കോഴിക്കോട് ജില്ല കളക്ടര്‍ കോവിഡിനെ സംബന്ധിച്ച് ഇങ്ങനെയൊരു സന്ദേശം പുറത്ത് വിട്ടിട്ടില്ല…

Coronavirus ആരോഗ്യം

രാജ്യത്തിലും സംസ്ഥാനത്തിലും ദിവസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കോവിഡ്‌  രോഗ വ്യാപനം കൂടുന്നതോടെ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങളുടെ എന്നാവും ദിവസം വര്‍ദ്ധിക്കുകയാണ്. സാമുഹ്യ മാധ്യമങ്ങളില്‍ കോഴിക്കോട് ജില്ല കളക്ടറുടെ പേരില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തില്‍ കോവിഡ്‌ വ്യാപനത്തിന്‍റെ ഈ കാലത്തില്‍ പാലിക്കാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങലുണ്ട്. സന്ദേശത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്: “*കോഴിക്കോട് ജില്ലാ കളക്ടർ.*

🛑🛑🛑🛑🛑🛑

*ഭയപെടരുത് ജാഗ്രതാ വേണം കോഴിക്കോട് ജില്ലാ ഉൾപ്പടെ കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ് ഏത് നിമിഷവും എവിടെയും എത്താം, സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട . സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു..* *അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക….*

⛑ *ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത് സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.*

⛑ *കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്.*

⛑ *ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും പോകാതിരിക്കുക*

⛑ *കല്യാണങ്ങൾക്കു പങ്കെടുക്കാതിരിക്കുക , ഈ കൊറോണ കാലത്തു കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് തന്നെ വഞ്ചനയാണ്.*

⛑ *ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക, വളരെ അടുത്ത ബന്ധുക്കൾ അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം*

⛑ *എല്ല ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക*

⛑ *നോട്ടു എണ്ണുമ്പോൾ നാവിൽ തൊട്ടു വിരൽ നനക്കരുത്.*

⛑ *നമ്മുടെ മൊബൈൽ മറ്റുള്ളവർക്കോ മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടതിരിക്കുക അതു സ്വന്തം വീട്ടിൽ ആയാൽ പോലും.*

⛑ *ദയവു ചെയ്തു കാറി തുപ്പരുത്,പൊതുസ്ഥലത്ത് തീരെ തുപ്പരുത്,മൂക്കു ചീറ്റരുത്,തുറന്നു തുമ്മരുത്*

⛑ *പുക വലിക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ മാറി പോയി ഒതുക്കത്തിൽ വലിക്കുക*

⛑ *പുറത്തു നിന്നു ചായ വെള്ളം ഡിസ്പോസിബിൽ ഗ്ലാസ്സിൽ കുടിക്കുക*

⛑ *നോട്ടു ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ സാനിറ്റൈസേർ കയ്യിൽ തേക്കുക*

⛑ *ആർക്കും ഹസ്തദാനം നൽകരുത്*

⛑ *ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ ആയി ആരും തോളിൽ കായിടുകയോ അടുത്തു നിൽക്കുകയോ ചെയ്യരുത്.*

⛑ *കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകണം.*

⛑ *വാഹനങ്ങളിൽ സാനിറ്റൈസേർ കരുതണം.*

⛑ *അപരിചിതരെ വാഹനത്തിൽ കയറ്റരുത്.*

⛑ *AC പൂർണമായും ഒഴിവാക്കേണ്ടതാണ്.*

⛑ *നമ്മൾ ഉപയോഗിക്കുന്ന പേന മറ്റുള്ളക്കർക്കു കൊടുക്കരുത്.*

⛑ *കൈകൾ കൊണ്ട് എവിടെ തൊട്ടലും സാനിറ്റൈസേർ ഉപയോഗിക്കുക*

⛑ *ക്ലോത് മാസ്ക് എന്നും കഴുകുക.*”  

Facebook Archived Link

പക്ഷെ ഈ സന്ദേശത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെയാണ്-

ഞങ്ങള്‍ കോഴിക്കോട് കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന്‍റെ പീ.എ.യോട് ഈ സന്ദേശത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു സന്ദേശം കോഴിക്കോട് കളക്ടര്‍ ഓഫീസില്‍ നിന്ന് പുറത്ത് വിട്ടിട്ടില്ല എന്ന് അദേഹം വ്യക്തമാക്കി.

സന്ദേശത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ നമുക്ക് കോവിഡ്‌ കാലത്തില്‍ മുന്‍കരുതലായി പാലിക്കാം പക്ഷെ ഈ സന്ദേശം കോഴിക്കോട് ജില്ല കളക്ടറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. 

നിഗമനം

കോഴിക്കോട് ജില്ല കളക്ടര്‍ കോവിഡിനെ കുറിച്ച് ഇങ്ങനെയൊരു മാര്‍ഗനിര്‍ദേശങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിളുടെ പ്രചരിപ്പിച്ചിട്ടില്ല.

Avatar

Title:കോഴിക്കോട് ജില്ല കളക്ടര്‍ കോവിഡിനെ സംബന്ധിച്ച് ഇങ്ങനെയൊരു സന്ദേശം പുറത്ത് വിട്ടിട്ടില്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •