ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ചവര്‍ക്ക് പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ യാതൊരു ഓര്‍ഡറും ഇറങ്ങിയിട്ടില്ല…

Coronavirus ആരോഗ്യം

കോഴിക്കോട് പേരാംബ്ര താലുക്ക് ആശുപത്രിയുടെ പേരില്‍ ഒരു വാട്ട്സാപ്പ് സന്ദേശം വൈറല്‍ ആവുകയാണ്. വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്നത് 16-07-2020ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയ്യവര്‍ 18-07-2020ന് രാവിലെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന്  ഈ സന്ദേശത്തില്‍ പറയുന്നു. കൂടാതെ പാലേരിയിലുള്ള കോവിഡ്‌ രോഗി ഈ സമയത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ചിരുന്നു എന്നും സന്ദേശത്തില്‍ വാദിക്കുന്നു. പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സന്ദേശം വ്യാജമാണെന്ന്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ  എന്ന് വായിക്കൂ…

പ്രചരണം

വാട്സാപ്പ് സന്ദേശം-

ഫെസ്ബൂക്കില്‍ പ്രചരണം-

FacebookArchived Link

വസ്തുത അന്വേഷണം

ഈ സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പേരാമ്പ്ര താലുക്ക് ആശുപത്രി അവരുടെ ഫെസ്ബൂക്ക് പേജില്‍ ഈ വൈറല്‍ വാട്സാപ്പ് സന്ദേശത്തിനെ കുറിച്ച് ഇട്ട പോസ്റ്റ്‌ കണ്ടെത്തി. വാട്സാപ്പില്‍ പ്രചരിക്കുന്ന ഈ സന്ദേശം തെറ്റാണ് ഇങ്ങനെ യാതൊരു ഉത്തരവ് ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല എന്ന് ആശുപത്രി ഈ ഫെസ്ബൂക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുണ്ട്. പേരാമ്പ്ര താലുക്ക് ആശുപത്രി പ്രസിദ്ധികരിച്ച ഫെസ്ബൂക്ക് പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

ഇതിനെ ശേഷം ഞങ്ങള്‍ പേരാമ്പ്ര താലുക്ക് ആശുപത്രിയുമായി ബന്ധപെട്ടു. ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങളുടെ പ്രതിനിധി അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ- “വാട്സാപ്പില്‍ പ്രചരിക്കുന്ന ഈ സന്ദേശം തെറ്റാണ്. ഇങ്ങനെയൊരു ഓര്‍ഡര്‍ ആരും പുറത്ത് വിട്ടിട്ടില്ല. ഈ സന്ദേശം വൈറല്‍ ആയതോടെ ആളുകള്‍ ആശുപത്രിയില്‍ വിളിച്ച് ചോദിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ ഫെസ്ബൂക്കില്‍ പോസ്റ്റിട്ട് കാര്യങ്ങള്‍ വ്യക്തമാക്കി.

നിഗമനം

പാലേരിയിലുള്ള കോവിഡ്‌ രോഗി 16 ജൂലയ്ക്ക് ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ചതിനാല്‍ ഈ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ചവര്‍ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന് വാദിക്കുന്ന വൈറല്‍ വാട്സാപ്പ് സന്ദേശം വ്യാജമാണ്. ഈ കാര്യം പേരാമ്പ്ര താലുക്ക് ആശുപത്രി തന്നെ വ്യക്തമാക്കിട്ടുണ്ട്.

Avatar

Title:ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ചവര്‍ക്ക് പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ യാതൊരു ഓര്‍ഡറും ഇറങ്ങിയിട്ടില്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •