മഴക്കെടുതിയുമായി ബന്ധപ്പെട്ട് രണ്ടു കൊല്ലം പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കാലാവസ്ഥ പ്രാദേശികം | Local രാഷ്ട്രീയം | Politics

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി തിടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടത്തും വീടുകളില്‍ വെള്ളം കയറി ജീവിതം ദുസ്സഹമായി. കേരളത്തില്‍ നിന്നും ഇത്തവണത്തെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

വീടിന്‍റെ ലിവിംഗ് റൂമിലെ പ്രളയജലത്തില്‍ ടി‌വി കണ്ടുകൊണ്ട് ഒരാള്‍ സോപ്പുതേച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴത്തെ വേനല്‍മഴയില്‍ കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഡച്ച് മോഡൽ…

റൂം ഫോർ റിവർ വന്താച്ച്…😁😁

അഭിനന്ദനങ്ങൾ പിണുങ്ങാണ്ടി..🤣🤣”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ലേന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2021 നവംബര്‍ 30 ന് ഇതേ വീഡിയോ കളേഴ്സ് ഓഫ് ട്രിച്ചി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത് കണ്ടു. 

തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നുള്ളതാവാം എന്നാണ് കമന്‍റുകളില്‍ നിന്നും  അനുമാനിക്കുന്നത്. 2021 നവംബര്‍ അവസാന വാരം പെയ്ത കനത്ത  മഴയില്‍ തെക്കന്‍ തമിഴ്നാട്ടിലെ ട്രിച്ചി, തൂത്തുക്കുടി, തിരുവല്ലൂര്‍, കാഞ്ചീപുരം, നാഗപട്ടണം, പുതുക്കോട്ടൈ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതായും വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കേണ്ടി വന്നതായും വാര്‍ത്തകളുണ്ട്

കൂടുതല്‍ തിരഞ്ഞപ്പോള്‍ ലഭിച്ച  പോളിമര്‍ ന്യൂസ് എന്ന മാധ്യമം ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി  2021 ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ന്യൂസ് ബുള്ളറ്റിനില്‍ തമിഴ്നാട്ടില്‍ തുടരുന്ന കനത്ത മഴയും നാശനഷ്ടങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. 

ഈ വീഡിയോ 2021 നവംബര്‍ മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായി എവിടെ നിന്നുള്ളതാണെന്ന് ഞങ്ങള്‍ക്ക് നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങളില്‍ നിന്നും ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെതാണെന്ന് അനുമാനിക്കുന്നു. കൌതുകത്തിനായി പല തമിഴ് പ്രൊഫൈലുകളിലും വീഡിയോ 2021 നവംബര്‍ അവസാനം മുതല്‍ പങ്കുവച്ചിട്ടുണ്ട്. ഏതായാലും കേരളം ഈയിടെ അഭിമുഖീകരിച്ച പേമാരിയും വെള്ളക്കെട്ടുമായി 2021 നവംബര്‍ മുതല്‍ തമിഴ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ദൃശ്യങ്ങള്‍ക്ക് കേരളം കഴിഞ്ഞയാഴ്ച  അഭിമുഖീകരിച്ച കനത്ത മഴയും വെള്ളക്കെട്ടുമായി യാതൊരു ബന്ധവുമില്ല. 2021 നവംബര്‍ മുതല്‍ തമിഴ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ ട്രിച്ചിയില്‍ നിന്നുള്ളതാണെന്ന് അനുമാനിക്കുന്നു.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മഴക്കെടുതിയുമായി ബന്ധപ്പെട്ട് രണ്ടു കൊല്ലം പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

Written By: Vasuki S 

Result: Misleading

Leave a Reply

Your email address will not be published. Required fields are marked *