
സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ് രോഗത്തിനെ കുറിച്ചുള്ള പല കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇതില്‍ മിക്കവാറും കോവിഡ് സംബന്ധിച്ച് എടുക്കാനുള്ള മുന്‍കരുതലുകളെ കുറിച്ചാണ്. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ച് തെറ്റായ പല സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശത്തിനെ കുറിച്ചാണ് നാം അറിയാന്‍ പോകുന്നത്. പലരും ഈ സന്ദേശം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് ഹെല്പ്ലൈന്‍ നമ്പര്‍ 9049053770ലേക്ക് ആയിച്ചിരുന്നു. ഞങ്ങള്‍ ഈ സന്ദേശത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സന്ദേശം ടാറ്റാ ഹെല്‍ത്ത് അയച്ച സന്ദേശമല്ല എന്ന് മനസിലായത്. കൂടാതെ ഞങ്ങള്‍ ഇതിനെ മുന്നേ പരിശോധിച്ച പല വ്യാജ വാദങ്ങളും ഈ സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്താണ് പോസ്റ്റില്‍ പറയുന്നതും എന്താണ് വസ്തുത എന്ന് നമുക്ക് അറിയാം.
പ്രചരണം
വാട്സാപ്പ് സന്ദേശം-
ഫെസ്ബൂക്കില്‍ പ്രചരണം-
പോസ്റ്റിന്‍റെ ഉലടകം ഇങ്ങനെ-“കോവിഡ് മെഡിക്കൽ കിറ്റ് വീട്ടിൽ ആവശ്യമാണ്:
1. പാരസെറ്റമോൾ
2. മൗത്ത് വാഷിനും ഗാർഗലിനുമുള്ള ബെറ്റാഡൈൻ
3. വിറ്റാമിൻ സി, ഡി 3
5. ബി കോംപ്ലക്സ്
6. നീരാവിക്ക് നീരാവി + ഗുളികകൾ
7. ഓക്സിമീറ്റർ
8. ഓക്സിജൻ സിലിണ്ടർ (അടിയന്തരാവസ്ഥയ്ക്ക് മാത്രം)
9. അരോഗ്യ സെറ്റു അപ്ലിക്കേഷൻ
10. ശ്വസന വ്യായാമങ്ങൾ
1. മൂക്കിൽ മാത്രം കോവിഡ് – വീണ്ടെടുക്കൽ സമയം അര ദിവസമാണ്. (സ്റ്റീം ഇൻഹേലിംഗ്), വിറ്റാമിൻ സി സാധാരണയായി പനി ഇല്ല. അസിംപ്റ്റോമാറ്റിക്.
2. തൊണ്ടയിലെ കോവിഡ് – തൊണ്ടവേദന, വീണ്ടെടുക്കൽ സമയം 1 ദിവസം (ചൂടുവെള്ളം, കുടിക്കാൻ ചെറുചൂടുവെള്ളം, ടെമ്പിൾ ആണെങ്കിൽ പാരസെറ്റമോൾ. വിറ്റാമിൻ സി, ബോംപ്ലെക്സ്. ആൻറിബയോട്ടിക്കിനേക്കാൾ കഠിനമാണെങ്കിൽ.
3. ശ്വാസകോശത്തിലെ കോവിഡ്- ചുമയും ശ്വാസോച്ഛ്വാസവും 4 മുതൽ 5 ദിവസം വരെ. (വിറ്റാമിൻ സി, ബി കോംപ്ലക്സ്, ചൂടുവെള്ളം, ഓക്സിമീറ്റർ, പാരസെറ്റമോൾ, സിലിണ്ടർ കഠിനമാണെങ്കിൽ, ധാരാളം ദ്രാവകം ആവശ്യമുണ്ട്, ആഴത്തിലുള്ള ശ്വസന വ്യായാമം.
ആശുപത്രിയെ സമീപിക്കേണ്ട ഘട്ടം:
ഓക്സിജന്റെ അളവ് നിരീക്ഷിക്കുക. ഇത് 43 ന് സമീപം പോയാൽ (സാധാരണ 98-100) നിങ്ങൾക്ക് ഓക്സിജൻ സിലിണ്ടർ ആവശ്യമാണ്. വീട്ടിൽ ലഭ്യമാണെങ്കിൽ മറ്റൊരു ആശുപത്രിയും പ്രവേശിക്കുന്നില്ല.
* ആരോഗ്യത്തോടെയിരിക്കുക, സുരക്ഷിതമായി തുടരുക! *
ഇന്ത്യയിലെ നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് ദയവായി fwd ചെയ്യുക. ഇത് ആരെയൊക്കെ സഹായിക്കുമെന്ന് നിങ്ങൾക്കറിയില്ല.
ടാറ്റ ഗ്രൂപ്പ് നല്ല സംരംഭം ആരംഭിച്ചു, അവർ ചാറ്റുകളിലൂടെ ഓൺലൈനിൽ സ doctors ജന്യ ഡോക്ടർമാരുടെ കൺസൾട്ടേഷൻ നൽകുന്നു. ഈ സൗകര്യം നിങ്ങൾക്കായി ആരംഭിച്ചതിനാൽ നിങ്ങൾ ഡോക്ടർമാർക്ക് പുറത്തേക്ക് പോകേണ്ടതില്ല, നിങ്ങൾ വീട്ടിൽ സുരക്ഷിതമായിരിക്കും.
ചുവടെയുള്ള ലിങ്ക്, ഈ സൗകര്യം പ്രയോജനപ്പെടുത്താൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു.
https://www.tatahealth.com/online-doctor-consultation/general-physician
ഇൻസുലേഷൻ ആശുപത്രികൾക്കുള്ളിൽ നിന്നുള്ള ഉപദേശം, ഞങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാം
ഇൻസുലേഷൻ ആശുപത്രികളിൽ കഴിക്കുന്ന മരുന്നുകൾ
1. വിറ്റാമിൻ സി -1000
2. വിറ്റാമിൻ ഇ (ഇ)
3. (10 മുതൽ 11 വരെ) മണിക്കൂർ വരെ, സൂര്യപ്രകാശത്തിൽ 15-20 മിനിറ്റ് ഇരിക്കുക.
4. മുട്ട ഭക്ഷണം ഒരിക്കൽ ..
5. ഞങ്ങൾ കുറഞ്ഞത് 7-8 മണിക്കൂർ വിശ്രമം / ഉറക്കം എടുക്കുന്നു
6. ഞങ്ങൾ ദിവസവും 1.5 ലിറ്റർ വെള്ളം കുടിക്കുന്നു
7. എല്ലാ ഭക്ഷണവും warm ഷ്മളമായിരിക്കണം (തണുപ്പല്ല).
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ ആശുപത്രിയിൽ ചെയ്യുന്നത് അത്രയേയുള്ളൂ
കൊറോണ വൈറസിന്റെ പി.എച്ച് 5.5 മുതൽ 8.5 വരെ വ്യത്യാസപ്പെടുന്നു
അതിനാൽ, വൈറസിനെ ഇല്ലാതാക്കാൻ നാം ചെയ്യേണ്ടത് വൈറസിന്റെ അസിഡിറ്റി ലെവലിനേക്കാൾ കൂടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്.
അതുപോലെ :
വാഴപ്പഴം
പച്ച നാരങ്ങ – 9.9 പി.എച്ച്
മഞ്ഞ നാരങ്ങ – 8.2 പി.എച്ച്
അവോക്കാഡോ – 15.6 പി.എച്ച്
* വെളുത്തുള്ളി – 13.2 പി.എച്ച്
* മാമ്പഴം – 8.7 പി.എച്ച്
* ടാംഗറിൻ – 8.5 പി.എച്ച്
* പൈനാപ്പിൾ – 12.7 പി.എച്ച്
* വാട്ടർ ക്രേസ് – 22.7 പി.എച്ച്
* ഓറഞ്ച് – 9.2 പി.എച്ച്
നിങ്ങൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് എങ്ങനെ അറിയാം?
1. തൊണ്ടയിലെ ചൊറിച്ചിൽ
2. തൊണ്ട വരണ്ട
3. വരണ്ട ചുമ
4. ഉയർന്ന താപനില
5. ശ്വാസം മുട്ടൽ
6. മണം നഷ്ടപ്പെടുന്നു ….
ചെറുചൂടുള്ള വെള്ളമുള്ള നാരങ്ങ ശ്വാസകോശത്തിലെത്തുന്നതിനുമുമ്പ് തുടക്കത്തിൽ വൈറസിനെ ഇല്ലാതാക്കുന്നു.
ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ എല്ലാ കുടുംബത്തിനും സുഹൃത്തുക്കൾക്കും നൽകുക.”
വസ്തുത അന്വേഷണം
ഈ സന്ദേശം പല ദിവസങ്ങളായി ഇംഗ്ലീഷിലും അന്യ ഭാഷകളിലും പ്രചരിക്കുകയാണ്. ഇതിനെ മുമ്പേ ഞങ്ങളുടെ ആസാം ടീം ഇതിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
ഈ സന്ദേശം ടാറ്റാ ഹെല്‍ത്ത് പ്രച്ചരിപ്പിച്ചതല്ല എന്ന് ടാറ്റാ ഹെല്‍ത്ത് തന്നെ അവരുടെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിട്ടുണ്ട്.
@tatahealth there is a msg on whatsapp attributed to @TataCompanies & you regarding Covid Medical Kit/Cures. Can you confirm the authenticity of this msg @IndiaToday @timesofindia pic.twitter.com/ejRfMH4Plr
— Ujjwal Sabharwal (@UjjwalSabharwal) June 13, 2020
കുടാതെ വാട്സാപ്പ് പ്രചരണങ്ങളെ വിശ്വസിക്കാതെ കോവിഡ് രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ഉടന്നെ ഡോക്ടറെ ബന്ധപെടുക എന്ന ഉപദേശവും ടാറ്റാ ഹെല്‍ത്ത് അവരുടെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ നല്‍കുന്നുണ്ട്.
കുടാതെ സന്ദേശത്തില്‍ പറയുന്നു, “കൊറോണ വൈറസിന്റെ പി.എച്ച് 5.5 മുതൽ 8.5 വരെ വ്യത്യാസപ്പെടുന്നു
അതിനാൽ, വൈറസിനെ ഇല്ലാതാക്കാൻ നാം ചെയ്യേണ്ടത് വൈറസിന്റെ അസിഡിറ്റി ലെവലിനേക്കാൾ കൂടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്…” ഈ വാദം തെറ്റാണെന്ന് ഞങ്ങള്‍ ഇതിനെ മുന്നേ നടത്തിയ അന്വേഷണത്തില്‍ വ്യതമായിട്ടുണ്ട്. കൊറോണവൈറസിന് പി.എച്ച്. ഇല്ല എന്നാണ് വസ്തുത.
വായിക്കൂ: FACT CHECK: ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കൊറോണവൈറസിനെ പരാജയപെടുത്താന്‍ പറ്റില്ല…
കുടാതെ, “ചെറുചൂടുള്ള വെള്ളമുള്ള നാരങ്ങ ശ്വാസകോശത്തിലെത്തുന്നതിനുമുമ്പ് തുടക്കത്തിൽ വൈറസിനെ ഇല്ലാതാക്കുന്നു.” എന്ന വാദവും തെറ്റാണ്.
വായിക്കൂ: ചൂടുള്ള ദ്രാവകങ്ങൾ അൽപാൽപമായി കഴിക്കുന്നത് കോവിഡ് 19 വൈറസിനെ നശിപ്പിക്കും എന്നത് തെറ്റായ വിവരമാണ്
നിഗമനം
ടാറ്റാ ഹെല്‍ത്ത് വിട്ടില്‍ കോവിഡ് കിറ്റ് ഉണ്ടാക്കാന്‍ ഉപദേശിച്ച് യാതൊരു സന്ദേശവും പുറത്ത് ഇറക്കിയിട്ടില്ല എന്ന് അവര്‍ തന്നെ വ്യക്തമാക്കിട്ടുണ്ട്. കുടാതെ വൈറല്‍ വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും തെറ്റാണ് എന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Title:വീട്ടില്‍ വെക്കാനുള്ള കോവിഡ്-19 മെഡിക്കല്‍ കിറ്റ് എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വാട്സാപ്പ് സന്ദേശം ടാറ്റാ ഹെല്‍ത്തിന്‍റേതല്ല…
Fact Check By: Mukundan KResult: False
