ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

Misleading കായികം

വിവരണം

2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം കാണാന്‍ എത്തുന്നവര്‍  ബിയര്‍ ക്യാനുകളില്‍ പെപ്‌സി പോലെയുള്ള ശീതളപാനീയങ്ങളുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ച് അകത്തേക്ക് കടക്കുന്നുണ്ട് എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു ചിത്രമാണ് ഈ പേരില്‍ പ്രധാനമായും പ്രചരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പെപ്‌സി എന്നെഴുതിയ ക്യാനിന്‍റെ സ്റ്റിക്കര്‍ കീറി മാറ്റുമ്പോള്‍ അതിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ ബിയറിന്‍റെ ക്യാനാണുള്ളത് എന്നതാണ് പ്രചരണം. ഒഫന്‍സീവ് കമ്പനി ഒഫീഷ്യല്‍ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റ്-

Instagram Post Archived Screenshot 

യഥാര്‍ത്ഥത്തില്‍ ഫിഫ മത്സരങ്ങള്‍ നടക്കുന്ന ഖത്തറിലെ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ആരാധകര്‍ ഇത്തരത്തില്‍ ബിയര്‍ കയറ്റുന്നുണ്ടോ? ഇത് പിടികൂടിയതിന്‍റെ ചിത്രമാണോ പ്രചരിക്കുന്നത്. എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. നിരവധി സെര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിച്ചെങ്കിലും അല്‍ അറേബിയ റിപ്പോര്‍ട്ട് 2015 മെയ് 12ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പരിശോധിച്ചതില്‍ നിന്നം ലഭിച്ച വിവരം ഇങ്ങനെയാണ്. സൗദി അറേബിയയുടെ അല്‍ ബത്ത അതിര്‍ത്തിയലൂടെ കടത്താന്‍ ശ്രമിച്ച 48,000 ബിയര്‍ ക്യാനുകള്‍ ബോര്‍ഡര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി എന്നതാണ്. വാര്‍ത്ത. പെപ്‌സിയുടെ ലേബല്‍ ഹേനിക്കന്‍ എന്ന ബിയര്‍ ക്യാനിന്‍റെ പുറമെ ഒട്ടിച്ചാണ് ബിയര്‍ കടത്താന്‍ ശ്രമിച്ചത്. മദ്യ നിരോധനം നിലനില്‍ക്കുന്ന സൗദി അറേബ്യയിലേക്ക് ധാരാളം കള്ളകടത്ത് സംഘങ്ങള്‍ പല വിധത്തില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിക്കാറുണ്ടെന്നും വാര്‍ത്തയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

അല്‍ അറേബിയ ന്യൂസ്-

Al Arabiya News 

നിഗമനം

2015ല്‍ സൗദി അറേബിയയിലെ അല്‍ ബത അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ച 48,000 ബിയര്‍ ക്യാനുകള്‍ ബോര്‍ഡര്‍ കസ്റ്റംസ് പിടികൂടിയപ്പോഴുള്ള ചിത്രമാണ് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ നിന്നും പിടികൂടിയതെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് തന്നെ അനുമാനിക്കാം.


ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *