വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിന്‍റെ എഡിറ്റ്‌ ചെയ്ത് വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

രാഷ്ട്രീയം

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വത്സന്‍ തില്ലങ്കേരി മൌലവിമാരെയും ലീഗ് പ്രവര്‍ത്തകരെയും ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപെടുത്തി എന്ന് പരസ്യമായി സമ്മതിക്കുന്നു എന്ന തരത്തിലാണ് ഈ വീഡിയോ ഉപയോഗിച്ച് സ്ഥാപിക്കാന്‍ നോക്കുന്നത്.

ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത്എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് വത്സന്‍ തില്ലങ്കേരി യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വത്സന്‍ തില്ലങ്കേരി പ്രസംഗിക്കുന്നതായി കാണാം. പ്രസംഗത്തില്‍ “സുന്നി പണ്ഡിതന്മാരായ ദേവലക്കര അലവികുഞ്ഞു മൌലവി, അലി മുസ്ലിയാര്‍, കോഴിക്കോട് റീയാസ് മൌലവി” എന്നിവരെ സംഘപരിവാര്‍ കൊലപെടുത്തി എന്ന് അദ്ദേഹം സമ്മതിക്കുന്നു, ഇതിനുശേഷം സുന്നി വിഭാഗത്തില്‍ നിന്നും  ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും വലിയ പ്രതികരണമുണ്ടായി എന്നും വത്സന്‍ തില്ലങ്കേരി പറയുന്നത് പോലെ നമുക്ക് കേള്‍ക്കാം. ഇങ്ങനെ മുസ്ലിം ലീഗിലെ പ്രവര്‍ത്തകരെയും സംഘപരിവാര്‍ കൊലപെടുത്തി എന്ന് അദ്ദേഹം സമതിക്കുന്നു എന്ന തരത്തില്‍ വീഡിയോ അവതരിപ്പിക്കുന്നു. എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന പ്രസംഗത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വത്സന്‍ തില്ലങ്കേരി ഈയിടെ നടത്തിയ പ്രസംഗങ്ങള്‍ പരിശോധിച്ചു. അങ്ങനെ ജനം ടി.വി. ജനുവരി 5ന് ഈ പ്രസംഗത്തിന്‍റെ വീഡിയോ പ്രസിദ്ധികരിച്ചതായി ഞങ്ങള്‍ കണ്ടെത്തി. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ നമുക്ക് വത്സന്‍ തില്ലങ്കേരി വൈറല്‍ വീഡിയോയില്‍ പറയുന്നതൊന്നും പറഞ്ഞിട്ടില്ല എന്ന് വ്യക്തമായി മനസ്സിലാക്കാം.

ബിജെപി-ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കൊലപാതകത്തിന് എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ടിന്  പങ്കുണ്ടെന്നാണ്  യഥാര്‍ഥത്തില്‍ അദ്ദേഹം ആരോപ്പിക്കുന്നത്. കുടാതെ ഈ കേസിലെ പ്രതികളെ പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നു എന്നും അദ്ദേഹം കുറ്റപെടുത്തുന്നു. ഈ പ്രസംഗത്തിന്‍റെ വീഡിയോ കണ്ണൂര്‍ വിഷന്‍ എന്ന പ്രാദേശിക മാധ്യമവും അവരുടെ ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

<iframe src=”https://www.facebook.com/plugins/video.php?height=280&href=https%3A%2F%2Fwww.facebook.com%2Fkannurvisiononline%2Fvideos%2F995089004422427%2F&show_text=true&width=560&t=0″ width=”560″ height=”395″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

ഞങ്ങളുടെ പ്രതിനിധി വത്സന്‍ തില്ലങ്കേരിയുമായി ബന്ധപെട്ട് അദ്ദേഹത്തിനോട് ഈ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ വീഡിയോ വ്യാജമാണ്. ഞാന്‍ ഇത്തരത്തില്‍ യാതൊരു പരാമര്‍ശവും എന്‍റെ പ്രസംഗത്തില്‍ നടത്തിയിട്ടില്ല. ഈ വ്യാജ വീഡിയോ സൃഷ്ടിച്ച് എനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നവര്‍ക്കെതിരെ  നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

കണ്ണൂര്‍ ടൌണില്‍ ഹിന്ദു ഐക്യവേദി നടത്തിയ ഈ പ്രകടനത്തിനെ  പിന്നാലെ കണ്ണൂര്‍ പോലീസ് വത്സന്‍ തില്ലങ്കേരിയും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്തിയിട്ടുണ്ട്.  പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസ്സം ഉണ്ടാക്കുക തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വാര്‍ത്ത‍ വായിക്കാന്‍- Mathrubhumi | Archived Link

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ വത്സന്‍ തില്ലങ്കേരി സംഘപരിവാര്‍ നടത്തിയ കൊലപാതകങ്ങള്‍ സമ്മതിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ എഡിറ്റഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.  

  •  
  •  
  •  
  •  
  •  
  •  
  •  
  •