
വിവരണം
Trivandrum Online എന്ന പേജിൽ നിന്നും 2019 ജൂലൈ 18 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇതുവരെ 6000 ത്തോളം ഷെയറുകളും അത്രതന്നെ പ്രതികരണങ്ങളും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്. “ഗംഗ നദി ക്ലീൻ ചെയ്യാൻ ഇസ്രയേൽ ഇന്ത്യക്ക് സമ്മാനിച്ചതാണ് – ഇപ്പോൾ ഗോദാവരിയിൽ ഉപയോഗിക്കുന്നു….
ഇത് പോലെ ഒരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ?????” നദിയിലെ മാലിന്യങ്ങൾ ഒരു യന്ത്രഉപകാരണം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
archived link | FB post |
ഗംഗാനദി ക്ളീൻ ചെയ്യാൻ ഇസ്രായേൽ ഇന്ത്യയ്ക്ക് സമ്മാനിച്ചതാണ് ഈ യന്ത്രം എന്നാണ് പോസ്റ്റിലെ അവകാശവാദം. നമുക്ക് വീഡിയോയിലെ യന്ത്ര ഉപകരണത്തെ പറ്റി കൂടുതൽ അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ invid വീഡിയോ അനലൈസിങ് ടൂളുപയോഗിച്ച് വീഡിയോ വിവിധ ഫ്രയിമുകളിൽ വിഭജിച്ച് അതിൽ നിന്നും ചില ഫ്രയിമുകൾ google reverse image, yandex എന്നീ ഇമേജ് അനലൈസിങ് ടൂളുകളുടെ സഹായത്തോടെ തിരഞ്ഞു നോക്കി. അതിൽ നിന്നും കണ്ടെത്തിയ വസ്തുതതകൾ താഴെ കൊടുക്കുന്നു.
വൈറൽ വീഡിയോയിൽ മൂന്ന് മെഷീനുകൾ കാണുന്നുണ്ട്. മൂന്ന് മെഷീനുകളിൽ ഒരെണ്ണം മാത്രമാണ് ഇന്ത്യയുടേതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോയുടെ ഫ്രെയിമുകളിലൊന്ന് ഉപയോഗിച്ച് തിരഞ്ഞപ്പോൾ മറ്റ് രണ്ട് റിവർ ക്ലീനിംഗ് മെഷീനുകൾ ഇന്ത്യയിലല്ല, മറിച്ച് അമേരിക്കയിലെ മേരിലാൻഡിലെ ബാൾട്ടിമോർ തുറമുഖവുമായി ബന്ധപ്പെട്ടതാണെന്ന ഫലങ്ങളാണ് ലഭിച്ചത്. മൂന്നാമത്തെ യന്ത്രം ഇന്ത്യയുമായി ബന്ധപ്പെട്ടതാണെങ്കിലും, അവകാശപ്പെടുന്നതു പ്രകാരം ഇസ്രായേൽ ‘സമ്മാനം’ നൽകിയതല്ല.
യന്ത്രം 1
വൈറൽ വീഡിയോയിൽ കാണാൻ കഴിയുന്ന ആദ്യത്തെ മെഷീന്റെ ഒരു YouTube വീഡിയോ ചുവടെയുണ്ട്. 2013 ൽ ബാൾട്ടിമോർ തുറമുഖത്ത് ഇത് ഉപയോഗിച്ച് ശുചീകരണ പ്രവത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണുള്ളത്.
archived link | youtube |
യന്ത്രം 2
വീഡിയോയിൽ കാണിച്ചിരിക്കുന്ന രണ്ടാമത്തെ യന്ത്രം പൂർണ്ണമായും ഇന്ത്യയുമായി ബന്ധപ്പെട്ടതാണ്. മെഷീന്റെ മുകളിൽ കാണുന്ന പോസ്റ്ററിൽ നിന്ന് ഇത് വ്യക്തമാണ്, ‘ക്ലീൻ ഗോദാവരി കാമ്പെയ്ൻ’.
കുംഭമേളയ്ക്ക് ശേഷം 2015 ൽ മഹാരാഷ്ട്രയിലെ നാസിക്കിലെ ഗോദാവരി നദിയിൽ ഈ യന്ത്രം വിന്യസിച്ചിരുന്നതായി വാത്തകളിൽ കാണാം. ഇതേ വീഡിയോ ക്ലിയാൻടെക് ഇൻഫ്ര എന്ന സ്വകാര്യ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. വീഡിയോ യൂട്യൂബ് ചാനലിലും കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്.
archived link | youtube |
ക്ലീൻടെക് ഇൻഫ്ര വിന്യസിച്ച ഈ യന്ത്രം യുഎസ്എയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്, അക്വേറിയസ് സിസ്റ്റംസ് എന്ന സ്ഥാപനം നിർമ്മിച്ചതാണിത്. രണ്ടും, ക്ലിയാൻടെക് ഇൻഫ്ര വിന്യസിച്ച ഫ്ലോട്ടിംഗ് ട്രാഷ് സ്കിമ്മറുകളും ജല ശുചീകരണത്തിന് മുൻകൈ എടുത്തവരും അക്വേറിയസ് സിസ്റ്റങ്ങളിൽ നിന്ന് ഇവ ലഭ്യമാക്കിയതായിട്ടാണ് അന്വേഷണത്തിൽ കാണുന്നത്. ക്ലിയാൻടെക് ഇൻഫ്രയുടെ വെബ്‌സൈറ്റിൽ ഇത് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇവ ഇസ്രായേയിൽ നിന്ന് സമ്മാനമായി ലഭിച്ചതാണെന്ന് ഒരിടത്തും പരാമർശമില്ല. അക്വേറിയസ് സിസ്റ്റങ്ങളുടെ വെബ്‌സൈറ്റിലും ഇതേ വിവരങ്ങൾ ലഭ്യമാണ്. അതിനാൽ ഈ യന്ത്രം ഇസ്രായേൽ ഇന്ത്യയ്ക്ക് സമ്മാനമായി നൽകി എന്ന വാദം തീർത്തും തെറ്റാണ്.
archived link | telegraphindia |
archived link | cleantecinfra |
യന്ത്രം 3
വൈറലായ വീഡിയോയിൽ കാണുന്ന ചക്രങ്ങളുള്ള മൂന്നാമത്തെ യന്ത്രം 2014 ൽ അമേരിക്കയിലെ ബാൾട്ടിമോറിൽ തന്നെ ശുചീകരണത്തിന് ഉപയോഗിച്ചതാണ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാട്ടർ വീലുള്ള ഇതിന് പ്രതിദിനം 50,000 പൗണ്ട് വരെ ചവറ്റുകുട്ടകൾ വൃത്തിയാക്കാൻ കഴിയും.
archived link | nbcnews |
archived link | ecowatch |
ഇസ്രായേൽ-ഇന്ത്യ സഹകരണം
ഗംഗ, ഗോദാവരി നദികൾ വൃത്തിയാക്കാൻ ഇസ്രായേൽ ഇന്ത്യയെ സഹായിക്കുന്നുവെന്ന അവകാശവാദത്തെ സംബന്ധിച്ച് ഞങ്ങൾ അന്വേഷിച്ചു നോക്കി. 2015 ൽ ഇസ്രായേൽ ഇന്ത്യയുടെ നദികളെ ശുദ്ധീകരിക്കാൻ സഹായം വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു. നമാമി ഗംഗ പദ്ധതി പ്രകാരം ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കാൻ ഇസ്രായേൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2018 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിൽ 2018 ൽ ഇസ്രായേൽ ഇന്ത്യക്ക് ഒരു മൊബൈൽ ഡീസാലിനേഷൻ വാഹനം സമ്മാനിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, ഈ യന്ത്രം ശുദ്ധീകരണത്തിലൂടെ കുടിവെള്ളം സുരക്ഷിതമാക്കാനാണ്, അല്ലാതെ നദികൾ വൃത്തിയാക്കുന്നതിന് വേണ്ടിയല്ല .
വൈറൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന മൂന്ന് മെഷീനുകളിൽ രണ്ടെണ്ണം അമേരിക്കയിലെ ബാൾട്ടിമോറിൽ നിന്നുള്ളതാണ്, മൂന്നാമത്തെ യന്ത്രം ഇന്ത്യയുമായി ബന്ധപ്പെട്ടതാണെങ്കിലും ഇസ്രായേലിൽ നിന്നുള്ള ‘സമ്മാനം’ അല്ല. മാത്രമല്ല, ഇസ്രായേൽ ഇന്ത്യയ്ക്ക് നൂതന ശുചീകരണ യന്ത്രങ്ങൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളൊന്നുമില്ല.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള വാദം പൂർണ്ണ മായും തെറ്റാണ്. ഇസ്രായേൽ ഗംഗാ നദി വൃത്തിയാക്കാൻ ഇന്ത്യയ്ക്ക് ഇതേവരെ യന്ത്രങ്ങളൊന്നും നൽകിയിട്ടില്ല. വീഡിയോയിൽ കാണിച്ചിരിക്കുന്നത് മൂന്നു വ്യത്യസ്ത നദീജല ശുചീകരണ യന്ത്രങ്ങളാണ്. ഒരെണ്ണമാണ്. രണ്ടെണ്ണം അമേരിക്കയിലെ ദൃശ്യങ്ങളും ഒരെണ്ണം ഭാരതത്തിൽ നിന്നുള്ള ഗോദാവരി നദി ശുചീകരിക്കുന്ന യന്ത്രത്തിന്റെ ദൃശ്യവുമാണ്. അതിനാൽ തെറ്റായ വിവരങ്ങളുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രമിക്കുക

Title:ഗംഗാ നദി ശുചീകരിക്കാൻ ഇസ്രായേൽ ഇന്ത്യയ്ക്ക് യന്ത്രം സമ്മാനിച്ചോ…?
Fact Check By: Vasuki SResult: False
