FACT CHECK: പ്രതിഷേധ സമരത്തിനു നേരെ കന്നുകാലികളുടെ ആക്രമണത്തിന്‍റെ ഈ ദൃശ്യങ്ങള്‍ കര്‍ണാടകയിലേതല്ല…

രാഷ്ട്രീയം

കര്‍ണാടക നിയമസഭയുടെ മുന്നില്‍ ഇരുന്ന്‍ ഗോവധ നിരോധനത്തിനെതിരെ സമരം ചെയ്യുന്ന ഒരു കൂട്ടര്‍ക്കുനെരെയുണ്ടായ കന്നുകാലികളുടെ ആക്രമം എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ കര്‍ണാടകയിലെതല്ല, കൂടാതെ ഗോവധ നിരോധനവുമായി ഈ വീഡിയോയിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. വിശദാംശങ്ങളിലേക്ക് കടക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് നടുറോഡിലിരുന്ന്‍ സമരം ചെയ്യന്ന ചില പാര്‍ട്ടികാരെ കാണാം. പെട്ടെന്ന്‍ രണ്ട് കാളകള്‍ പാര്‍ട്ടികര്‍ക്കുനെരെ ആക്രമിക്കുന്നതായി നമുക്ക് വീഡിയോയില്‍ കാണാം. വീഡിയോ പ്രചരിപ്പിക്കുന്ന പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ പറയുന്നത് ഇനഗനെയാണ്: “കർണ്ണാടക വിധാൻ സഭയ്ക്ക് മുന്നിൽ ഗോവധ നിരോധനത്തിന് എതിരെ സമരം ചെയ്യുന്നവരെ ശക്തമായ പ്രതിരോധിക്കാൻ ഗോക്കൾ സ്വയം മുന്നോട്ട് ഇറങ്ങി🤙😎

ഇതേ അടികുറിപ്പ് വെച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

വസ്തുത അന്വേഷണം

ഈ മാസം ഒമ്പതാം തീയതി കര്‍ണാടക നിയമസഭയില്‍ ഗോവധ നിരോധനത്തില്‍ കൊണ്ട് വന്ന ഭേദഗതി ബില്‍ പാസായിരുന്നു. ബി.ജെ.പി. സര്‍ക്കാര്‍ 2010ല്‍ കൊണ്ട് വന്ന നിയമത്തിലാണ് ഭേദഗതി വരുത്തി കൂടുതല്‍ കര്‍ശനമായ ശിക്ഷ നടപടികള്‍ ഉള്‍പെടുത്തിയത്.

ഈ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പ്രതിഷേധം അറിയിച്ച് നിയമസഭ ബഹിഷ്കരിക്കാന്‍ തിരുമാനിച്ചു. “ഈ ബില്‍ ജനാധിപത്യത്തിനെതിരെയാണ്” എന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഞങ്ങള്‍ വീഡിയോ സുക്ഷിച്ച് നോക്കിയപ്പോള്‍ വീഡിയോയില്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ കൊടി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പച്ച നിറത്തില്‍ അമ്പും വില്ലുമുള്ള ഈ കൊടിയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ കൊടി നിലവില്‍ ഝാർഖണ്ഡ് ഭരിക്കുന്ന ഝാർഖണ്ഡ് മുക്തി മോര്‍ച്ച (JMM) എന്ന രാഷ്ട്രിയ പാര്‍ട്ടിയുടെതാണ് എന്ന് കണ്ടെത്തി. കോണ്‍ഗ്രസ്‌, ആര്‍.ജെ.ഡി. എന്നി പാര്‍ട്ടികല്‍ക്കൊപ്പം സഖ്യതിലുള്ള ജെ.എം.എം. 2019ല്‍ ബി.ജെ.പി. പരാജയപെടുത്തിയിട്ടാണ് അധികാരത്തിലേക്ക് എത്തിയത്. നിലവില്‍ ഝാർഖണ്ഡിന്‍റെ മുഖ്യമന്ത്രി ഹേമന്ത് സോരെന്‍ ജെ.എം.എം. പാര്‍ട്ടിയുടെതാണ്. 

Image Comparison: JMM flags seen in the protests.

ഞങ്ങള്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഗൂഗിളില്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കര്‍ണാടകയിലെതല്ല പകരം ഝാർഖണ്ഡിലെ ജംശേദ്പ്പുറിലേതാണ് എന്ന് കണ്ടെത്തി. 

Screenshot: Dainik Bhaskar article published on 8th Dec 2020, titled: साकची शहीद चौक:झामुमो नेताओं के प्रदर्शन के बीच घुसे सांड, तीन लोग घायल.

BhaskarArchived Link

മുകളില്‍ കാണുന്ന ദൈനിക്‌ ഭാസ്കറിന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം ജംശേദ്പ്പുറിലേ സാക്ചി ശഹീദ് ചൌക്കില്‍ ഡിസംബര്‍ 8ന് കര്‍ഷകര്‍ വിളിച്ച ഭാരത്‌ ബന്ധിനെ പിന്തുണച്ച് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചിരുന്നു. പക്ഷെ ഈ സമരത്തിനിടയില്‍ രണ്ട് കാളകള്‍ വിരണ്ട് ഓടിവന്നു സമരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി നേതാക്കളെ ആക്രമിച്ചു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് നാം ഈ വൈറല്‍ പോസ്റ്റുകളില്‍ കാണുന്നത്. ഈ സംഭവത്തിനെ കുറിച്ച് പ്രാദേശിക  ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ വീഡിയോയിലും കാണാം.

ഈ വീഡിയോയ്ക്ക് കര്‍ണാടകയുമായോ ഗോവധ നിരോധനവുമായോ യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെ.എം.എം. സംഘടിപ്പിച്ച സമരത്തിന്‍റെ ദൃശ്യങ്ങളാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്ന പോലെ കര്‍ണാടക സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ക്കുനെരെയുണ്ടായ കന്നുകാലികളുടെ ആക്രമത്തിന്‍റെ ദൃശ്യങ്ങളല്ല ഇവ. പകരം ഝാർഖണ്ഡ് മുക്തി മോര്‍ച്ച (JMM) പാര്‍ട്ടി ഡിസംബര്‍ 8ന് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത്‌ ബന്ധിനെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സമരത്തിന്‍റെ ദൃശ്യങ്ങളാണ് സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്.

Avatar

Title:പ്രതിഷേധ സമരത്തിനു നേരെ കന്നുകാലികളുടെ ആക്രമണത്തിന്‍റെ ഈ ദൃശ്യങ്ങള്‍ കര്‍ണാടകയിലേതല്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •