FACT CHECK: നീരാവി ശ്വസിക്കുന്നത് കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്നറിയിച്ച് എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

ആരോഗ്യം സാമൂഹികം

പ്രചരണം 

കോവിഡ് മഹാമാരി വ്യാപനം നിയന്ത്രണാതീതമായി ഉയരുമ്പോള്‍ പരിഭ്രാന്തരായ ആളുകള്‍ തങ്ങളുടെ പക്കലെത്തുന്ന ഏതു തരം ചികിത്സയെ കുറിച്ചുള്ള അറിവുകളും പിന്തുടരാന്‍ തീരുമാനിക്കുന്ന മാനസികാവസ്ഥയിലേയ്ക്ക് നയിക്കപ്പെടും. സാമൂഹ്യ മാധ്യമങ്ങള്‍ ഇതിന് വലിയൊരു പങ്കു വഹിക്കുന്നുണ്ട്. 

ഇത്തരത്തില്‍ കോവിഡ് പ്രതിരോധത്തിനായി നീരാവി പിടിക്കുന്നത് ഫലപ്രദമാണ് എന്നും എങ്ങനെയാണ് നീരാവി പിടിക്കേണ്ടത് എന്നും എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു സന്ദേശം ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. 

എയർ മാർഷൽ അശുതോഷ് ശർമ, ചെസ്റ്റ്ഫിസിഷ്യൻ, പൾമോണോളജിസ്റ്റ് കമാൻഡ് ഹോസ്പിറ്റൽ എയർ ഫോഴ്സ്, ബാംഗ്ലൂർ പറയുന്നു. ചൂടുവെള്ളം കുടിക്കുന്നത് നമ്മുടെ തൊണ്ടയ്ക്ക് നല്ലതാണ്.

എന്നാൽ ഈ കൊറോണ വൈറസ് 3 മുതൽ 4 ദിവസം വരെ നമ്മുടെ മൂക്കിന്റെ പരനാസൽ സൈനസിൽ മറഞ്ഞിരിക്കുന്നു (എട്ട് മണിക്കൂർ സാധാരണ നിലയിൽ).

നമ്മുടെ കുടിക്കുന്ന ചൂടുവെള്ളം അവിടെ എത്തുന്നില്ല.

പരനാസൽ സൈനസിനു പിന്നിൽ മറഞ്ഞിരിക്കുന്ന ഈ വൈറസ് 4 മുതൽ 5 ദിവസത്തിനുശേഷം

നമ്മുടെ ശ്വാസകോശത്തിൽ എത്തുന്നു

അപ്പോൾ നമുക്ക് ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

അതുകൊണ്ടാണ് നീരാവി എടുക്കുന്നത് വളരെ പ്രധാനമായത്.

അത് നമ്മുടെ പരനാസൽ സൈനസിന്റെ പിന്നിൽഎത്തിച്ചേരുന്നു.

മൂക്കിൽ നീരാവി ഉപയോഗിച്ച്  ഈ വൈറസിനെ കൊല്ലണം.

50° C ൽ, ഈ വൈറസ് പ്രവർത്തനരഹിതമാകും.

അതായത് പക്ഷാഘാതം.

60° C ന് ഈ വൈറസ് ദുർബലമാകുന്നു. മനുഷ്യ പ്രതിരോധശേഷി സിസ്റ്റത്തിന് അതിനെതിരെ പോരാടാനാകും. 70 ഡിഗ്രി സെൽഷ്യസിൽ ഈ വൈറസ് പൂർണ്ണമായും മരിക്കുന്നു. ഇതാണ് നീരാവി ചെയ്യുന്നത്. 

മിക്കവാറും മുഴുവൻ പൊതുജനങ്ങൾക്കും ആരോഗ്യ വകുപ്പിനും ഇത് അറിയാം. 

എല്ലാവരും എടുക്കാൻ ആഗ്രഹിക്കുന്നു.

എന്നാൽ  അവർ ഈ വിവരങ്ങൾ പരസ്യമായി പങ്കിടില്ല.

വീട്ടിൽ താമസിക്കുന്ന ഒരാൾ ദിവസത്തിൽ ഒരിക്കൽ നീരാവി എടുക്കണം.

പലചരക്ക് സാധനങ്ങൾ   പച്ചക്കറികൾ തുടങ്ങിയവ വാങ്ങാൻ നമ്മൾ വിപണിയിൽ പോയാൽ ദിവസത്തിൽ രണ്ടുതവണ നീരാവി എടുക്കുക. ഓഫീസിലേക്ക് പോകുന്ന ആളുകൾ അല്ലെങ്കിൽ മറ്റുള്ളവരെ കണ്ടുമുട്ടുന്നവർ  ഒരു ദിവസം 3 തവണ നീരാവി എടുക്കണം.  *നീരാവി വാരം* 

ഡോക്ടർമാരുടെ അഭിപ്രായത്തിൽ,

മൂക്കിലൂടെയും വായിലൂടെയും  നീരാവി ശ്വസിക്കുകയാണെങ്കിൽ,കോവിഡ് -19 നെ കൊല്ലാൻ കഴിയും.

കൊറോണ വൈറസ് ഗണ്യമായി ഇല്ലാതാവുകയും ചെയ്യും.

എല്ലാ ആളുകളും ഒരാഴ്ചത്തേക്ക് ഒരു *സ്റ്റീം ഡ്രൈവ് കാമ്പെയ്‌ൻ* ആരംഭിക്കുകയാണെങ്കിൽ പകർച്ചവ്യാധി വളരെ വേഗം അവസാനിക്കും. ഒരാഴ്ചത്തേക്ക് രാവിലെയും വൈകുന്നേരവും

വെറും 5 മിനിറ്റ്. ഓരോ തവണയും,

നീരാവി ശ്വസിക്കൽ പ്രക്രിയ ആരംഭിക്കുക.

നാമെല്ലാവരും ഒരാഴ്ച ഈ രീതി സ്വീകരിച്ചാൽ മാരകമായ കോവിഡ് -19 ഗണ്യമായി മായ്‌ക്കപ്പെടും 

ഈ പരിശീലനത്തിന് പാർശ്വഫലങ്ങളൊന്നുമില്ല.

മാത്രമല്ല ഒന്നിനും പണച്ചിലവില്ല.

ഈ മനോഹരമായ ലോകത്തിൽ നമുക്കെല്ലാവർക്കും  ഒരുമിച്ച് ജീവിക്കുകയും സ്വതന്ത്രമായി നടക്കുകയും ചെയ്യാം.”

എന്നാണ് സന്ദേശത്തില്‍ നല്‍കിയിട്ടുള്ളത്. 

archived linkFB post

ഫാക്റ്റ് ക്രെസണ്ടോ സന്ദേശത്തെ കുറിച്ച് അന്വേഷിച്ചു. വ്യാജ പ്രചാരണമാണ് എയര്‍ മാര്‍ഷലിന്‍റെ പേരില്‍ പ്രചരിക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു. വിശദാംശങ്ങള്‍ പറയാം.

വസ്തുത അറിയൂ

നിരവധിപ്പേര്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്.

കോവിഡ് മഹാമാരിക്കെതിരെ പൊരുതുവാന്‍ ചില നാട്ടു വൈദ്യങ്ങള്‍ വിജയകരമാണ് എന്നുള്ള പ്രചാരണത്തിന് മുകളില്‍ ഞങ്ങള്‍ കഴിന്ഹ വര്‍ഷം ചില ഫാക്റ്റ് ചെക്കുകള്‍ നടത്തിയിരുന്നു. ലിങ്കിലെ ലേഖനം ശ്രദ്ധിക്കുക:

RAPID FACT CHECK: നീരാവി പിടിച്ചാല്‍ കോവിഡ്‌-19 രോഗം മാറില്ല…

ഇതേ സന്ദേശം അതായത് എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മ ഈയിടെ നല്‍കി എന്ന് പറയുന്ന ഈ സന്ദേശം കഴിഞ്ഞ വര്‍ഷം മുതല്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അശുതോഷ് ശര്‍മയുടെ പേരില്‍ അല്ലായിരുന്നു എന്ന് മാത്രം. നീരാവി പിടിക്കുന്നത്‌ കൊണ്ട് മാത്രം കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഇതുവരെ ഒരു ഗവേഷണ ഫലങ്ങളും പുറത്തു വന്നിട്ടില്ല. കൊറോണ വൈറസ് ഇപ്രകാരം നിര്‍വീര്യമാകുമെന്നും ഇതുവരെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇല്ല. 

എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മയുടെ പേരില്‍ വ്യാജ പ്രചാരണമാണ്  നടക്കുന്നത് എന്ന് അറിയിച്ചു കൊണ്ട് വ്യോമസേന ഒരു ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

archived link

അദ്ദേഹം ഇങ്ങനെ യാതൊരു സന്ദേശവും സാമൂഹ്യ മാധ്യമ പ്രചാരണത്തിനായി നല്‍കിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി പ്രതിരോധ മന്താലയത്തിന്‍റെ പേരില്‍ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നീരാവി കൊണ്ട് കോവിഡ് പ്രതിരോധിക്കാമെന്നും സുഖപ്പെടുത്താമെന്നും കഴിഞ്ഞ കൊല്ലം പ്രചരണമുണ്ടായപ്പോള്‍ ഞങ്ങള്‍  ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശ്വാസകോശ രോഗ വിദഗ്ദ്ധന്‍ ഡോ. വേണുഗോപാലിനോട്‌  പ്രചാരണത്തിന്‍റെ വാസ്തവികതയെ കുറിച്ച് അന്വേഷിച്ചിരുന്നു. “ആവി പിടിക്കുമ്പോള്‍ ശ്വാസകോശ സംബന്ധമായ ഏതു രോഗികള്‍ക്കും തൊണ്ടയ്ക്ക് കുറച്ച് ആശ്വാസം ലഭിക്കും. ശ്വാസകോശത്തിന് ഇത്തിരി അയവ് ലഭിച്ചതായി അനുഭവപ്പെടും. അല്ലാതെ കോവിഡ് 19 നെ ആവി കൊണ്ട് പ്രതിരോധിക്കാം എന്നൊക്കെ വെറുതേ പറയുന്നതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയാണ് വേണ്ടത്.” ഇതാണ് അദ്ദേഹം തന്ന മറുപടി. 

ഇതുകൂടാതെ ആവി പിടിച്ചാല്‍ കോവിഡ് പോകില്ലെന്നും പ്രചരണം തെറ്റാണെന്നും അറിയിച്ചു കൊണ്ട് പ്രസ്‌ ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് പ്രസിദ്ധീകരിച്ചിരുന്നു. 

നീരാവി ശ്വസിച്ചാല്‍ കോവിഡ് ശമനമുണ്ടാകും എന്ന വാദത്തെ കുറിച്ച് പ്രമുഖ മാധ്യമമായ റോയിട്ടേഴ്സ്  ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വാദം അടിസ്ഥാന രഹിതമാണ് എന്നാണ് അവര്‍ നിഗമനത്തിലെത്തിയത്. 

archived link

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സന്ദേശം മുഴുവനും തേത്തും തെറ്റിദ്ധാരണ സ്രിഷ്ടിക്കുന്നതുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

കോവിഡ് പ്രതിരോധത്തിനായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സന്ദേശം പൂര്‍ണ്ണമായും തെറ്റാണ്. നീരാവി പിടിക്കുന്നതുകൊണ്ട് കോവിഡ് രോഗത്തെ പ്രതിരോധിക്കാനോ അകറ്റാനോ സാധിക്കുമെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. നീരാവി കൊവിടെനെ പ്രതിരോധിക്കുന്നുള്ള പ്രചരണം കഴിഞ്ഞ വര്‍ഷം മുതല്‍ നടക്കുന്നതാണ്. കൂടാതെ എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മ ഇങ്ങനെയൊരു സന്ദേശം നല്‍കിയിട്ടില്ല എന്ന് വ്യോമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:നീരാവി ശ്വസിക്കുന്നത് കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്നറിയിച്ച് എയര്‍ മാര്‍ഷല്‍ അശുതോഷ് ശര്‍മയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *