
വിവരണം
Chinuss Jaleel എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2017 ജൂൺ 27 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റ് 106000 ഷെയറുകൾ കടന്നിരിക്കുന്നു.മോഡിയുടെ അഭിമാനം
“ബിജെപി എംഎൽഎ സുധീർ ഗാഡ്ഗിലിൽ നിന്ന് 20,000 കോടി രൂപയുടെ പുതിയ കറൻസി പിടികൂടി.
സോഷ്യൽ മീഡിയ വഴി ഇന്ത്യ മുഴുവൻ ഈ വാർത്ത പ്രചരിപ്പിക്കുക ..” എന്ന വിവരണവുമായി 2000 രൂപയുടെ നോട്ടുകെട്ടുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരെന്നു തോന്നിപ്പിക്കുന്ന ഒരു സംഘത്തിന്‍റെയും ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഭാരതം മുഴുവൻ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത വൈറലായതാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചാൽ മനസിലാകും.
2017 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പോസ്റ്റിന് ഇപ്പോഴും പ്രതികരണങ്ങൾ കിട്ടിക്കൊണ്ടേയിരിക്കുന്നു. ഇത്രയും വൈറലായ ഈ വാർത്തയുടെ വസ്തുത ഇതുതന്നെ ആയിരിക്കുമോ…? അതോ വെറും വ്യാജ വാർത്തയാണോ…?
നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ പരിശോധന
ഞങ്ങൾ ചിത്രത്തിന്‍റെ google reverse image പരിശോധന നടത്തിയപ്പോൾ ലഭിച്ച ലിങ്കുകൾ എല്ലാംതന്നെ ഇത് വെറും വ്യാജ വാർത്തയാണ് എന്ന് പറയുന്നവയായിരുന്നു.

This Fake viral post claims S.P MLA Sudhir Gadgil car caught carrying 20,000 Crore Rupees.
— Mohammed Zubair (@zoo_bear) April 19, 2018
Truth : Sudhir Gadgil is BJP MLA(Not SP) from Sangli. Amount caught was 6K crores(In 2016). It belongs to Sudhir Gadhil's brother Ganesh Gadgil's 'Sangli Urban Bank'. pic.twitter.com/0BnwvmHOeI
തുടർന്ന് വാർത്തയുടെ വസ്തുത ഞങ്ങൾക്ക് ലഭിച്ചു. അത് ഇപ്രകാരമാണ് :
യഥാർത്ഥത്തിൽ 2016 നവംബർ 14 നു പുറത്തുവന്ന വാർത്തയാണിത്.ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഒരു വാഹനത്തിനു സമീപം നിൽക്കുന്നത് കാണാം. അതിൽ നിന്നും തെരെഞ്ഞെടുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡ് ഉണ്മാനാബാദ്-തുൽജാപുർ ബൈപ്പാസിന് സമീപത്തുവച്ച് 6 കോടി രൂപ കണ്ടെടുത്തു. നിരോധിച്ച 500 ,1000 രൂപയുടെ നോട്ടുകളായിരുന്നു അത്. മഹാരാഷ്ട്ര പ്രാദേശിക തെരെഞ്ഞെടുപ്പ് വേളയിലാണ് സംഭവം. സാംഘ്‌ലി അർബൻ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു അത്.
സുധീർ ഗാഡ്ഗിൽ മഹാരാഷ്ട്രയിലെ സാംഘ്‌ലിയിൽ നിന്നും ബിജെപി ടിക്കറ്റിൽ അസ്സംബ്ലിയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടയാളാണ്. അദ്ദേഹത്തിൻറെ പേര് സംഭവത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഒരു കാരണമുണ്ട്.
അദ്ദേഹത്തിൻറെ അനുജൻ ഗണേഷ് സാംഘ്‌ലി അർബൻ ബാങ്കിന്റെ ചെയർമാനാണ്.മുഴുവൻ രൂപയും ബാങ്കിന്റേതാണെന്ന വിശദീകരണവുമായി ഗണേഷ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. സാംഘ്‌ലി അർബൻ ബാങ്കിന് മറാത്തവാഡയിൽ 9 ശാഖകളുണ്ട്. നോട്ടു നിരോധനം നിലവിൽ വന്നത് മൂലം ബാങ്കിൽ സൂക്ഷിച്ചിരുന്ന പണം മറ്റൊരു ശാഖയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം വാർത്തയായത്.

ഇനി ചിത്രത്തിൽ കാണുന്ന 2000 രൂപയുടെ പുതിയ നോട്ടുകൾ പിന്നെ ഏതാണ്..?
ഞങ്ങൾ ഇതേ ചിത്രത്തിൻറെ google സേർച്ച് നടത്തിയപ്പോൾ വസ്തുത ലഭ്യമായി. അതിന്റെ സ്ക്രീൻഷോട്ട് താഴെയുണ്ട്.


2000 രൂപ നോട്ടിന്റെ അച്ചടി സർക്കാർ നിർത്തിവയ്ക്കുന്നു എന്ന ഒരു വാർത്ത പ്രസിദ്ധീകരിക്കാൻ ഇതേ ചിത്രം ഇന്ത്യൻ എക്‌സ്പ്രസ്സ് അടക്കമുള്ള ചില മാധ്യമങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവയുടെ വ്യാപനം തടയുകയാണ് ലക്‌ഷ്യം. വാർത്തയുടെ ലിങ്ക് ഇവിടെ നൽകുന്നു.
archived link | newindianexpress |
വസ്തുതാ പരിശോധന മാധ്യമങ്ങൾ കൂടാതെ നിരവധി വാർത്താ മാധ്യമങ്ങളും ഇതിന്റെ വസ്തുത വാർത്തയാക്കിയിട്ടുണ്ട്. ABP News അവരുടെ ജനപ്രീയ പരിപാടിയായ viral sach ൽ ഇതേപ്പറ്റി നടത്തിയ അവലോകനത്തിന്റെ വീഡിയോ താഴെ കൊടുത്തിരിക്കുന്നു.
archived link YouTube ABP news
മറ്റു വസ്തുതാ പരിശോധന വെബ്‌സൈറ്റുകളുടെ ലിങ്കുകൾ താഴെയുണ്ട്.
archived link | thequint |
archived link | indiatoday |
കൂടാതെ ഞങ്ങൾ തമിഴ് ഭാഷയിൽ നടത്തിയ വസ്തുതാ പരിശോധനാ റിപ്പോർട്ട് ഇവിടെ വായിക്കാം
ഞങ്ങളുടെ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത് ഈ വാർത്ത പൂർണ്ണമായും വ്യാജമാണ് എന്നാണ്.
നിഗമനം
ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. സുധീർ ഗാഡ്‌ഗിൽ എന്ന ബിജെപി എംഎൽഎ യുടെ വാഹനത്തിൽ നിന്നും കണ്ടെടുത്ത 20000കോടി രൂപ അല്ല ഇത്. നോട്ട് നോരോധനത്തിനു ശേഷം മഹാരാഷ്ട്രയിലെ സാംഘ്‌ലി അർബൻ ബാങ്കിൽ നിന്നും കൊണ്ടുപോയ 6 കോടി രൂപയാണിത്. പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന 2000 രൂപ മറ്റൊരു വാർത്തയിൽ നിന്നും എടുത്തതാണ്. അതിനാൽ വ്യാജ വിവരണമുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ പ്രീയ വായനക്കാർ ശ്രദ്ധിക്കുമല്ലോ…?
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:ബിജെപി എംഎൽഎ യുടെ പക്കൽ നിന്നും 20000 കോടിയുടെ പണം പിടികൂടിയോ
Fact Check By: Deepa MResult: False
