
റെയിൽവേ പ്ലാറ്റ്ഫോമിൽ നില്‍ക്കുകയായിരുന്ന ഒരാൾ ഷോക്കേറ്റ് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്ന നടുക്കം ഉളവാക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്ലാറ്റ്ഫോമിൽ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ മുകളിൽ മിന്നൽപിണർ പോലെ പോലെ എന്തോ ഒന്ന് പതിക്കുന്നതായി കാണാം. അദ്ദേഹം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്നതും തുടർന്ന് ആളുകൾ ഓടി അദ്ദേഹത്തെ രക്ഷപ്പെടുത്താനായി എത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. മറിഞ്ഞുവീണ ആളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നും ഇന്റര്‍നെറ്റ് ഓണായിരുന്നുവെന്നും റെയിൽവേ ട്രാക്കിലെ കൂടിയ വോട്ട് വഹിക്കുന്ന കേബിളില്‍ നിന്നും വൈദ്യുതി പ്രവഹിച്ച് ഷോക്കേറ്റ് വീണതാണ് എന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ശ്രെദ്ധിക്കണ്ടതാണങ്കിൽ നമ്മൾ ശ്രദ്ധിക്കുക
👆മൊബൈൽ ഇയർ ഫോണിൽ നെറ്റ് ആക്ടിവേറ്റ് ആയതിനാൽ ട്രെയിനിന്റെ ഹൈ ടെൻഷൻ കേബിളിൽ നിന്ന് കറണ്ട് വന്നു*
*2- ചെവിയിലൂടെ മനസ്സിലെത്തി*
* 3- പിന്നെ എന്താണ് സംഭവിച്ചത്? അത് നിങ്ങൾ തന്നെ കാണൂ.*
*4- യാത്ര ചെയ്യുമ്പോൾ എപ്പോഴും റെയിൽവേ പ്ലാറ്റ്ഫോമിൽ*
*5🎶ഇയർഫോണുകൾ ധരിച്ച് പ്ലാറ്റ്ഫോമിൽ “റെയിൽ ലൈനിന് സമീപം” നിൽക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉറപ്പാക്കുക”
എന്നാൽ ഇദ്ദേഹം വീണത് പോസ്റ്റിൽ ആരോപിക്കുന്നത് പോലെ ഇയർഫോൺ വഴി വൈദ്യുതി പ്രവഹിച്ചല്ലെന്നും വൈദ്യുതി കമ്പി പൊട്ടി വീണതിനാലാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇങ്ങനെ
പോസ്റ്റിൽ ആരോപിക്കുന്നതുപോലെ മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ നിന്നും തരംഗങ്ങൾ വഴി ഇയര്‍ഫോണിൽ വൈദ്യുതി എത്തി ഷോക്ക് ഏൽക്കണമെങ്കിൽ വൈദ്യുതി കാറ്റിലൂടെ പ്രവഹിച്ച് എത്തണം. എന്നാൽ കാറ്റിലൂടെ സാമാന്യ ഗതിയില്‍ വൈദ്യുതി പ്രവഹിക്കില്ല എന്നതാണു വസ്തുത. സമാന അവകാശവാദവുമായി മുമ്പ് മറ്റൊരു വാർത്ത പ്രചരിച്ചിരുന്നു. ക്യാമറ ഫ്ലാഷ് മൂലം വൈദ്യുതി ഷോക്കേറ്റ് പൊള്ളി മരിച്ച ചെരുപ്പക്കാരന്റെ കഥയാണ് പ്രചരിച്ചത്. ഈ അവകാശവാദത്തിന് മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഡിജിറ്റല്‍ ക്യാമറയുടെ ഫ്ലാഷിലൂടെ നമ്മുടെ ശരീരത്തില്‍ വൈദ്യുതിക്ക് പ്രവേശിക്കാന്‍ കഴിയുമോ…?
വൈറൽ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ വെസ്റ്റ് ബംഗാളിലെ ഖരക്പൂരില്‍ നിന്നുള്ളതാണ് എന്ന് വാര്‍ത്താ മാധ്യമങ്ങള്‍ അറിയിക്കുന്നു. ടൈംസ് നൌ വാര്‍ത്താ പ്രകാരം:
ഖരഗ്പൂർ: മറ്റൊരു ദാരുണമായ സംഭവത്തിൽ ലൈവ് വയർ വീണതിനെ തുടർന്ന് ടിക്കറ്റ് ചെക്കർ വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറാണ് (ടിടിഇ) ദുരന്തത്തിന് ഇരയായത്.
ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പൊള്ളലേറ്റെങ്കിലും അയാൾ ഇപ്പോൾ സുഖമായിരിക്കുന്നു. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, സംഭവത്തിന്റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്ലാറ്റ്ഫോമിൽ വെച്ച് ഒരാൾ ട്രാക്കിൽ നിന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഒരു ലൈവ് വയർ പിന്നിൽ നിന്ന് അഴിഞ്ഞുവീഴുന്നത് അയാളുടെ ശരീരത്തിലാണ്. വൈറലായ സിസിടിവി ദൃശ്യങ്ങളിൽ, ആ മനുഷ്യൻ ഉടൻ തന്നെ റെയിൽവേ ട്രാക്കിൽ തലകുത്തി വീഴുന്നത് കാണാം.
ഒരു റെയിൽവേ ഉദ്യോഗസ്ഥന്റെ ട്വീറ്റ്:
പരിഭാഷ ഇങ്ങനെ: “ഒരു വിചിത്രമായ അപകടം – ഒരു പക്ഷി ഇളക്കിയെടുത്ത കേബിളിന്റെ ഒരു ഭാഗം എങ്ങനെയോ OHE വയറുമായി ബന്ധപ്പെട്ടു, മറ്റേ അറ്റം താഴേക്ക് വന്ന് ഒരു ടിടിഇയുടെ തലയിൽ സ്പർശിച്ചു. പൊള്ളലേറ്റ പരിക്കുകളുണ്ടെങ്കിലും അപകടനില തരണം ചെയ്തു ചികിത്സയിലാണ്.”
സംഭവത്തെ കുറിച്ചുള്ള വീഡിയോ വാര്‍ത്ത ഇതാ:
<iframe width=”1182″ height=”665″ src=”https://www.youtube.com/embed/Mr1gGTZoQqE” title=”West Bengal: Ticket Checker Accidently Gets Electrocuted At The Kharagpur Railway Station” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
മറ്റു മാധ്യമങ്ങളിലും ഇതേ വാർത്ത വന്നിട്ടുണ്ട്. വൈദ്യുതി കമ്പി പൊട്ടി ശരീരത്തിലേക്ക് വീണാണ് അപകടമുണ്ടായത് എന്ന് തന്നെയാണ് എല്ലാ വാർത്ത ലേഖനങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്. അല്ലാതെ നെറ്റ് ഓൺ ചെയ്ത് ഇയർഫോൺ വെച്ചതുവഴി വൈദ്യുതി തരംഗങ്ങൾ പ്രവഹിച്ച് ഷോക്കേറ്റതായി ഒരിടത്തും പരാമർശമില്ല.
കാറ്റിലൂടെ വൈദ്യുതി സാധാരണ പ്രവഹിക്കില്ല. കാരണം വൈദ്യുതിക്ക് കാറ്റിലൂടെ പ്രവഹിക്കാന്‍ വേണ്ടി ഒരുപാട് വോള്ട്ടെജിന്റെ ആവശ്യമുണ്ട്. ഈ വോള്ട്ടെജിനെ ബ്രേക്ക് ഡൌണ്‍ വോള്‍ട്ടേജ് എന്ന് പറയും. ഈ വോള്‍ട്ടേജില്‍ കാറ്റില്‍ ഇലക്ട്രോൺസിന്റെ സംഖ്യ വര്‍ധിക്കും, അതിനാല്‍ കാറ്റിലൂടെ വൈദ്യുതി പ്രവാഹമുണ്ടാകും. പാസ്ചേന് ഫോര്മ്യുലയിലൂടെ നമുക്ക് കാറ്റിന്റെ ബ്രേക്ക് ഡൌണ്‍ വോള്‍ട്ടേജ് എത്രയായിര്ക്കും എന്ന് അറിയാം. Sciencing.com എന്ന വെബ്സൈറ്റില്‍ ഒരു ഇഞ്ച് കാറ്റിന്റെ ബ്രേക്ക് ഡൌണ്‍ വോള്‍ട്ടേജ് പസ്ചെന് ഫോര്‍മുല പ്രകാരം 20kV മുതല്‍ 75kV വരെ ആയിരിക്കാം എന്ന് പരാമര്‍ശം നടത്തിട്ടുണ്ട്.
ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ ഞങ്ങളുടെ നേരത്തെയുള്ള ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പ്ലാറ്റ്ഫോമിൽ നിന്ന് വ്യക്തി ഷോക്കേറ്റ് താഴെ വീണത് കാറ്റിലൂടെ വൈദ്യുതി തരംഗങ്ങൾ പ്രവഹിച്ച് ഇയർ ഫോണ്‍ വഴി ശരീരത്തിൽ ഏറ്റതിനാലല്ല. മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പി പൊട്ടി അദ്ദേഹത്തിന്റെ ശരീരത്തിൽ വീഴുകയാണ് ഉണ്ടായത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇയർഫോണുകൾ ധരിച്ച് പ്ലാറ്റ്ഫോമിൽ റെയിൽ ലൈനിന് സമീപം നിന്നയാള്‍ക്ക് ഷോക്കേറ്റു… ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…
Fact Check By: Vasuki SResult: False
