടത്തി ഒവൈസിയുടെ ശവം ഉത്തര്‍പ്രദേശിലെ ശാമ്ളിയില്‍ ഒവൈസിയുടെ ബന്ധുകള്‍ക്ക് ഡല്‍ഹി പോലിസ് കൈമാറി അപ്പോള്‍ അവര്‍ ശവം പരിശോധിക്കുന്നതിന്‍റെ വീഡിയോയാണ് രണ്ടാമത്തെ വീഡിയോ.

സൌജന്യം ബൂമ്ലൈവ്

BoomliveArchived Link

രണ്ട് വീഡിയോകല്‍ തമ്മില്‍ യാതൊരു ബന്ധമില്ല. രണ്ട് വ്യത്യസ്തമായ സംഭവങ്ങളുടെ വീഡിയോകളാണ്. രണ്ട് സംഭവങ്ങള്‍ കൂട്ടി ചേര്‍ത്തു തെറ്റായ വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത് എന്ന് തെളിയുന്നു.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. രണ്ട് വ്യത്യസ്തമായ സംഭവങ്ങളുടെ വീഡിയോകളാണ്. രണ്ട് സംഭവങ്ങള്‍ കൂട്ടി ചേര്‍ത്തി തെറ്റായ വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ആദ്യത്തെ വീഡിയോ ഉത്തര്‍പ്രദേശിലെ മേരറ്റില്‍ തന്നെ പിഡിപ്പിച്ചു എന്നൊരു പെണ്‍കുട്ടിയുടെ ആരോപണം മൂലം പെണ്‍കുട്ടിയുടെ  ബന്ധുകള്‍ ഒരു യുവാവിനെ തല്ലുന്നതിന്‍റെതാണ്. രണ്ടാമത്തെ വീഡിയോ മൊബൈല്‍ കടക്കാരുമായി ഉണ്ടായ വിവാദത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ് മരിച്ച ഒരു യുവാവിന്‍റെ മൃതദേഹത്തിന്‍റെതാണ്.

Avatar

Title:മുസ്ലിം വേഷവിധാനം കാരണം ക്രൂര മർദ്ദനമേറ്റ് മരിച്ച ഒരു മുസ്ലിം അധ്യപകന്‍റെ വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •