
പ്രചരണം
വിഷുവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ഇവിടെ നൽകിയിട്ടുള്ളത്. വിഷുവിന് ആവശ്യമായ പടക്കങ്ങളുടെ 500 1000 രൂപയുടെ പടക്ക കിറ്റുകൾ ഹോൾസെയിൽ വിലയിൽ സേവാഭാരതി വീട്ടിൽ എത്തിക്കുന്നു എന്ന സന്ദേശമാണ് പോസ്റ്റിൽ ഉള്ളത്. ഇതിനായി ബന്ധപ്പെടേണ്ട രണ്ട് നമ്പറുകളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു സന്ദേശം താഴെക്കൊടുക്കുന്നു.

വാട്സാപ്പിൽ സന്ദേശം വളരെ വൈറലായി പ്രചരിക്കുന്നുണ്ട്. ഞങ്ങൾ ഈ സന്ദേശത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി.
സന്ദേശത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഫാക്റ്റ് ക്രെസണ്ടോ അന്വേഷിച്ചു. തെറ്റിദ്ധരിക്കപ്പെട്ട പ്രചരണമാണിത് എന്ന് കണ്ടെത്തി. വിശദാംശങ്ങൾ പറയാം.
വസ്തുത ഇതാണ്
സേവാഭാരതിയുടെ പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ ദേശീയ സേവാഭാരതിയുടെ തൃശൂരിലുള്ള ഓഫീസുമായി ബന്ധപ്പെട്ടു. “തൃശൂർ ആമ്പല്ലൂരുള്ള സേവാഭാരതിയില്‍ പ്രവര്‍ത്തിക്കുന്ന ചില യുവാക്കള്‍ തങ്ങളുടെ പ്രദേശത്തെ കുറച്ച് കുടുംബങ്ങള്‍ക്ക് നല്‍കാനായി സ്വകാര്യ ഗ്രൂപ്പില്‍ മാത്രമായി നല്‍കിയ ഒരു സന്ദേശമാണിത്. അത് സേവാഭാരതിയുടെ പേരില്‍ തെറ്റിദ്ധരിച്ച് വ്യാപകമായി പിന്നീട് പ്രചരിക്കുകയാണുണ്ടായത്. സേവാഭാരതിയുടെ ആമ്പല്ലൂര്‍ യൂണിറ്റില്‍ ഉള്‍പ്പെട്ട ചില യുവാക്കള്‍ ഏകദേശം നൂറു വീട്ടുകാര്‍ക്ക് വേണ്ടി മാത്രമാണ് ഈ പദ്ധതി നടത്താന്‍ തീരുമാനിച്ചത്. അതില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാക്കി വച്ചിരിക്കുകയാണ് എന്ന് അറിയാന്‍ കഴിഞ്ഞു. സേവാഭാരതി ഇങ്ങനെയൊരു സേവനം ഒരിടത്തും യഥാര്‍ത്ഥത്തില്‍ നല്‍കുന്നില്ല. ഈ സന്ദേശത്തിന് ഔദ്യോഗികമായി സേവാഭാരതിയുമായി യാതൊരു ബന്ധവുമില്ല.” ദേശീയ സേവാഭാരതിയുടെ തൃശ്ശൂരിലെ സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവിടെ ഓഫീസ് സെക്രട്ടറി ജിതിൻ ആണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്.
സേവാഭാരതിയില്‍ പ്രവര്‍ത്തിക്കുന്ന ചില ചെറുപ്പക്കാര്‍ തൃശൂര്‍ ആമ്പല്ലൂര്‍ ഭാഗത്തെ ചില വീട്ടുകാര്‍ക്ക് മാത്രമായി സ്വകാര്യ ഗ്രൂപ്പിലയച്ച സന്ദേശം പിന്നീട് സേവാഭാരതിയുടെ പേരില്‍ വൈറല്‍ ആവുകയാണ് ഉണ്ടായതെന്ന് സേവാഭാരതിയുടെ സംസ്ഥാന ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു സേവനം കേരളത്തില്‍ വിഷുവിന് സേവാഭാരതി നൽകുന്നില്ല
നിഗമനം
പോസ്റ്റിലെ പ്രചാരണം തെറ്റാണ്. ആമ്പല്ലൂർ ഭാഗത്തെ സേവാഭാരതിയുടെ പ്രവര്‍ത്തകരായ ചില ചെറുപ്പക്കാര്‍ അവിടെ ഒരു സ്വകാര്യ ഗ്രൂപ്പില്‍ മാത്രമായി നല്‍കിയ സന്ദേശം പിന്നീട് സേവാഭാരതിയുടെ പേരില്‍ വൈറല്‍ ആവുകയാണ് ഉണ്ടായത്. സേവാഭാരതി ഇത്തരത്തിലൊരു സേവനം കേരളത്തില്‍ വിഷുവിന് നടത്തുന്നില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വിഷുവിന് ആവശ്യമായ പടക്ക കിറ്റുകൾ ഹോൾസെയിൽ വിലയിൽ സേവാഭാരതി വീടുകളിൽ എത്തിക്കുന്നു എന്നത് തെറ്റായ സന്ദേശമാണ്…
Fact Check By: Vasuki SResult: False
