വീഡിയോയിൽ സ്ത്രീയുടെ കൈകൊണ്ട് മർദ്ദനം ഏറ്റു വാങ്ങുന്നത് ബി.ജെ.പി നേതാവാണോ…?

രാഷ്ട്രീയം
വീഡിയോ സ്ക്രീന്ഷോട്ട്

വിവരണം

FacebookArchived Link

“BJP യുടെ ഇലക്ഷൻ പരിപാടിക്കിടെ വാഗ്ദാനങ്ങളും തള്ളലും കേട്ടു സഹികെട്ടു വേദിയിലിരുന്ന സ്ത്രീകൾ ചെരുപ്പൂരിയടിച്ചുകൊണ്ടു ചോദിക്കുന്നു എവിടെ 15 ലക്ഷം, എവിടെ 300 രൂപക്ക് ഗ്യാസ്,

എവിടെ അച്ഛാദിൻ????

ചൗക്കിദാർ നിങ്ങൾ ഒന്നു അറിഞ്ഞു വെച്ചോളൂ ജനങ്ങൾ വിഢികളല്ല ..

കേരളത്തിലും ഇത് വേണം എന്നാലെ നമ്മുടെ നാടും രാജ്യവും നന്നാവൂ”

മുകളിൽ  നല്കിയ വാചകത്തോടൊപ്പം 2019 ഏപ്രിൽ  15 ന് BCF Express എന്ന ഫേസ്‌ബുക്ക്  ഗ്രൂപ്പിൽ Shaji NP എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ  ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയിൽ ഒരു സ്ത്രീ  ചെരിപ്പുകൊണ്ട് ഒരാളെ അടിക്കുന്നതായി കാണുന്നുണ്ട്.. ഈ വീഡിയോയിൽ  കാണുന്നയാൾ ഒരു ബി.ജെ.പി നേതാവാണ്, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർത്തിയാകാത്തതിനാൽ  ഒരു പരിപാടിക്കിടെ ഈ സ്ത്രീകൾ ഇയാളെ ആക്രമിച്ചു എന്നാണ് ഈ പോസ്റ്റ് പറയുന്നത്. 15 ലക്ഷം തരും, 300 രൂപയ്ക്ക്  ഗ്യാസ് സിലിണ്ട൪ നല്കും എന്നീ വാഗ്ടാനങ്ങൾ പൂർത്തിയാക്കാതെ സ്വയം ചൗക്കിദാർ എന്ന വിളിക്കുന്ന പ്രധാനമന്ത്രി ജനങ്ങളെ വിഡ്‌ഢികളായി  കണക്കാക്കരുതെന്നും ഈ ഈ പോസ്റ്റിൽ പറയുന്നുണ്ട്.. വീഡിയോയിൽ കാണുന്ന സംഭവം യാഥാർത്ഥമാണോ അതോ വെറുമൊരു വ്യാജ പ്രചരണം മാത്രമാണോ..? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഞങ്ങൾ ഈ വീഡിയോയെപ്പറ്റി കൂടുതലറിയാനായി ഈ വീഡിയോയുടെ പല സ്ക്രീൻഷോട്ടുകൾ എടുത്ത് ഗൂഗിള്‍ reverse image തിരയല്‍ നടത്തി. ഈ തിരയലിൻ്റെ  ഫലങ്ങൾ താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ സന്ദർശിക്കാം..

ഈ ഫലങ്ങളിൽനിന്നും  ഞങ്ങൾക്ക് ജൻസത്ത പ്രസിദ്ധികരിച്ച ഒരു വാർത്ത  ലഭിച്ചു. ഈ സംഭവത്തിന്റെ മുഴുവൻ വൃത്താന്തം വാർത്തയിൽ  നല്കിട്ടുണ്ട്. സംഭവം ഹിമാചൽ പ്രദേശിലെ ഹമീർപുരിലാണ് നടന്നത്. വീഡിയോയിൽ കാണുന്ന  മർദ്ദനത്തിനിരയായ വ്യക്തിയുടെ പേര് ശങ്കർ സിംഗ് ഠാക്കൂർ എന്നാണ്. അദേഹം ഹിമാചൽ പരിവാഹൻ മജ്‌ദൂർ  യൂണിയൻ (HSRTC) എന്ന ബസ് തൊഴിലാളി സംഘടനയുടെ അധ്യക്ഷനാണ്. യൂണിയന്‍റെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ്  ഇദേഹം ഹമീർപുരിൽ വന്നത്. ഈ പരിപാടി കഴിഞ്ഞ കൊല്ലം ജൂണിനാണ് നടന്നത്. വീഡിയോയിൽ കാണുന്ന സ്ത്രികൾ ബസ് കണ്ടക്ടർമാരാണ്. ബസ് ജീവനക്കാരിയായ ഒരു സ്ത്രീയോട് , ഠാക്കൂർ  ഒരു ടെലിഫോൺ സംഭാഷണം Whatsappലൂടെ വൈറലാക്കി, ഈ റെക്കോഡിങ്ങിൽ സ്ത്രീകളെ കുറിച്ച് പരാമർശങ്ങൾ ഇവർ നടത്തിയിട്ടുണ്ടായിരുന്നു എന്നാരോപിച്ചാണ് ഇവർ ഠാക്കൂറിനെ മർദ്ദിച്ചത്.

JansattaArchived Link

ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന വിവരണവുമായി ഹിന്ദിയിലും പ്രച്ചരിപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്ന്  പല വസ്തുത പരിശോധന നടത്തുന്ന വെബ്‌സൈറ്റുകളും ഈ വീഡിയോയുടെ യാഥാർത്ഥ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോയുടെ വസ്തുത പരിശോധന റിപ്പോർട്ടുകൾ  വായിക്കാൻ താഴെ നല്കിയ ലിങ്കുകൾ സന്ദർശിക്കുക.

India TodayArchived Link
ToldnewsArchived Link
Aaj TakArchived Link

നിഗമനം

ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന  വിവരണം തെറ്റാണ്. വീഡിയോയിൽ സ്ത്രികൾ മ൪ദ്ദിക്കുന്നത് ബി.ജെ.പി നേതാവിനെയല്ല,  ഹിമാചൽ പ്രദേശിൽ ബസ് യൂണിയൻ അധ്യക്ഷനായ ശങ്കർ സിംഗ് ഠാക്കൂറിനെയാണ്. തെറ്റിദ്ധരിപ്പിക്കുന്ന ഈ  വീഡിയോ ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:വീഡിയോയിൽ സ്ത്രീയുടെ കൈകൊണ്ട് മർദ്ദനം ഏറ്റു വാങ്ങുന്നത് ബി.ജെ.പി നേതാവാണോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •