കൊറോണ രക്ഷക്ക് എന്ന പരിരക്ഷ പോളിസിയെ കുറിച്ചുള്ള ഈ വൈറല്‍ വീഡിയോയില്‍ എത്ര സത്യാവസ്ഥയുണ്ട് അറിയൂ…

Coronavirus ദേശീയം സാമുഹികം

കൊറോണ കാലത്തില്‍ രോഗം മൂലം പലര്‍ക്കും സാമ്പത്തികമായി പല പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. രോഗത്തിന്‍റെ ചികിത്സയുടെ ചിലവിനോടൊപ്പം ജോലിയും പണിയും നഷ്ടപെട്ട കാരണം വരുമാനത്തിന്‍റെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ കാലത്തില്‍ കൊറോണ പരിരക്ഷ യോജനകള്‍ ജനങ്ങള്‍ക്ക് കുറച്ച് ആശ്വാസം നല്‍കാനായി പരിരക്ഷ കമ്പനികള്‍ നല്‍കുന്നുണ്ട്. ഇതിന്‍റെ പശ്ച്യതലത്തില്‍ ഒരു വീഡിയോ സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വെറും 609 രൂപ പ്രീമിയം അടിച്ചാല്‍ 2.5 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിക്കും എന്ന തരത്തിലാണ് വീഡിയോയിലൂടെ വാദിക്കുന്നത്. പക്ഷെ ഇതില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് അറിയാന്‍ പലരും ഞങ്ങള്‍ക്ക് ഈ വീഡിയോ അയച്ച് അന്വേഷിക്കാന്‍ അഭ്യര്‍ഥിച്ചു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തിലൂടെ കണ്ടെത്തി വസ്തുതകള്‍ എന്താണെന്ന്‍ നമുക്ക് അറിയാം,

പ്രചരണം

വാട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പ്രചരണം-

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഒരു വാർത്താ ചാനലുകാരും ഇതൊന്നും നമ്മെ അറിയിക്കില്ല. *609 രൂപക്ക് രണ്ടരലക്ഷം* നമ്മുടെ അക്കൗണ്ടിലേക്കു വരുന്ന ഇ പോളിസി കേന്ദ്രസർക്കാരിന്റെ കൊറോണ ഇൻഷുറൻസ് പോളിസിയാണ്.ഇതു എല്ലാവരിലേക്കും എത്തിക്കുക. പല ഇൻഷുറൻസ് കമ്പനിയും പല തരത്തിലാണ് ക്യാഷ് വാങ്ങുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക. ഷെയർ ചെയ്യുക.”

വീഡിയോ-

FacebookArchived Link

വസ്തുത അന്വേഷണം

1. കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ പരിരക്ഷ പോളിസിയാണ് കൊറോണ രക്ഷക്ക്

 വീഡിയോയില്‍ പറയുന്നത് ഐ.ആര്‍.ഡി.എ.ഐ. അതായത് ഇന്‍ഷുറന്‍സ് രേഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അത്തോറിറ്റി ഓഫ് ഇന്ത്യ (Insurance Regulatory and Development Authority of India) ഇറക്കിയ ഇന്‍ഷുറന്‍സ് പോളിസിയാണ് കൊറോണ രക്ഷക്ക്. ഐ.ആര്‍.ഡി.എ.ഐ. ഒരു സ്വതന്ത്ര നിയന്ത്രണ ബോര്‍ഡ്‌ ആണ്. ആര്‍.ബി.ഐ. സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് പോലെ, ഇന്‍ഷുറന്‍സ് മേഖലയെ നിയന്ത്രിക്കുന്ന ആധികാരിക ബോര്‍ഡ് ആണ് ഐ.ആര്‍.ഡി.എ.ഐ. ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ളതല്ല. അത് കാരണം ഈ പോളിസി കേന്ദ്ര സര്‍ക്കാരിന്‍റെതല്ല.

IRDAI

2. കൊറോണ സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐ.ആര്‍ഡി.എ.ഐ. നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍:

Guidelines-on-CSP_26062020

 ഐ.ആര്‍.ഡി.എ.ഐ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബീമ കമ്പനികള്‍ക്ക് കൊറോണ വൈറസിനെ നേരിടാന്‍ ജനങ്ങള്‍ക്ക്‌ പരിരക്ഷ സ്കീമുകള്‍ ലഭ്യമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. എല്ലാ ജനറല്‍ ഇന്‍ഷുറന്‍സ് അഥവാ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ഈ പോളിസി നല്‍കാന്‍ IRDAI നിര്‍ദേശിക്കുന്നത്. ഇതില്‍ രണ്ട് തരത്തിലെ ബീമയെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ ബീമ കൊറോണ കവച്ച് എല്ലാവര്‍ക്കും നിര്‍ബന്ധമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ്. ഈ പോളിസി പ്രകാരം ആശുപത്രിയിലെ എല്ലാ ചിലവുകള്‍ ചികിത്സക്കുള്ള ചിലവും ക്വാരന്റിനില്‍ ഉണ്ടാവുന്ന ചിലവും ഈ സ്കീമില്‍ കവര്‍ ചെയ്യും. അതേ സമയം കൊറോണ രക്ഷക്കില്‍ നിങ്ങള്‍ക്ക് ഈ രോഗ കാലത്തില്‍ ഉണ്ടാവുന്ന വരുമാനത്തിന്‍റെ നഷ്ടം ഇന്‍ഷുറന്‍സ് പോളിസി കവര്‍ ചെയ്യും 

3. കൊറോണ രക്ഷക്ക് പോളിസി ലഭ്യമാക്കാന്‍ IRDAI ബീമ കമ്പനികള്‍ക്ക് നിര്‍ബന്ധമാക്കിട്ടുണ്ടോ?

ഇല്ല! കൊറോണ രക്ഷക്ക് പോളിസി ലഭ്യമാക്കാന്‍ IRDAI ബീമ കമ്പനികള്‍ക്ക് നിര്‍ബന്ധമാക്കുന്നില്ല. പക്ഷെ കൊറോണ കവച്ച് പോളിസി നല്‍കാന്‍ IRDAI നിര്‍ബന്ധമാക്കുന്നുണ്ട്. അത് കാരണം കൊണ്ടാണ് ചില കമ്പനികള്‍ മാത്രം ഈ പോളിസി നല്‍കുന്നുല്ലോ.

4. കൊറോണ രക്ഷക്കും കൊറോണ കവചും തമ്മില്‍ എന്ത് വ്യത്യസമാണുള്ളത്?

കൊറോണ കവച് നിങ്ങളുടെ ആശുപത്രിയും മരുന്നുകളുടെ ചിലവ് മാത്രമേ വഹിക്കുകയുള്ളൂ. പക്ഷെ കൊറോണ രക്ഷക്ക് നിങ്ങള്‍ക്ക് നിങ്ങള്‍ പരിരക്ഷിച്ച തുക മുഴുവന്‍ നിങ്ങള്‍ക്ക് നല്‍കും. കൊറോണ കവച് നിര്‍ബന്ധിതമായി എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കണം എന്ന് ഐ.ആര്‍.ഡി.എ.ഐ നിര്‍ദേശിക്കുന്നു പക്ഷെ കൊറോണ രക്ഷക്ക് നിര്‍ബന്ധമാക്കുന്നില്ല.

5. ഏതൊക്കെ കമ്പനികളാണ് ഈ പോളിസി നല്‍കുന്നത്? അവരുടെ പ്രീമിയം എത്രയാണ്?

വീഡിയോയില്‍ പറയുന്ന പോലെ നാള്‍ കമ്പനികളാണ് ആദ്യം ഈ പോളിസി ഉപയോക്തകള്‍ക്ക് ലഭ്യമാക്കിയത്. അതില്‍ ഫ്യുച്ചര്‍ ജനറാലി, ഇഫ്കോ ടോക്യോ ജനറല്‍, സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ അല്ലൈഡ, യുനിവേഴ്സല്‍ സോംപോ എന്നി കമ്പനികളാണ് ആദ്യം ഈ പോളിസി ലഭ്യമാക്കിയത്. മുകളില്‍ നല്‍കിയ മിന്റ് റിസര്‍ച്ചിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നാലു കമ്പനികളുടെ പ്രീമിയത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് കാണാം. ഫ്യുച്ചര്‍ ജനറാലിയുടെ പ്രീമിയം ഇതില്‍ ഏറ്റവും കുറവാണ്. 2.5 ലക്ഷം രൂപയാണ് ഈ പോളിസിയുടെ പരിരക്ഷിച്ച തുക.

6. ഫ്യുച്ചര്‍ ജനറാലി ഇപ്പോഴും ഈ കൊറോണ രക്ഷക്ക് പോളിസി നല്‍കുന്നുണ്ടോ?

ഞങ്ങള്‍ ഫ്യുച്ചര്‍ ജനറാലിയുമായി ബന്ധപെട്ടു എന്നിട്ട്‌ അവരോട് ഈ പോളിസിയെ കുറിച്ച് വിശദാംശങ്ങള്‍ തേടി. ഈ പോളിസി നിലവിലില്ല എന്നാണ് കമ്പനിയുടെ പ്രതിനിധി ഞങ്ങളെ അറിയിച്ചത്. ഈ പോളിസി കേന്ദ്ര സര്‍ക്കാരിന്‍റെ പോളിസി അല്ലായിരുന്നു എന്നും കമ്പനിയുടെ പ്രതിനിധി വ്യക്തമാക്കി. നിലവില്‍ കമ്പനി വെറും കൊറോണ കവച് പോളിസി മാത്രമേ നല്കുന്നുള്ളു. 

നിഗമനം 

വീഡിയോയില്‍ പറയുന്ന പല കാര്യങ്ങള്‍ തെറ്റാണ്. കൊറോണ രക്ഷക്ക് പോളിസി കേന്ദ്ര സര്‍ക്കാരിന്‍റെ പോളിസിയല്ല. കൊറോണ രക്ഷക്ക് പോളിസി IRDAI നിര്‍ബന്ധമായി നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിട്ടില്ല. ഫ്യുച്ചര്‍ ജനറാലി കൊറോണ രക്ഷക്ക് പോളിസി നിര്‍ത്തി. അതിനാല്‍ ഈ വീഡിയോയില്‍ പല കാര്യങ്ങള്‍ സത്യമാണെങ്കിലും വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് നിഗമനം.

Avatar

Title:കൊറോണ രക്ഷക്ക് എന്ന പരിരക്ഷ പോളിസിയെ കുറിച്ചുള്ള ഈ വൈറല്‍ വീഡിയോയില്‍ എത്ര സത്യാവസ്ഥയുണ്ട് അറിയൂ…

Fact Check By: Mukundan K 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •