
വിവരണം
ബിജെപി നേതാവ്, എംഎൽഎ എന്നൊക്കെയുള്ള വിശേഷണങ്ങളോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെക്കാലമായി പ്രചരിക്കുന്ന അനിൽ ഉപാധ്യായ് എന്ന സാങ്കല്പിക കഥാപാത്രത്തിനെ പറ്റി നിരവധി തവണ ഞങ്ങൾ വസ്തുതാ അന്വേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനങ്ങൾ താഴെയുള്ള ലിങ്കുകൾ തുറന്ന് വായിക്കാം.
സാങ്കല്പിക ബിജെപി എം.എല്‍.എ. അനില്‍ ഉപധ്യായയുടെ പേരില്‍ വിണ്ടും വീഡിയോ വൈറല്‍…
ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…
Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എയല്ല…
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയും ഇതുപോലെ ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധിപ്പേർ പങ്കു വച്ചിട്ടുണ്ട്.
archived link | FB post |
Bjp നേതാവ് അനിൽ ഉപേധ്യയയെ പെണ്ണുങ്ങൾ പഞ്ഞിക്കിടുന് 👞👟🥾എന്ന വിവരണത്തോടെ അനിൽ ഉപാധ്യായുടെ പേരിൽ പ്രചരിക്കുന്ന ഈ വീഡിയോയുടെ യാഥാർഥ്യമെന്താണെന്ന് നമുക്ക് നോക്കാം
വസ്തുതാ അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ കീ ഫ്രയിമുകൾ എടുത്ത് അതിലൊരെണ്ണം റിവേഴ്സ് ഇമേജ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ദിനേശ് മിശ്ര എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു ട്വീറ്റ് ലഭിച്ചു.
एक शिक्षक का घिनौना कुकर्म.
— Dinesh Mishra SP (@DineshmishraRm) January 24, 2020
प्रा0वि0बनकट मुगराबादशाहपुर जौनपुर के मनोज दुबे कक्षा5 के छात्रा के साथ अश्लील हरकत किया जिससे गाँव की महिलाओं ने जमकर धुलाई की यह न बल्कि शिक्षा मंदिर औरअपितु मानवता को शर्मसार करने वाली घटना है @yadavakhilesh @NareshUttamSP @SpArajesh @BrajeshYadavSP pic.twitter.com/M1UvbhuEda
ഇതേ വീഡിയോയ്ക്ക് ഹിന്ദിയിൽ അദ്ദേഹം നൽകിയിരിക്കുന്ന വിവരണത്തിന്റെ പരിഭാഷ ഇങ്ങനെ: മനോജ് ദുബെയുടെ മ്ലേച്ഛമായ പെരുമാറ്റം. ജോവാൻപൂരിലെ മുരാദാബാദ്ഷാപൂരിലെ പ്രൈമറി സ്കൂൾ അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുമായി അനാശാസ്യമായ കാര്യങ്ങൾ ചെയ്തു. തത്ഫലമായി ഗ്രാമത്തിലെ സ്ത്രീകൾ അദ്ദേഹത്തെ മർദ്ദിച്ചു
ഇതേ വിവരങ്ങളുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് പബ്ലിക് ആക്രോശ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു.

വാർത്ത പ്രകാരം പവാരാ പോലീസ് സ്റ്റേഷനു കീഴിലുള്ള ബഭൻപൂരിലെ രാജ്ജാപൂർ പ്രൈമറി സ്കൂളിലെ രണ്ട് പെൺകുട്ടികളോട് അവിടുത്തെതന്നെ അദ്ധ്യാപകൻ അനാശാസ്യം കാട്ടിയെന്ന ആരോപണത്തെക്കുറിച്ച് അഡീഷണൽ പോലീസ് സൂപ്രണ്ടിന് ലഭിച്ച പരാതിയെ തുടർന്ന് അധ്യാപകൻ മനോജ് കുമാർ ദുബെ അറസ്റ്റിലായി. 2020 ജനുവരി 24 നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേപ്പറ്റി ജോവാൻപുർ ഏഎസ്പി സഞ്ജയ് റായ് ജോവാൻപുർ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിശദീകരണം വീഡിയോ രൂപത്തിൽ ഹിന്ദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
जौनपुर~थाना पवारा अन्तर्गत प्रथामिक विद्यालय बनकट के अध्यापक द्वारा दो बच्चियों के साथ अभद्रता की घटना के सम्बन्ध में अपर पुलिस अधीक्षक ग्रामीण की बाईट। @Uppolice @dgpup @adgzonevaranasi @IgRangeVaranasi @News18UP @ZeeNewsUPUK @tanmaybaranwal2 @NationDeepak @mdabbasjnp pic.twitter.com/IP4urfKx4h
— JAUNPUR POLICE (@jaunpurpolice) January 24, 2020
അദ്ദേഹം പറയുന്നതിന്റെ പരിഭാഷ ഇങ്ങനെയാണ്: ഒരു പ്രൈമറി സ്കൂൾ അധ്യാപകൻ രണ്ട് പെൺകുട്ടികളോട് അനാശാസ്യം കാട്ടിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. കുട്ടികളുടെ പിതാവ് പരാതി നൽകിയിരുന്നു, തുടർന്ന് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. സാക്ഷികളെ ചോദ്യം ചെയ്ത ശേഷം കൂടുതൽ അന്വേഷണം നടത്തും“
ഈ വീഡിയോ യ്ക്ക് പോസ്റ്റിൽ പറയുന്ന വ്യാഖ്യാനങ്ങളുമായി യാതൊരു ബന്ധവുമില്ല. വീഡിയോ ഉത്തർപ്രദേശിലെ ജോവാൻപുരിൽ ഒരു പ്രൈമറി വിദ്യാലയത്തിൽ അധ്യാപകൻ രണ്ടു പെൺകുട്ടികളോട് അനാശാസ്യം കാട്ടിയെന്ന ആരോപണത്തെ തുടർന്ന് കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അയാളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റേതാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. അനിൽ ഉപാധ്യായ് എന്നൊരു ബിജെപി നേതാവ് വെറും സാങ്കല്പിക കഥാപാത്രം മാത്രമാണ്. ജോവാൻപൂരിലെ ഒരു പ്രൈമറി സ്കൂളിലെ അദ്ധ്യാപകൻ രണ്ടു പെൺകുട്ടികളോട് അനാശാസ്യപരമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് പെൺകുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും അയാളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ആണിത്.

Title:സാങ്കല്പിക ബിജെപി നേതാവ് അനിൽ ഉപാധ്യായയുടെ പേരിൽ വീണ്ടും വ്യാജ വീഡിയോ പ്രചരിക്കുന്നു
Fact Check By: Vasuki SResult: False
