വാട്സപ്പില്‍ കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്താല്‍ വാട്ട്സ് ആപ്പ് കുട്ടിയെ സഹായിക്കും എന്ന് വ്യാജ പ്രചരണം…

സാങ്കേതികം സാമുഹികം

വാട്സപ്പ് പ്രചരണം

വാട്സപ്പില്‍ ഒരു ശബ്ദസന്ദേശവും ഒരു കുട്ടിയുടെ ഫോട്ടോയുംഏതാനും ദിവസങ്ങളായി  പ്രചരിക്കുകയാണ്. അറിയാതെ ഈ കുട്ടി ഒരു സേഫ്റ്റി പിന്‍ വിഴുങ്ങി അതെടുക്കാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ കുട്ടിക്ക് സംസാരശേഷി നഷ്ടപെട്ടു. അത് തിരിച്ചു കിട്ടാന്‍ ഇനിയൊരു ശസ്ത്രക്രിയ വേണ്ടി വരും.  അതിന് അമ്പത് ലക്ഷം ചിലവാകും എന്നും ശബ്ദസന്ദേശത്തില്‍ അവകാശപെടുന്നു. ഈ കുട്ടിയെ വാട്സപ്പ് കമ്പനി സഹായിക്കാന്‍ തിരുമാനിച്ചുവെന്നും പ്രത്യേക ഷെയറിന് കമ്പനി ഈ കുട്ടിക്ക് ഒരു രൂപ വിതം ധനസാഹയം നല്‍കുമെന്നും അതിനാല്‍ ഈ ഫോട്ടോയും സന്ദേശവും ആവുന്നത്രത്തോളം ഷെയര്‍ ചെയുക എന്ന് ശബ്ദ സന്ദേശത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഈ വ്യാജ ശബ്ദസന്ദേശം താഴെ കേള്‍കാം.

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ-

ഇതിന്‍റെ സത്യാവസ്ഥ ഇങ്ങനെയാണ്….

കുട്ടിയുടെ പരിക്ക് കണ്ടാല്‍ പ്രഥമ ദ്രിഷ്ട്യ ഈ സന്ദേശം വ്യാജമാണ് എന്ന് തോന്നും. സേഫ്റ്റി പിന്‍ വിഴുങ്ങിയ കുട്ടിയുടെ തലയുടെ ശസ്ത്രക്രിയ നടത്തുന്നതില്‍ ഒരു യുക്തിയുമില്ല. കുടാതെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം കഴിഞ്ഞ കൊല്ലം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ് എന്ന് മനസിലായി. ഈ ചിത്രമുള്ള 2019ല്‍ പ്രസിദ്ധികരിച്ച  ഒരു ട്വീട്ടും ഷെയര്‍ചാറ്റ് പോസ്റ്റും താഴെ നല്‍കിട്ടുണ്ട്.

TwitterSharechat

ഷെയര്‍ചാറ്റ്, ട്വിറ്റര്‍ എന്നി സാമുഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ കൊല്ലം മുതല്‍ ഈ ചിത്രം വിവിധ അടിക്കുറിപ്പുമായി പ്രചരിക്കുകയാണ്. ഈ ചിത്രത്തിനെ കുറിച്ച് കൃത്യമായ വിവരണം എവിടെയും ലഭ്യമല്ല. 

വാട്സപ്പ് ഇങ്ങനെയുള്ള വ്യാജ മെസ്സേജുകളെ കുറിച്ച് പറയുന്നത്, വാട്സപ്പുമായി ബന്ധം കാണിക്കുക, വാട്സപ്പിന്‍റെ വകയായി പണം അലെങ്കില്‍ ഗിഫ്റ്റ് ലഭിക്കും എന്ന് വാഗ്ദാനം നല്‍കുകയും മെസ്സേജ് പരമാവധി ഫോര്‍വേഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് വ്യാജ സന്ദേശത്തിന്‍റെ ലക്ഷണങ്ങളാണ്. ഈ കാര്യം വാട്സപ്പ് അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിട്ടുണ്ട്.

Whatsapp

നിഗമനം

സന്ദേശം ഫോര്‍വേഡ് ചെയ്ത് വാട്സപ്പ് വഴി ആവശ്യമുള്ളവര്‍ക്ക് ധനസഹായം ലഭിക്കും എന്ന് വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങളെ സുക്ഷിക്കുക. വാട്സപ്പ് നിങ്ങളുടെ പ്രത്യേക ഫോര്‍വേഡിന് പണം നല്‍കില്ല. സാമുഹ്യ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ വൈറലാക്കാന്‍ ഇത്തരത്തിലുള്ള മാര്‍ഗം പലരും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ചെയിന്‍ മെസ്സേജുകള്‍ പരിശോധിക്കാതെ ഫോര്‍വേഡ് ചെയ്യല്‍ ഒഴിവാക്കുക എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

അപ്ഡേറ്റ്: 29 ഓഗസ്റ്റ്‌ 2020: ഈ കുഞ്ഞിന്‍റെ ചിത്രം കൊല്ലത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ  കുട്ടി എന്ന തരത്തിലും വ്യാജമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം

FacebookArchived Link
Avatar

Title:വാട്സപ്പില്‍ കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്താല്‍ വാട്ട്സ് ആപ്പ് കുട്ടിയെ സഹായിക്കും എന്ന് വ്യാജ പ്രചരണം…

Fact Check By: Mukundan K 

Result: False