
റോഡില്‍ നിസ്കരിക്കുന്ന ഒരു വിശ്വാസിയെ റോഡില്‍ ഗതാഗതം നിര്‍ത്തി സംരക്ഷിക്കുന്ന സിംഹങ്ങളുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അറിയാം.
പ്രചരണം

Viral post with fake image.
മുകളില്‍ നല്കിയ ചിത്രത്തില്‍ റോഡിന്റെ നടുവില്‍ നിസ്കരിക്കുന്ന ഒരു വിശ്വാസിയും ചുറ്റുവട്ടത്തില്‍ സിംഹങ്ങളും നമുക്ക് കാണാം. ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“അള്ളാഹു അക്ബർ
എന്തൊരു അപൂർവ കാഴ്ച.
ഒരു കൂട്ടം കാട്ടു കടുവകൾ റോഡ് ഉപരോധിച്ച് ഒരു ആരാധകന് കാവൽ നിൽക്കുന്നു. നിസ്കാരം എന്താണെന്ന് വന്യമൃഗങ്ങൾക്കും മനസ്സിലായി, കൂടാതെ ഒരു ആരാധകൻ കാട്ടിനുള്ളിലെ റോഡിൽ പ്രാർത്ഥിക്കുന്നുണ്ടെന്നും മനസ്സിലാക്കി. പ്രാർത്ഥനയ്ക്ക് കേടുപാടുകൾ വരുത്താതിരിക്കാൻ കടുവകൾ പ്രാർത്ഥനയ്ക്ക് കാവൽ നിൽക്കുന്നു. സുബ്ഹാനല്ലാഹ്”
വസ്തുത അന്വേഷണം
ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ ഈ ചിത്രം ഞങ്ങള്‍ക്ക് ഇന്ത്യ ടുഡേ 2019ല്‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ലഭിച്ചു. താഴെ കാണുന്ന സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ചിത്രത്തില്‍ നിസ്കരിക്കുന്ന വ്യക്തി കാണാനില്ല. വെറും റോഡില്‍ വിശ്രമിക്കുന്ന സിംഹങ്ങളുടെ സംഘം മാത്രമേ ചിത്രത്തില്‍ കാണുന്നുള്ളൂ.

Screenshot: Original image used in an India Today article.
ലേഖനം വായിക്കു-India Today | Archived Link
ഈ ചിത്രത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2016ല്‍ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ കണ്ട ഒരു കാഴ്ചയുടെതാണ് എന്ന് മനസിലായി. താഴെ നല്കിയ യുട്യൂബ് വീഡിയോയില്‍ മുഴുവന്‍ സംഭവത്തിന്റെ വീഡിയോ നമുക്ക് കാണാം.
രണ്ടു ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം താഴെ നല്കിട്ടുണ്ട്. യഥാര്‍ത്ഥ ചിത്രത്തില്‍ എഡിറ്റ് ചെയ്തിട്ടാണ് നിസ്കരിക്കുന്ന വ്യക്തിയെ ചേര്‍ത്തിരിക്കുന്നത് എന്ന് വ്യക്തമാണ്.

നിഗമനം
സാമുഹ്യ മാധ്യമങ്ങളില്‍ നിസ്കരിക്കുന്ന വ്യക്തിയെ സംരക്ഷിക്കുന്ന കടുവകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വൈറല്‍ ചിത്രം എഡിറ്റ് ചെയ്തതാണ്.

Title:റോഡില്‍ നിസ്കാരം ചെയ്യുന്ന വ്യക്തിയെ സംരക്ഷിക്കുന്ന സിംഹങ്ങളുടെ ഈ ചിത്രം വ്യാജമാണ്….
Fact Check By: Mukundan KResult: Altered
