FACT CHECK: വാട്സാപ്പിനെ കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്….

സാങ്കേതികം

Representative Image; Credit: Reuters

വാട്സപ്പില്‍ നിങ്ങളുടെ കോളുകള്‍ റെക്കോര്‍ഡ്‌ ചെയ്യുകയും നിങ്ങളുടെ വാട്സാപ്പ്, ഫെസ്ബൂക്ക്, ഇന്‍സ്റ്റാഗ്രാംഅക്കൗണ്ടുകള്‍ സര്‍ക്കാര്‍ നിരിക്ഷിക്കുകയും ചെയ്യും എന്ന്‍ വാദിച്ച് ഒരു വാട്സാപ്പ് സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം തെറ്റാണ്ന്ന് കണ്ടെത്തിയിട്ടുണ്ട്. എന്താണ് ഈ സന്ദേശത്തില്‍ പറയുന്നതും എന്താണ് സന്ദേശത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

വാട്സാപ്പ് സന്ദേശം-

മുകളില്‍ നല്‍കിയ വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്:

“നാളെമുതൽവാട്സ്ആപ്പ്നുംവാട്സ്ആപ്പ്കാൾസിനുംനടപ്പിലാവുന്നപുതിയനിയമങ്ങൾ (വോയിസ്‌ആൻഡ്വീഡിയോകാൾ )

1. എല്ലാകോളുകളുംറെക്കോർഡ്ചെയ്യും.

2. എല്ലാകോളുകളുംസേവ്ചെയ്യപ്പെടും.

3. വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാംഎന്നിവനിരീക്ഷിക്കപെടും.

4. ഫോൺമിനിസ്ട്രിസിസ്റ്റംത്തോട്കണക്ട്ചെയ്യപ്പെടും. 

5. അനാവശ്യമെസ്സേജുകൾആർക്കുംസെന്റ്ചെയ്യരുത്.

6. സോഷ്യൽമീഡിയഉപയോഗിക്കുമ്പോൾകുട്ടികളോടുംമുതിർന്നവരോടുംവീട്ടുകാരോടുംബന്ധുക്കളോടുംശ്രദ്ധിക്കാൻപറയുക.

7. ഗവൺമെന്റ്നോപ്രൈംമിനിസ്റ്റർനോഎതിരെയുംരാഷ്ട്രീയപരമായകാര്യങ്ങൾക്ക്എതിരെയുംഉള്ളപോസ്റ്റുകൾഷെയർചെയ്യുകയോസോഷ്യൽമീഡിയയിൽഇടുകയോചെയ്യാതിരിക്കുക.

8. രാഷ്ട്രീയമായമതപരമായഉള്ളമെസ്സേജുകൾഈഅവസ്ഥയിൽഅയക്കുന്നത്ശിക്ഷാകരമായഒരുപ്രവർത്തിയാണ്. വാറണ്ടില്ലാതെനിങ്ങൾഅറസ്റ്റ്ചെയ്യപ്പെടാൻചാൻസുണ്ട്.

9. സീരിയസ്ആയിട്ടുള്ളസൈബർക്രൈംഒഫൻസ്ആയിഇത്കണക്കാക്കുകയുംകണക്കാക്കുന്നതാണ്.

10. എല്ലാഗ്രൂപ്പ്മെമ്പേഴ്സുംമോഡറേറ്റർസുംസീരിയസായിഎടുക്കേണ്ടതാണ്

11. ആരുംതെറ്റായഒരുമെസ്സേജുംഅയക്കരുത്. ഇത്എല്ലാവരെയുംപരമാവധിഅറിയിക്കുക

ഗ്രൂപ്പ്മെമ്പേഴ്സ്ഉള്ളവാട്സാപ്പിലെപുതിയറൂൾസ്

1. 1. = മെസ്സേജ്അയച്ചു

 2. ✓✓ = മെസ്സേജ്ഡെലിവറിആയി

 3. Tᴡᴏʙʟᴜᴇ✓✓= മെസ്സേജ്വായിച്ചു

Tʜʀᴇᴇʙʟᴜᴇ✓✓✓ = നിങ്ങളുടെമെസ്സേജ്ഗവൺമെന്റ്കണ്ടു

 5. Tᴡᴏʙʟᴜᴇ✓✓ᴀɴᴅᴏɴᴇʀᴇᴅ= നിങ്ങളുടെമെസ്സേജ്ഗവൺമെന്റ്കാണുകയുംആക്ഷൻഎടുക്കുകയുംചെയ്തേക്കാം

 6. Oɴᴇʙʟᴜᴇᴀɴᴅᴛᴡᴏʀᴇᴅ✓✓ = നിങ്ങളുടെഇൻഫോർമേഷൻഗവൺമെന്റ്ചെക്ക്ചെയ്യുന്നു

 7. Tʜʀᴇᴇʀᴇᴅ✓✓✓ = നിങ്ങൾക്ക്എതിരെയുള്ളപ്രൊസീഡിംഗ്സ്ഗവൺമെന്റ്ആരംഭിച്ചു.ഉടനെതന്നെനിങ്ങൾക്ക്കോടതിയുടെസമൻസ്കിട്ടുന്നതായിരിക്കും

ഉത്തരവാദിത്വമുള്ളഒരുപൗരൻആവുക. മറ്റുള്ളവരിലേക്ക്ഷെയർചെയ്യുക”.

ഈ സന്ദേശം ഫെസ്ബൂക്കിലും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

വസ്തുത അന്വേഷണം

ഈ സന്ദേശം ഒരു ഇംഗ്ലീഷ് സന്ദേശത്തിന്‍റെ പരിഭാഷയാണ്. ഈ ഇംഗ്ലീഷ് സന്ദേശം ജനുവരി 20 മുതല്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പറയുന്നത് ഇത് നാളെ മുതല്‍ തുടങ്ങും എന്നാണ്. പക്ഷെ ഇതില്‍ വ്യക്തമായി തീയതി തന്നിട്ടില്ല. കുടാതെ ഈ സന്ദേശങ്ങളുടെ സ്രോതസ് സോഷ്യല്‍ മീഡിയയാന്നെന്നാണ് പോസ്റ്റുകളില്‍ പറയുന്നത്.

FacebookArchived Link

ഇതേ സന്ദേശത്തില്‍ മറ്റേ ചില വാദങ്ങളും ടിക്ക് (✓)മാര്‍ക്കിന്‍റെ കാര്യങ്ങളും ചേര്‍ത്ത് ഈ പുതിയ രൂപത്തില്‍ മെസ്സേജ് പ്രചരിപ്പിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ടിക്ക് മാര്‍ക്കിനെ കുറിച്ചുള്ള സന്ദേശം തെറ്റാണെന്ന്‍ കഴിഞ്ഞ കൊല്ലം സര്‍ക്കാറിന്‍റെ പി.ഐ.ബി. ഫാക്റ്റ് ചെക്ക്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട് അവരുടെ ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Link

വാട്സാപ്പ് നമ്മുടെ കോളുകള്‍ റെക്കോര്‍ഡ്‌ ചെയ്യില്ല എന്ന് അവര്‍ ഈ അടുത്ത കാലത്ത് പുതിയ പ്രൈവസി നിയമത്തിന് മുകളില്‍ ഉണ്ടായ വാദത്തിനെ തുടര്‍ന്ന്‍ വ്യക്തമാക്കിയിരുന്നു. കുടാതെ അവര്‍ പ്രൈവസി നിയമങ്ങളില്‍ മാറ്റം തല്‍കാലം നിര്‍ത്തുകയും ചെയ്തിരുന്നു.

Whatsapp

നിഗമനം

വൈറല്‍ സന്ദേശം തെറ്റാണ്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ പല ദിവസങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ വാട്സാപ്പും സര്‍ക്കാരും ഈ സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:വാട്സാപ്പിനെ കുറിച്ച് പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •