സ്വപ്‌ന സുരേഷിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം..

രാഷ്ട്രീയം

വിവരണം

സ്വര്‍ണ്ണക്കടത്ത് കേസും അതെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും മറ്റും പൊടിപൊടിക്കുകയാണ്. കേസിലെ മുഖ്യ കുറ്റാരോപിത സ്വപ്‌ന സുരേഷിനെ ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഉന്നയിക്കുന്ന ആരോപണങ്ങളും പ്രത്യാപോരപണങ്ങളും എല്ലാം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇതിനിടയിലാണ് സ്വപ്‌നാ സുരേഷ് തന്‍റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു എന്ന പേരിലൊരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നെ കുടുക്കാന്‍ ശ്രമിച്ചാല്‍ പല മന്ത്രിമാരും കുടുങ്ങും. എനിക്കിതുമായി യാതൊരു ബന്ധവുമില്ല. എന്ന് സ്വപ്നാ സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന പേരില്‍ അവരുടെ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.  നിഷിത്ത് വാസു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 196ല്‍ അധികം 

ഷെയറുകളും 9ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

വസ്‌തുത വിശകലനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്നാ സുരേഷ് ഇപ്പോഴും ഒളിവിലാണെന്ന് നാം എല്ലാവര്‍ക്കും വാര്‍ത്തകളിലൂടെ അറിയുന്ന കാര്യമാണ്. കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ട സ്വപ്നയെ ഇതുവരെ പിടികൂടിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ അവര്‍ ഫെയ്‌സബുക്കില്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവെയ്ക്കാന്‍ സാധ്യതയുണ്ടോ എന്നാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ സ്വപ്ന സുരേഷിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും 2020 ഏപ്രില്‍ 9ന് അവാസനം പോസ്റ്റ് ചെയ്ത ഒരു ഭക്ഷണത്തിന്‍റെ ചിത്രമല്ലാതെ ഇപ്പോഴുള്ള വിവാദങ്ങള്‍ സംബന്ധിച്ച യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തരമൊരു പോസ്റ്റ് ഇട്ട ശേഷം റിമൂവ് ചെയ്തതാണോ എന്ന സംശവും ചിലപ്പോള്‍ വന്നേക്കാം. ജൂലൈ എട്ടിനാണ് സ്വപ്നയുടെ പേരിലുള്ള സ്ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒളിവില്‍ പോയ ശേഷം സ്വപ്ന ഇന്നലെ വരെ ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ വിഷയത്തെ കുറിച്ച് നടത്തിയായി ഒരു മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളില്ല. കസ്റ്റംസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്ന സ്വപനം ഇന്ന് അതായത് ജൂലൈ ഒന്‍പതിനാണ് സംഭവത്തെ കുറിച്ച് പ്രതികരിച്ച് ഒരു ഓഡിയോ സന്ദേശം 24 ന്യൂസ് ചാനലിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ ഈ ശബ്ദ സന്ദേശത്തിലും മന്ത്രിമാര്‍ക്ക് കേസുമായി ബന്ധമുണ്ടെന്നുള്ള തരത്തില്‍ യാതൊരു പ്രതികരണവും സ്വപ്ന നടത്തിയിട്ടുമില്ല.

സ്വപനാ സുരേഷിന്‍റെ ഫെയ്‌സബുക്ക് പ്രൊഫൈലില്‍ അവസാനം പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇതാണ്-

Archived Link

24 ന്യൂസ് പുറത്ത് വിട്ട സ്വപന സുരേഷിന്റെ ഓഡിയോ പ്രതികരണം-

നിഗമനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്നാ സുരേഷിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് അവരുടെ ഫെയ്‌സബുക്ക് അക്കൗണ്ടില്‍ നിന്നുമുള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. സ്വപ്നാ സുരേഷ് എന്ന പേര് ഉപയോഗിച്ച് വ്യാജമായി എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ പോസ്റ്റ് മാത്രമാണിത്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സ്വപ്‌ന സുരേഷിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •